Latest News

മായാവിയിലെ ആ കഥാപാത്രമാകാൻ ഞാൻ മതി എന്ന് പറഞ്ഞത് മമ്മൂക്കയാണ്; വെളിപ്പെടുത്തലുമായി നടൻ സുരാജ് വെഞ്ഞാറമൂട്

Malayalilife
മായാവിയിലെ ആ കഥാപാത്രമാകാൻ ഞാൻ മതി എന്ന് പറഞ്ഞത് മമ്മൂക്കയാണ്; വെളിപ്പെടുത്തലുമായി നടൻ സുരാജ് വെഞ്ഞാറമൂട്

ലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടയുൾപ്പെടെ നിരവധി താരങ്ങളെ കോർത്തിണക്കികൊണ്ട്  ഷാഫി സംവിധാനം ചെയ്ത  ചിത്രമാണ് മായാവി. ഗോപിക നായികയായി വേഷമിട്ട സിനിമയിൽ  കിടിലൻ കോമഡിയുമായി സുരാജ് വെഞ്ഞാറമ്മൂടും വേഷമിട്ടിരുന്നു. എന്നാൽ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പമുള്ള ആ കഥാപാത്രമാകാൻ സുരാജ് നന്നാകുമെന്ന് പറഞ്ഞ് സുരാജിന് ആ അവസരം ഒരുക്കിക്കൊടുത്തത് നടൻ മമ്മൂട്ടിയാണ് എന്ന് ഇപ്പോൾ സുരാജ് വെഞ്ഞാറമൂട് തുറന്ന് പറയുകയാണ്.

ഈ കഥാപാത്രത്തിനായി പല നടന്മാരുടെ പേരുകളും വന്നെങ്കിലും എന്റെ പേര് വന്നപ്പോൾ അവൻ നന്നാകും എന്ന് മമ്മൂക്ക പറഞ്ഞതായി പിന്നീട് ഞാനറിഞ്ഞു. മമ്മൂക്കയ്‌ക്കൊപ്പം പോസ്റ്ററുകളിലും ഫ്‌ളക്‌സുകളിലും എന്റെ ഫോട്ടോ വന്നത് മായാവിയിൽ ആയിരുന്നു.

മിമിക്രി പരിപാടികളുമായി ഊരുചുറ്റുന്ന കാലത്ത് അതു നൽകിയ നേട്ടം വളരെ വലുതായിരുന്നു. കുട്ടിക്കാലം മുതൽ കയ്യടിച്ചും ആർപ്പുവിളിച്ചും ആവേശത്തോടെ ബിഗ് സ്‌ക്രീനിൽ കണ്ട നായകനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ വലിയ ഭാഗ്യങ്ങളിലൊന്നാണ്.

മമ്മൂക്ക അവതരിപ്പിച്ചു അനശ്വരമാക്കിയ ഒരുപാട് കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ ഒട്ടേറെ സ്റ്റേജുകളിൽ ആൾക്കൂട്ടങ്ങൾക്കു മുന്നിൽ അവതരിപ്പിച്ച് കയ്യടി നേടിയിട്ടുണ്ട്. അൻവർ റഷീദ് സംവിധാനം ചെയ്ത രാജമാണിക്യം മുതലാണ് മമ്മൂക്കയുമായി അടുക്കുന്നത്.

തിരുവനന്തപുരം ഭാഷ ഉപയോഗിച്ച് കൈരളി ചാനലിൽ അവതരിപ്പിച്ച പരിപാടിയാണ് രാജമാണിക്യത്തിലേക്ക് എത്തിച്ചത്. രാജമാണിക്യത്തിൽ ചെറിയൊരു വേഷം ചെയ്തെങ്കിലും എഡിറ്റിംഗിൽ അത് മുറിച്ചു മാറ്റപ്പെട്ടു.സിനിമയുടെ ചർച്ചകൾക്കൊപ്പം ചേർന്നു മമ്മുക്കയുമായി അടുത്തിടപഴകാൻ കഴിഞ്ഞു. അവിടെനിന്നാണ് മമ്മൂക്കയുമായുള്ള അടുപ്പം തുടങ്ങുന്നത്.

സ്‌നേഹവും ആരാധനയും കലർന്ന അടുപ്പമാണ് എനിക്ക് മമ്മൂക്കയോട്. സിനിമയിലെ അദ്ദേഹത്തിന്റെ തകർപ്പൻ പ്രകടനങ്ങൾ കാണുമ്പോഴെല്ലാം വിളിക്കാറുണ്ട്. നടൻ എന്നതിനപ്പുറം മനുഷ്യൻ എന്ന നിലയിൽ അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. ഞാൻ അഭിനയിച്ച സിനിമകൾ ശ്രദ്ധിക്കപ്പെടും പോൾ എല്ലാം അദ്ദേഹത്തിൽനിന്നും അഭിനന്ദനങ്ങൾ എത്തും.

എനിക്ക് ദേശീയ അവാർഡ് ലഭിച്ചപ്പോൾ അദ്ദേഹത്തിൽ നിന്നും ലഭിച്ച വാക്കുകൾ ഇന്നും ഓർമ്മയിലുണ്ട്.കുട്ടൻപിള്ളയുടെ ശിവരാത്രി യിലും ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ പ്രായമുള്ള വേഷങ്ങൾ അവതരിപ്പിച്ചപ്പോൾ പ്രായമുള്ള വേഷങ്ങൾ സ്ഥിരം ചെയ്യുന്നത് ഗുണം ചെയ്യില്ലെന്ന് അദ്ദേഹം തമാശരൂപേണ ഓർമിപ്പിച്ചു.

Mammoka said I was enough to be that character in Mayavi movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക