Latest News

സഹസംവിധായകരെ മലയാള സിനിമയില്‍ ഒന്നിനും കൊള്ളാത്തവരായി കണ്ടിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു: ബ്ലെസി

Malayalilife
സഹസംവിധായകരെ മലയാള സിനിമയില്‍ ഒന്നിനും കൊള്ളാത്തവരായി കണ്ടിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു: ബ്ലെസി

ലയാളികൾക്ക് ഏറെ സുപരിചിതനായ സംവിധായകനാണ് ബ്ലെസ്സി. വ്യത്യസ്തമായ കഥ,മനസ്സിൽ നിറഞ്ഞു നിൽക്കുന്ന മുഹൂർത്തങ്ങൾ,കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയാൽ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങൾ. എന്നാൽ സഹസംവിധായകരെ മലയാള സിനിമയില്‍ ഒന്നിനും കൊള്ളാത്തവരായി കണ്ടിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നതിനെക്കുറിച്ച് തുറന്ന് പറയുകയാണ്  ബ്ലെസ്സി. അടുത്തിടെ വരെ തന്നെ വേദനിപ്പിച്ച ഏറ്റവും വലിയ കാര്യം തന്നോട് പലരും താന്‍ ചെയ്യാന്‍ പോകുന്ന സിനിമയുടെ സ്ക്രിപ്റ്റ് ആരുടേതാണെന്ന് ചോദിക്കുമെന്നും അത് താന്‍ സഹസംവിധായകനായി സിനിമയില്‍ വന്നത് കൊണ്ടാണ് അങ്ങനെ ഒരു ചോദ്യം വരുന്നതെന്നും ബ്ലെസ്സി വ്യക്തമാകുന്നു.

'ഒരു സഹ സംവിധായകന്‍ എന്ന് പറയുമ്പോൾ ഒരു വിവരം ഇല്ലാത്തവനായിട്ടോ അല്ലേല്‍ മറ്റ് വിഷയങ്ങളെക്കുറിച്ച്‌ ഒരു അറിവ് ഇല്ലാത്തവനായിട്ടോ കാണുന്ന ഒരു കാലമുണ്ടായിരുന്നു. കാരണം കുറേ കാലത്തിന് മുന്‍പ് നമ്മളും കേട്ടിട്ടുണ്ട് സിനിമയില്‍ വരാനായി മദ്രാസിലേക്ക് വണ്ടി കയറുകയും പിന്നീട് പൈപ്പ് വെള്ളം കുടിക്കുകയുമൊക്കെ ചെയ്യുന്ന കഥ. അങ്ങനെയൊക്കെ ഒരു കാലം ഉണ്ടായിരുന്നത് കൊണ്ടായിരിക്കാം സഹാസംവിധയകരെ ആ നിലയില്‍ കാണുന്നത്. ഞാന്‍ സിനിമയില്‍ വരുന്നത് ലോക ക്ലാസിക്കുകള്‍ കണ്ടിട്ട് അത്തരം സിനിമകള്‍ ഉണ്ടാക്കണം എന്ന ചിന്താഗതിയോടെയാണ്.

 അത് കൊണ്ട് വായന ഉള്‍പ്പടെയുള്ള കാര്യങ്ങളെ വളരെ സിരീയസായി കണ്ടതിന് ശേഷമാണ് .ഞാന്‍ സഹ സംവിധായകനായത്. .എനിക്ക് ഇപ്പോഴും ഏറ്റവും ഫീല്‍ ചെയ്യുന്ന കാര്യം ഞാനൊരു സിനിമ ചെയ്യുമ്ബോള്‍ ചോദിക്കും ആരാ സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നതെന്ന്.എനിക്ക് ആദ്യ സിനിമ മുതല്‍ക്കേ തിരക്കഥയ്ക്ക് കുറേയധികം അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്. ഒരു സഹസംവിധായകനായി വന്നത് കൊണ്ട് എനിക്ക് സ്ക്രിപ്റ്റ് എഴുതാന്‍ പറ്റുമോ? എന്നായിരിക്കും മറ്റുള്ളവരുടെ ധാരണ'.

Director Blessy talk about malayalam cinema

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക