Latest News

"ഇങ്ങനെ ഒരു കത്ത് ലാലേട്ടന് എഴുതേണ്ടി വന്നതിൽ വളരെയധികം വേദനയുണ്ട്"; മഹാനടന് തുറന്ന കത്തെഴുതി യൂണിവേഴ്സൽ റിയൽ മോഹൻലാൽ ഫാൻസ്

Malayalilife

കൊറോണ വ്യാപന കാലത്ത് നിരവധി സന്നദ്ധ സംഘടനകളാണ് ചാരിറ്റി പ്രവർത്തനങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. മലയാളികളുടെ പ്രിയ നടൻ മോഹൻലാലിൻറെ ഫാൻസ്‌ അസോസിയേഷന്റെ നേതൃത്വത്തിലും ചാരിറ്റി പ്രവർത്തങ്ങൾ പുരോഗമിക്കുകയാണ്. അതിനാൽ മോഹൻലാൽ വിഷുദിനത്തിൽ അത്തരത്തിലുള്ള പല സന്നദ്ധ സംഘടനകളിലെ പ്രവർത്തകരെയും ഫോൺ വിളിച്ച് അഭിനന്ദിച്ചിരുന്നു. എന്നാൽ ഇപ്പോൾ  മലയാളത്തിന്റെ മഹാനടന് യൂണിവേഴ്സൽ റിയൽ മോഹൻലാൽ ഫാൻസ് എന്ന സംഘടന തുറന്ന കത്തെഴുതിയിരിക്കുകയാണ്. 

കത്തിന്റെ പൂർണരൂപം 

മലയാളത്തിന്റെ മഹാനടന് വളരെയധികം വേദനയോടു കൂടി യൂണിവേഴ്സൽ റിയൽ മോഹൻലാൽ ഫാൻസിന്റെ (URMFWO 650/2018) തുറന്ന കത്ത്

 പ്രിയപ്പെട്ട ലാലേട്ടാ,

 
രാജ്യം മുഴുവൻ കൊറോണ എന്ന മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ ഇങ്ങനെ ഒരു കത്തിൽ യാതൊരു പ്രസക്തിയും ഇല്ലാ.. എന്നാലും URMFWO എന്ന സങ്കടനയിൽ വിശ്വസിച്ചു നിൽക്കുന്ന ഓരോ മെമ്പേഴ്സിനും, ഞങ്ങളുടെ ചാരിറ്റി കണ്ടു നമ്മളിൽ ഇനിയും എന്തെങ്കിലും ഒക്കെ ചെയ്യാൻ പറ്റും എന്ന് വിശ്വസിക്കുന്നവർക്കും വേണ്ടി, ഞങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങൾ കണ്ടു ഞങ്ങൾക്ക് ഈ വർഷത്തെ മികച്ച ചാരിറ്റി സങ്കടനക്കുള്ള award തന്നവർക്ക്‌ വേണ്ടി ഈ ഒരു കത്ത് അനിവാര്യമായി തോന്നി.... കൊറോണ കാരണം രാജ്യത്തു സേവനം ചെയ്യുന്ന പല സന്നദ്ധപ്രവർത്തകരെയും ലാലേട്ടൻ വാക്കുകളാൽ അഭിനന്ദനങൾ കൊണ്ട് സ്മരിച്ചപ്പോൾ ലാലേട്ടന് വേണ്ടി കൊറോണ കാലത്തു പലയിടത്തും 50 ഓളം ലാലേട്ടന്റെ പേരിൽ volunteer പ്രവർത്തനം നടത്തുകയും പല കമ്മ്യൂണിറ്റി കിച്ചണിലും ആവശ്യ സാധനങ്ങൾ എത്തിച്ച യൂണിവേഴ്സൽ റിയൽ മോഹൻലാൽ ഫാൻസ്‌ എന്ന സങ്കടനയെ ലാലേട്ടൻ മനപൂർവ്വം ഒഴിവാക്കി.

