Latest News

ബേബി ശ്യാമിലിയെ അനുകരിച്ച് കിയാര; വെറുതെ ഇരുന്നപ്പോൾ ഒന്നു ചെയ്തു നോക്കിയതാ അമ്മക്കുട്ടി എന്ന് നടി മുക്ത; നാളത്തെ നായികയെന്ന് പറഞ്ഞ് ആരാധകര്‍; താരപുത്രി കിയാരയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Malayalilife
ബേബി ശ്യാമിലിയെ അനുകരിച്ച് കിയാര; വെറുതെ ഇരുന്നപ്പോൾ ഒന്നു ചെയ്തു നോക്കിയതാ അമ്മക്കുട്ടി എന്ന് നടി മുക്ത; നാളത്തെ നായികയെന്ന്  പറഞ്ഞ് ആരാധകര്‍; താരപുത്രി കിയാരയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മുക്ത. റിമി ടോമിയുടെ സഹോദരന്‍ റിങ്കുവാണ് മുക്തയുടെ ഭര്‍ത്താവ്. ഏക മകള്‍ കണ്‍മണിയുമൊത്ത് സന്തോഷജീവിതം നയിക്കുന്ന മുക്ത പ്രേക്ഷകര്‍ക്കായി എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ നടി ശ്യാമിലിയെ അനുകരിക്കുന്ന കണ്‍മണിയുടെ വീഡിയോ ആണ് ഇപ്പോൾ മുക്ത ആരാധകരുമായി പങ്കുവയ്ക്കുന്നത്. പൂക്കാലം വരവായി എന്ന ചിത്രത്തിലെ ജയറാമും ശ്യാമിലിയും അഭിനയിച്ച രംഗവുമായാണ് കിയാര എത്തിയിരിക്കുന്നത്. കുട്ടിത്തരത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്‌തു. കണ്‍മണി അനുകരിച്ചത്ജയറാമും ശ്യാമിലിയും അഭിനയിച്ച പൂക്കാലം വരവായി എന്ന ചിത്രത്തിലെ രംഗവുമായാണ് കിയാര എത്തിയത്. 

ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ടീച്ചര്‍ ചോദിച്ചു വെക്കേഷന് എങ്ങോട്ടാണ് പോവുന്നത്, എന്നിട്ട് മോളെന്ത് പറഞ്ഞു, ഞാന്‍ ഒന്നും പറഞ്ഞില്ല, അങ്കിളിന്റെ കൂടെ വരികയല്ലേ ഞാന്‍ എന്ന  രംഗമായിരുന്നു.മുക്ത തന്റെ ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പങ്ക് വച്ചിരിക്കുന്നത് അമ്മക്കുട്ടി ബേബി ശ്യാമിലിയെ കാണാന്‍ ഒരുപാട് ഇഷ്ടം ആണ് എന്ന ക്യാപ്ഷൻ നൽകി കൊണ്ടാണ്.അമ്മയെ പോലെ വലിയ നടിയാകട്ടെ എന്നാണ് ആരാധകര്‍ ആശംസിക്കുന്നത്. അപ്പച്ചിയെപ്പോലെ മോളും തകര്‍ക്കുകയാണല്ലോ എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ ചോദിക്കുന്നത്. 

കുട്ടി കിയാര അപ്പച്ചിക്കൊപ്പം പാട്ടുമായും ഇടയ്ക്ക് ആരാധകരുടെ മുന്നിൽ എത്താറുമുണ്ട്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാരും സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്നാൽ റിമിയോട് ആരാധകർ പാട്ട് പ്രാക്ടീസ് ചെയ്യാന്‍ സമയം കിട്ടുന്നില്ലേയെന്ന് ചോദിച്ചപ്പോള്‍ അത് മാത്രം നടക്കുന്നില്ലെന്ന മറുപടിയായിരുന്നു  റിമി നൽകിയിരുന്നത്. അതേ സമയം  മുക്ത പാചക പരീക്ഷണങ്ങളുമായും രംഗത്ത് എത്തിയിരുന്നു. എന്നാൽ മുക്ത  അഭിനയവും നൃത്തവും മാത്രമല്ല ചിത്രകാരി കൂടിയാണ് താനെന്നും മുക്ത നേരത്തെ തന്നെ തെളിയിക്കുകയും ചെയ്‌തു. എന്നാൽ തന്റെ പഴയകാല ഹോബി ലോക് ഡൗണ്‍ സമയത്താണ് പൊടിതട്ടിയെടുത്തതെന്നും താരം കുറിക്കുകയും ചെയ്‌തു. അതേ സമയം മുക്ത വരച്ച ചിത്രം സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്‌തു. 

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES