Latest News

മാമാങ്കം നായിക പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു; വിവാഹ നിശ്ചയവും വിവാഹവും ഒരേ ദിവസം

Malayalilife
മാമാങ്കം നായിക  പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു; വിവാഹ നിശ്ചയവും വിവാഹവും ഒരേ ദിവസം

ലയാളി പ്രേക്ഷകർക്ക് മമ്മൂട്ടിക്കൊപ്പം മാമാങ്കത്തിലൂടെ ഏറെ സുപരിചിതയായ നടി  പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു.  താരത്തിന്റെ കഴുത്തിൽ താലിചാർത്തുന്നത് ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ രോഹിത് സരോഹയാണ്.ഓഗസ്റ്റ് ഏഴിനാണ് ഇരുവരുടെയും  വിവാഹം.2012 മുതല്‍  ഇരുവരും പ്രണയത്തിലായിരുന്നു. എല്ലാ വിധ മുന്‍കരുതലോടെയാകും കോവിഡ് സാഹചര്യത്തിൽ  ചടങ്ങുകള്‍ നടക്കുന്നതെന്ന് നടി തുറന്ന് പറഞ്ഞിരിക്കുകയാണ്.

ഒരേ ദിവസം തന്നെയായിരിക്കും വിവാഹ നിശ്ചയവും വിവാഹവും നടക്കുക. നിശ്ചയം രാവിലെയും വിവാഹം വെെകിട്ടുമായിരിക്കും നടക്കുക.  50 പേരെയാണ് ചടങ്ങുകൾക്ക് ക്ഷണിച്ചിട്ടുള്ളത്.  മാസ്ക് ധരിക്കാന്‍ അതിഥികളോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.   മാസ്കും സാനിറ്റെെസറും വിവാഹ വേദിയിലും ഉണ്ടാകും എന്നും  പ്രാചി അറിയിച്ചു.

എന്നാൽ  തനിക്ക് വിവാഹത്തിന് കഷണിക്കപ്പെട്ടവരുടെ ആരോഗ്യം പ്രധാനപ്പെട്ടതാണെന്നും അതുകൊണ്ട് തന്നെ വലിയ വേദിയാണ് ബുക്ക് ചെയ്തിരിക്കുന്നതെന്നും പ്രാചി ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ്.  30 മിനുറ്റിന്റെ ഇടവേളകളില്‍ എത്താനാണ് ഇപ്പോൾ അധിതികളോട്  അറിയിച്ചിരിക്കുന്നത്.  ഡല്‍ഹിയില്‍ വച്ചായിരിക്കും  വിവാഹം നടക്കുക.  വിവാഹത്തിന്റെ ആഘോഷങ്ങള്‍ ഓഗസ്റ്റ് മൂന്ന് മുതല്‍ക്കു തന്നെ തുടങ്ങുകയും ചെയ്‌തിരുന്നു.
 

Read more topics: # Prachi tehlan will married soon
Prachi tehlan will married soon

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക