Latest News

ഇതുവരെയും ഞാൻ എന്നെ നഷ്ടപ്പെടാതെ കാത്തിട്ടുണ്ട്; അന്ന് അഡ്ജസ്റ്റമെന്റിനെ കുറിച്ച് പറഞ്ഞപ്പോൾ ഡബ്ല്യുസിസിക്കാർ പോലും പിന്തുണച്ചില്ല; തുറന്ന് പറഞ്ഞ്  ഹിമ ശങ്കർ 

Malayalilife
ഇതുവരെയും ഞാൻ എന്നെ നഷ്ടപ്പെടാതെ കാത്തിട്ടുണ്ട്; അന്ന് അഡ്ജസ്റ്റമെന്റിനെ കുറിച്ച് പറഞ്ഞപ്പോൾ ഡബ്ല്യുസിസിക്കാർ പോലും പിന്തുണച്ചില്ല; തുറന്ന് പറഞ്ഞ്   ഹിമ ശങ്കർ 

വർക്കും സുപരിചിതയായ അഭിനേത്രിയാണ് ഹിമ ശങ്കർ. താരമിപ്പോൾ സിനിമയിലെ അഡ്ജസ്റ്റ്മെന്റുകളെക്കുറിച്ച് തുറന്നു പറഞ്ഞപ്പോൾ കുറച്ച് മാധ്യമങ്ങളല്ലാതെ ഡബ്ല്യുസിസിക്കാർ പോലും തന്നെ പിന്തുണച്ചില്ലെന്നും അഭിപ്രായങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് തുറന്ന് പറയുകയാണ്. ഹിമ  ഫേസ്ബുക്കിലൂടെയാണ് എല്ലാം വെളിപ്പെടുത്തിയിരിക്കുന്നത്.

ഞാൻ പൊതുവേ ഒരു ഒറ്റയാളാണ്, ഒരാളേയും കൂസാതെ നടന്ന ഒരാൾ. ഇതു വരെ ഉള്ള ഒരച്ചിലിട്ടും എന്നെ വാർക്കാൻ കഴിയില്ല. അത് കൊണ്ട് തന്നെ പൊതു സമൂഹം ഞാൻ ചെയ്ത വർക്കുകളുടെ ബേസിൽ എന്നെ അളന്നപ്പോഴും എനിക്ക് വലിയ വിഷമം ഒന്നും തോന്നിയിട്ടില്ല. അവരുടെ മനസ് അത്രേ ഉള്ളൂ എന്ന് കരുതി. എന്ന് വച്ച് നേരെ വന്നതിനോട് നല്ല പണിയും കൊടുത്തിട്ടുണ്ട്. മനസിലാക്കിപ്പിക്കാൻ സമയം നമ്മൾ കൊടുക്കുന്നത് മണ്ടത്തരമാണ്. പൊതുവെ നേരിട്ട് പരിച്ചയപ്പെടുന്നവർക്ക് എന്നെ കുറിച്ച് ഉള്ള ഒപ്പീനിയൻ മാറാറും ഉണ്ട്. അത് എന്റെ കൺസേണും അല്ല. അഭിപ്രായം തുറന്ന് പറയുന്നവളായതിനാൽ മാറ്റി നിർത്തപ്പെട്ടിട്ടുണ്ട്. അനാവശ്യം പറഞ്ഞിട്ടുണ്ട്. ഇത്തരക്കാരി പെണ്ണുങ്ങൾ എന്തിനും തയ്യാർ എന്നുള്ള ബോധ്യം  ഉള്ള പോലെയാണ് ഇവിടുത്തെ പുരോഗമനം ഉള്ളവരും ഇല്ലാത്തവരും ആയ ആണും, പെണ്ണും വിശ്വസിക്കുന്നത്. പെണ്ണുങ്ങൾ ആണെങ്കിൽ അവരുടെ ആണുങ്ങളെ വലവീശിപ്പിടിക്കാൻ നടക്കുന്നവൾ എന്ന മട്ടിൽ പെരുമാറിയിട്ടുണ്ട്.’ ഹിമ പറയുന്നു. 


‘ഇതുവരെയും ഞാൻ '' എന്നെ ''നഷ്ടപ്പെടാതെ കാത്തിട്ടുണ്ട്. ജീവിതാവസാനം വരെയും രാത്രി സുഖമായി ഉറങ്ങണം എന്നാണ് ആഗ്രഹം. എല്ലാം വെട്ടിപ്പിടിച്ചിട്ടും, രാത്രി ഉറക്കം കിട്ടാത്ത എത്രയോ 'വലിയവർ ''ഉണ്ട്. ആത്മഹത്യ മാത്രം അഭയം ആയവർ. അങ്ങനെ ഒരു ചോയ്സ് ജീവിതത്തിൽ ഞാൻ കോടികൾ തരാമെന്ന് പറഞ്ഞാലും എടുക്കില്ല. സിനിമയിലെ പാക്കേജിങ്ങ് ,അഥവാ ബെഡ് വിത്ത് ആക്ടിംഗ് ഒക്കെ പലരും ഇന്ന് തുറന്ന് പറയുന്നുണ്ട്. പണ്ട് ഞാനത് പറഞ്ഞപ്പോൾ കുറച്ച് മാധ്യമങ്ങൾ തന്ന സപ്പോർട്ട് അല്ലാതെ, ഡബ്ല്യുസിസിയിലെ ആഡ്യ സ്ത്രീ ജനങ്ങൾ ഒന്നും പ്രതികരിച്ചില്ല. കാരണം എന്തെന്ന് മനസിലായിട്ടും ഇല്ല. പല വർക്കുകൾക്കും എന്നെ വിളിക്കാതായതിന് പിറകിൽ എത്ര കഴിവുണ്ടായിട്ടും കാര്യമില്ല, അഭിപ്രായം പറയുന്നവൾക്ക് നേരെയുള്ള സിനിമാ ഇൻസ്ട്രിയിലെ ചൊരുക്കു കൊണ്ടാണ് എന്ന് പല വഴികൾ വഴി അറിഞ്ഞിട്ടും ഉണ്ട്. പരാതിയില്ല. നമ്മുടെ തൊലി വിവാദ പ്രൂഫ് ആയത് കൊണ്ട് ഇപ്പോഴും സമാധാനത്തിൽ ഇരിക്കുന്നു’ ഹിമ കൂട്ടിച്ചേർത്തു.

Hima shakar words about casting couch

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES