Latest News

അപൂര്‍വ്വം ആളുകളില്‍ ഒരാളാണ് മഞ്ജു; സാധാരണയായി ഞാന്‍ ഒരു മണവാട്ടിയെ ഒരുക്കി കഴിയുമ്പോള്‍ എനിക്ക് തന്നെ സന്തോഷം തോന്നും; മഞ്ജുവിനെ സുന്ദരിയാക്കിയത് ഇങ്ങനെയാണ്; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Malayalilife
അപൂര്‍വ്വം ആളുകളില്‍ ഒരാളാണ് മഞ്ജു; സാധാരണയായി ഞാന്‍ ഒരു മണവാട്ടിയെ ഒരുക്കി കഴിയുമ്പോള്‍ എനിക്ക് തന്നെ സന്തോഷം തോന്നും; മഞ്ജുവിനെ സുന്ദരിയാക്കിയത് ഇങ്ങനെയാണ്; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

രുകാലത്ത് മലയാളത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളായിരുന്നു മഞ്ജുവാര്യരും ദിലീപും.  ദിലീപിന്റെ നായികയായി സല്ലാപം, ഈ പുഴയും കടന്ന്, കുടമാറ്റം തുടങ്ങിയ വമ്പന്‍ ഹിറ്റുകള്‍ക്കു ശേഷം മഞ്ജു വാര്യരും ദിലീപും വിവാഹിതരായത് മലയാള സിനിമയെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. തുടര്‍ന്ന് സിനിമ രംഗത്ത് നിന്ന് മഞ്ജു പിന്‍മാറി. കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു മഞ്ജു കുടുംബത്തിന് വേണ്ടി കരിയര്‍ ഉപേക്ഷിച്ചത്. മറ്റൊരു നായികയ്ക്കുമില്ലാത്ത സൗന്ദര്യവും അഭിനയമികവുമാണ് മഞ്ജുവിന് ഉണ്ടായിരുന്നത്. എന്നാല്‍ 14 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ദമ്പതികള്‍ വേര്‍പിരിഞ്ഞു. ഇതിന് ശേഷം മഞ്ജു ഇപ്പോള്‍ സിനിമയില്‍ തിളങ്ങുകയാണ് മഞ്ജു. അതിനൊപ്പം തന്നെ  ഇപ്പോള്‍ മഞ്ജുവിന്റെയും ദിലീപിന്റെയും വിവാഹത്തിന്റെ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. വിവാഹമേക്കപ്പിലെ മഞ്ജുവിന്റെ ചിത്രങ്ങളാണ് ഇവ. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനില ജോസഫ് ആണ് മഞ്ജു വാര്യരെ വിവാഹത്തിന് വേണ്ടി ഒരുക്കിയ കഥയുമായിട്ടെത്തിയിരിക്കുന്നത്.

നടിമാരെ ഇത്രയും സുന്ദരിയായി കാണുന്നതിന് പിന്നില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരുടെ പങ്ക് വളരെ വലുതാണ്. താരവിവാഹങ്ങളോട് അനുബന്ധിച്ചാണ് പല സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരെ കുറിച്ചും പുറംലോകം അറിയുന്നത്. എത്രയോ വര്‍ഷങ്ങളായി മലയാള നടിമാരെ സുന്ദരിമാരാക്കി മാറ്റുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനില ജോസഫിനെ കുറിച്ച് അടുത്തിടെ വാര്‍ത്തകളും അഭിമുഖങ്ങളും എത്തിയിരുന്നു. തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രങ്ങളും അതിനൊപ്പം കൊടുത്ത കുറിപ്പുകളുമായിരുന്നു ശ്രദ്ധേയമായത്.

