തന്റെ പ്രിയ മേക്കപ്പ്മാന് ജന്മദിനാശംസകൾ നേർന്ന് നടന്‍ ജയസൂര്യ രംഗത്ത്. തന്റെ മേക്കപ്പ്മാനായി പത്ത് വര്‍ഷമായി പ്രവർത്തിക്കുകയാണ് എന്നും ജയസൂര്യ പറയുന്നു. കിരണിനെ ജയസൂര്യ വിശേഷിപ്പിച്ചിരിക്കുന്നത് തന്റെ എല്ലാ ഭ്രാന്തുകളുടേയും കൂട്ടുകാരന്‍ എന്നാണ്. കിരണിനൊപ്പമുള്ള ചിത്രത്തിനൊപ്പം മനോഹരമായ കുറിപ്പും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്.
എന്റെ എല്ലാ ഭ്രാന്തുകളുടെയും കൂട്ടുകാരന്‍...10 വര്‍ഷത്തോളമായി എന്റെ make up man - ആയി എന്റെ സഹോദരനായി കൂടെ നില്‍ക്കുന്ന... "കിരണ്‍ "എല്ലാവിധ പിറന്നാള്‍ ആശംസകളും- എന്നാണ് ജയസൂര്യ കുറിച്ചത്. കിരണ്‍ നാരായണന്‍കുട്ടി എന്ന ആനയ്ക്കൊപ്പം ഇരുവരും നില്‍ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ ഭാര്യ സരിതയും പിറന്നാള്‍ ആശംസ അറിയിച്ചിട്ടുണ്ട്.
ജയസൂര്യയുടെ പോസ്റ്റില്‍ നന്ദി പറഞ്ഞ് കിരണ്‍ കമന്റിട്ടു. കിരണ്‍ രാജിന്റെ വാക്കുകള്‍ ഇങ്ങനെ... ഒരുപാട് നന്ദിയുണ്ട് ജയേട്ട....ബ്യൂട്ടിഫുള്‍ സിനിമ മുതല്‍ ഇപ്പോള്‍ നടന്നുകൊണ്ടിരുന്ന വെള്ളം സിനിമവരെയും എനിക്കും എന്റെ കുടുംബത്തിനും ഒരു കുറവും വരുത്താതെ നല്ലൊരു കൂടപ്പിറപ്പായി കൊണ്ടുനടക്കുന്ന ജയേട്ടാ ഒരുപാട് നന്ദി..ഇരുവരുടെയും സ്നേഹത്തിനുമുന്നില്‍ ആരാധകരും ആശംസകള്‍ അര്‍പ്പിച്ച് കമന്റുകളിട്ടിട്ടുണ്ട്.