മനപൂർവം ഒഴിവാക്കി എന്ന് പറഞ്ഞത് തെറ്റിദ്ധാരണ കൊണ്ടല്ല ലാലേട്ടാ, ഈ അവഗണനയും ഒഴിവാക്കലും കഴിഞ്ഞ രണ്ടു വർഷമായി ഞങ്ങൾ അനുഭവിക്കുകയാണ്.. ഈ കൊറോണ കാലത്ത് പോലും ഞങ്ങളെ ഇങ്ങനെ അവഗണിക്കാൻ ഞങ്ങൾ എന്ത് തെറ്റാണു ചെയ്തത്.. ലാലേട്ടന്റെ പേരിൽ കഴിഞ്ഞ രണ്ടു കൊല്ലമായി ലാലേട്ടന്റെ പേരിൽ ചാരിറ്റി ചെയ്യുന്നതു ആണോ ഞങ്ങൾ ചെയ്ത തെറ്റ്.. ഞങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങൾ കണ്ടു രാഷ്ട്രീയപ്രവർത്തകർ, സിനിമ മേഖലയിൽ ഉള്ളവർ, മറ്റു പ്രമുഖർ ഒക്കെ അഭിനന്ദിച്ചിട്ടും ഞങ്ങൾ ആർക്കു വേണ്ടിയാണോ പ്രവർത്തിക്കുന്നതു ആ വ്യക്തി അവഗണിച്ചാൽ എന്ത് സന്തോഷമാണ് നമ്മുക്ക് കിട്ടുന്നത് ലാലേട്ടാ...

ലാലേട്ടന്റെ പേരിൽ 2018 ൽ ബധിരയും മൂകയും ആയ ഒരു കുഞ്ഞിന്റെ വിവാഹം ഡെപ്യൂട്ടി മേയരുടെ സാന്നിധ്യത്തിൽ നടത്തി... 2019 നവംബർ 9 ൽ 3 പെൺകുട്ടികളുടെ വിവാഹം പ്രമുഖരുടെ സാന്നിധ്യത്തിൽ നടത്തി.. അന്നേ ദിവസം ലാലേട്ടൻ ഒരു short film ന്റെയും, My G യുടെയും പോസ്റ്റുകൾ താങ്കളുടെ Fb പേജിൽ post ചെയ്തിട്ടും ലാലേട്ടന്റെ പേരിൽ വിവാഹം നടത്തിയ URMFWO എന്ന സങ്കടനയെ അവഗണിച്ചു.. നെഞ്ചിൽ കൈ വച്ചു അഭിമാനത്തോടെ ഞങ്ങൾക്ക് ഓരോരുത്തർക്കും പറയാൻ പറ്റും ലാലേട്ടാ, 2 വർഷത്തിനുള്ളിൽ ഞങ്ങൾ ചെയ്ത 80 ഓളം ചാരിറ്റി പ്രവർത്തനങ്ങൾ നിലവിൽ ഒരു സങ്കടനയും ചെയ്തിട്ടില്ല.. (ഞങ്ങളുടെ Fb പേജുകൾ നോക്കിയാൽ അത് മനസിലാക്കാൻ പറ്റും )...

ഞങ്ങളിൽ സാധാരണക്കാരായ പലരും അവരവരുടെ ദിവസവേതന കൂലിയിൽ നിന്നുള്ള ഒരു വിഹിതം ആണ് ലാലേട്ടാ, ലാലേട്ടന്റെ പേരിൽ നന്മകൾ ചെയ്യാൻ ഉപയോഗിക്കുന്നത്. ലാലേട്ടൻ പറഞ്ഞിട്ടുള്ള അവയവദാനം ഉൾപ്പെടെ വലിയ പരിപാടികൾ ഈ വരുന്ന May 21 നു ചെയ്യാൻ ഇരിക്കെ മറ്റുള്ളവരുടെ ചെറിയ കാര്യങ്ങൾ വരെ മഹത്തരം ആയി കാണുന്ന ലാലേട്ടൻ ഞങ്ങൾ ചെയ്യുന്ന വലിയ കാര്യങ്ങൾ ചെറുത് ആയെങ്കിലും കാണാൻ ശ്രമിക്കുക.....
 

Read more topics: # Mohanlal universal fans letter
Mohanlal universal fans letter

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES