Latest News

മിഥുന്‍ രമേശിന് പിറന്നാള്‍; ആഘോഷമാക്കി ലക്ഷ്മിയും മകളും; റൂമില്‍ വച്ച് നല്‍കിയ സര്‍പ്രൈസില്‍ ഞെട്ടി താരം; വീഡിയോ വൈറലാകുന്നു

Malayalilife
മിഥുന്‍ രമേശിന് പിറന്നാള്‍; ആഘോഷമാക്കി ലക്ഷ്മിയും മകളും; റൂമില്‍ വച്ച് നല്‍കിയ സര്‍പ്രൈസില്‍ ഞെട്ടി താരം; വീഡിയോ വൈറലാകുന്നു

ലച്ചിത്രതാരം എന്നതിലുപരി അവതാരകന്‍ എന്ന നിലയിലാണ് മിഥുന്‍ രമേഷ് എന്ന കലാകാരന്‍ മലയാളികള്‍ക്ക് സുപരിചിതന്‍. ടെലിഫിലിം, സീരിയല്‍ എന്നിവയില്‍ സജീവമായിരുന്ന കാലത്താണ് ചലച്ചിത്രരംഗത്തേക്ക് മിഥുന്റെ പ്രവേശനം.2000ല്‍ പ്രദര്‍ശനത്തിനെത്തിയ മോഹന്‍ലാല്‍ ഫാസില്‍ കൂട്ടുകെട്ട് ഒന്നിച്ച ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്. ആ ചിത്രത്തിനുശേഷം ദിലീപ് നായകനായി എത്തിയ വെട്ടം എന്ന ചിത്രത്തിലും മിഥുന്‍ പ്രധാന റോളുകളില്‍ ഒന്നില്‍ എത്തി. ജോഷി സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളിലും പിന്നീട് മിഥുന്‍ നിറഞ്ഞ സാന്നിധ്യമായി. പിന്നീട് ദുബായിലേക്ക് താമസം മാറിയ മിഥുന്‍ ദുബായ് ഹിറ്റ് എഫ്എമ്മിലൂടെ അവതാരകനായി പ്രേക്ഷകഹൃദയം കൈയടക്കി. വ്ളോഗര്‍ കൂടിയായ ലക്ഷ്മിയാണ് നടന്റെ ഭാര്യ. പ്രണയിച്ച് വിവാഹിതരായവരാണ് ഇവര്‍. മകള്‍ തന്‍വിയൊടൊപ്പം ദുബായിലാണ് ഇവര്‍ താമസിക്കുന്നത്. ലക്ഷ്മിയും തന്‍വിയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരര്‍ തന്നെയാണ്. ബഡായി ബംഗ്ലാവിലൂടെ ലക്ഷ്മിയെയും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുണ്ട് ഇരുവരും. ലോക് ഡൗണ്‍ കാലത്തും സമൂഹ മാധ്യമങ്ങളില്‍ മിഥുനും കുടുംബവും ആക്ടീവാണ്. കഴിഞ്ഞ ദിവസമായിരുന്നു മിഥുന്റെ പിറന്നാള്‍. മിഥുന്റെ പിറന്നാളിന് ഭാര്യ ലക്ഷ്മിയും മകള്‍ തന്‍വിയും നല്‍കിയ സര്‍പ്രൈസ് സോഷ്യല്‍മീഡിയയകളില്‍ വൈറലാകുകയാണ്. മണി ഹീസ്റ്റ് തീമില്‍ ഉളള ഒരു കേക്കാണ് ഭാര്യയും മകളും മിഥുന്റെ പിറന്നാളിന് ഒരുക്കിയത്. മിഥുന്‍ തന്നെയാണ് ഇതിന്റെ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. കൈവിലങ്ങണിയിച്ച് മകള്‍ അച്ഛനെ വീടിനുള്ളിലേക്ക് കയറുമ്പോള്‍ പിറന്നാള്‍ ഒരുക്കങ്ങള്‍ കണ്ട് മിഥുന്‍ ഞെട്ടുന്നതും വീഡിയോയിലുണ്ട്.

മിഥുന്‍ രമേഷിന്റെ രസകരമായ പഴയ വീഡിയോകളെല്ലാം എഡിറ്റ് ചെയ്ത് ചേര്‍ത്തുകൊണ്ടാണ് ലക്ഷ്മി എത്തിയിരുന്നത്. മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയപ്പെട്ട താരകുടുംബമാണ് മിഥുന്‍ രമേഷിന്റെത്. ഇടയ്ക്ക് വിദേശയാത്രകള്‍ നടത്തിയതിന്റെ ചിത്രങ്ങളും ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ദുബായിലെ തിരക്കുകള്‍ക്കിടെയാണ് ഇവര്‍ യാത്രകള്‍ക്കായി സമയം കണ്ടെത്താറുളളത്.

 

Midhun ramesh birthday is celebrated by her wife and daughter

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES