മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് അപർണ ബാല മുരളി. ഒരു സെക്കൻഡ് ക്ലാസ് യാത്ര എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളത്തിരയിലേക്ക് ചുവട് വച്ചത്. അഭിനയത്തിലെന്നതിലുപരി അപർണ്ണ മികച്ച ഒരു ഗായിക കൂടിയാണ്. മലയാളത്തിലെ മുൻ നിര യുവതാരങ്ങളോടൊപ്പം ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ അഭിനയിക്കാനുള്ള ഭാഗ്യം താരത്തെ തേടി എത്തുകയും ചെയ്‌തു. അതേസമയം താരം ഇപ്പോൾ യാത്രകളെ കുറിച്ച് തുറന്ന് പറയുകയാണ്. യാത്രകൾ ഏറെ ഇഷ്ടമാണെങ്കിലും വലിയ യാത്രകളൊന്നും നടത്തിയിട്ടില്ലെന്നാണ് എ,അപർണ പറയുന്നത്.
ബിടെക് സിനിമയുടെ ചിത്രീകരണത്തിനായാണ് നന്ദിഹില്‍സിൽ പോയതെങ്കിലും ശരിക്കും എൻജോയ് ചെയ്ത ട്രിപ്പായിരുന്നു അത്. ചിത്രത്തിൽ ബൈക്കിൽ നമ്മളെല്ലാം സൂര്യോദയം കാണാന്‍ പോകുന്നതാണ്. ആ യാത്രയും ഷൂട്ട് ചെയ്യേണ്ടതിനാല്‍ ഞാനൊക്കെ ബൈക്കില്‍ തന്നെയായിരുന്നു മുഴുവന്‍ സമയവും. അടിപൊളിയായിരുന്നു. ആദ്യമായിട്ടാണ് അങ്ങനെ ബൈക്കില്‍ ഹില്‍ടോപ്പിലേക്ക് പോകുന്നത്. ഞാനടക്കം എല്ലാവരും ശരിക്കും ആസ്വദിച്ചു.
അതിരാവിലെ 3 മണിക്കാണ് യാത്ര ആരംഭിച്ചത്. നല്ല തണുപ്പായിരുന്നു. എങ്കിലും സൂര്യോദയം കണ്ടപ്പോള്‍ അതൊക്കെ എല്ലാവരും മറന്നു.അതുപോലെതന്നെ ബെംഗളൂരു സിറ്റി ഏറ്റവും പ്രിയപ്പെട്ടതാണ്. വല്ലാത്തൊരു ഫീലാണ് ആ നഗരത്തിലെത്തിയാൽ. തിരക്കാണെങ്കിലും ഒരു സുഖമുളള ഫീലാണ് അതിന്.ബെംഗളൂരുവിലേക്ക് എപ്പോഴും യാത്ര നടത്താന്‍ എനിക്കിഷ്ടമാണ്. ഇപ്പോള്‍ ലോക്ഡൗണ്‍ ആയതിനാല്‍ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് തന്റെ കൂട്ടുകാരെയും ചെറിയ ഡ്രൈവുകളുമാണ്.
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിനായി ഇടുക്കിയിൽ രണ്ട് മാസത്തോളം താമസിച്ചിട്ടുണ്ട്. അതുകൊണ്ട് ആ നാടിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളില്‍ സ്ഥലങ്ങളൊക്കെ കാണാന്‍ പോകാറുണ്ടായിരുന്നു. ശാന്തമായൊരന്തരീക്ഷമാണ് അവിടെ. പിന്നീട് ഒരു മുത്തശ്ശിഗഥയുടെ ഷൂട്ടിനായി കാന്തല്ലൂരും പോയിട്ടുണ്ട്. ഗംഭീര സ്ഥലമാണ് അതും. ഹൈറേഞ്ചികളോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്.വയനാട് അങ്ങനെ ഇഷ്ടമുള്ളൊരിടമാണ്. ഒരിക്കല്‍ കുടുംബവുമായി അവിടെ പോയിട്ടുണ്ട്. ഇനിയും പോകണമെന്ന് തോന്നിയിട്ടുള്ളതും വയനാട് തന്നെയാണെന്ന് അപർണ പറഞ്ഞു.
ന്യൂയോർക്ക് സിറ്റി ഒരിക്കൽ കൂടി കാണണമെന്നുള്ള ആഗ്രഹവും താരം പ്രകടിപ്പിച്ചു. ഒരിക്കല്‍ പോയിട്ടുണ്ടെങ്കിലും ആ ഗംഭീരനഗരം ശരിക്കുമൊന്ന് കാണാനും അനുഭവിക്കാനും സാധിച്ചില്ലെന്നും അപർണ പറയുന്നു.ഷോയുടെ ഭാഗമായാണ് അവിടെ പോയത്.പറഞ്ഞും കേട്ടും മാത്രമറിയുന്നൊരു ലോകനഗരത്തിലേക്കാണു പോകുന്നത്. ശരിക്കും എക്‌സൈറ്റഡായിരുന്നു ഞാന്‍ പോയത്. ന്യൂയോര്‍ക്ക് പോലൊരു നഗരം രാത്രി കാണുകയെന്നത് ഭയങ്കര രസമുള്ളൊരു കാര്യമാണ്. ഏത് നഗരത്തിനും രണ്ട് ജീവിതങ്ങൾ ഉണ്ട്.നൈറ്റ് ലൈഫ് എന്നുപറയുന്നത് മറ്റൊരു അനുഭവം തന്നെയാണ്. വളരെ കുറച്ച് സമയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അവിടം ശരിക്കും കറങ്ങാന്‍ പറ്റിയില്ല എന്ന വിഷമമുണ്ട്. ഇനിയൊരിക്കല്‍ക്കൂടി അവിടേക്ക് പോകണം എന്നും അപർണ വ്യക്തമാക്കി.