പാര്‍വതിയുടെയും ജയറാമിന്റെയും വിവാഹത്തിന് പാര്‍വതിയെ ഒരുക്കി കൊണ്ടാണ് താന്‍ ആദ്യമായി ഒരു സെലിബ്രിറ്റിയുടെ വിവാഹത്തിന് മേക്കപ്പ് ചെയ്തതെന്ന് അനില പറഞ്ഞിട്ടുണ്ട്. മഞ്ജു വാര്യര്‍, കാവ്യ മാധവന്‍, നസ്രിയ നസീം, ഗീതു മോഹന്‍ദാസ്, സുചിത്ര മുരളി, ഗൗതമി, പ്രവീണ, ചിപ്പി, രശ്മി, റീനു മാത്യൂസ്, നമിത പ്രമോദ്, നൈല ഉഷ, ഭാവന, നിത്യ ദാസ്, ജ്യോതിര്‍മയ്, എന്നിങ്ങനെ അനില ഒരുക്കാത്ത നടിമാരില്ല. വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെങ്കിലും ഇതെല്ലാം തന്റെ പേര്‍സണല്‍ കളക്ഷനില്‍ ഉള്ളതാണ് പറഞ്ഞ് സൂക്ഷിച്ച് വെച്ചിരിക്കുകയാണ് അനില. ലോക് ഡൗണ്‍ കാലത്ത് വെറുതേ പഴയ ആല്‍ബം മറിച്ചു നോക്കിയപ്പോള്‍ കണ്ണില്‍ ആദ്യം പതിഞ്ഞത് കൊണ്ടാണ് ഓരോ ദിവസവും ഓരോന്നായി പുറത്ത് വിട്ടിരുന്നത്. ഇപ്പോഴിതാ മഞ്ജു വാര്യരെ വിവാഹത്തിനും റിസ്പഷനും ഒരുക്കിയതിനെ കുറിച്ച് പറയുകയാണ് അനില. മേക്കപ്പ് ചെയ്യുന്ന സമയത്തുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

'മഞ്ജു വാര്യരെ ആദ്യമായി കണ്ടത് ഒരു ഫോട്ടോഷൂട്ടിന് വേണ്ടിയാണ് എന്നത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്. എന്റെ സുഹൃത്തും കീരിടം ഉണ്ണിയുടെ ഭാര്യയുമായ സര്‍സിജയാണ് മഞ്ജുവിന്റെ മേക്കപ്പ് ചെയ്യാന്‍ വേണ്ടി വിളിച്ചത്. അന്ന് മുതല്‍ വിലമതിക്കുന്ന സൗഹൃദം ഞങ്ങള്‍ തമ്മില്‍ ആരംഭിച്ചു. അപൂര്‍വ്വം ആളുകളില്‍ ഒരാളാണ് മഞ്ജു. വളരെയധികം ആത്മാര്‍ഥതയും സത്യസന്ധതയും ഉള്ള ആളാണ്. മഞ്ജുവിന് വേണ്ടി റിസപ്ഷന്‍ മേക്കപ്പ് ചെയ്ത ദിവസം എനിക്ക് മറക്കാന്‍ കഴിയില്ല.

തിരുവനന്തപുരത്ത് 9 വധുക്കളെ ഒരുക്കിയതിന് ശേഷം ഞങ്ങള്‍ കൊച്ചിയിലേക്ക് വന്നു. എന്നിട്ടാണ് കൃത്യ സമയത്ത് തന്നെ മഞ്ജുവിനെ ഒരുക്കിയത്. സാധാരണയായി ഞാന്‍ ഒരു മണവാട്ടിയെ ഒരുക്കി കഴിയുമ്പോള്‍ എനിക്ക് തന്നെ സന്തോഷം തോന്നും. പക്ഷേ അന്ന് സന്തോഷത്തിനൊപ്പം ചെറിയ വിഷമം കൂടി കലര്‍ന്നിരുന്നു. കാരണം മലയാള സിനിമയ്ക്ക് നല്ലൊരു നടിയെ കൂടി നഷ്ടപ്പെടാന്‍ പോവുകയാണെന്ന് എനിക്ക് അറിയാമായിരുന്നു. ഞാനുമായിട്ടുള്ള സൗഹൃദത്തിന് മഞ്ജുവിനോട് നന്ദി പറയുകയാണ്. നീ എനിക്ക് എന്നും സ്‌പെഷ്യലായിരിക്കും എന്നും അനില പറയുന്നു.

Read more topics: # Manju is one of those rare people
Manju is one of those rare people

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക