മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ചുവട് വച്ച താരമാണ് നടൻ അജു വർഗീസ്. നിർമ്മാതാവായും, നായക നടനായും, സഹനടനായുമെല്ലാം അജു സിനിമ മേഖലയിൽ സജീവമാണ്. അതേ സമയം താരത്തിന്റെ വില്ലൻ പരിവേഷം ഹെലൻ എന്ന ചിത്രത്തിലൂടെയായിരുന്നു. കൊറോണ വ്യാപന കാലത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ വീടുനുള്ളിൽ കഴിയുകയാണ് താരം ഇപ്പോൾ. ഈ കൊറോണകാലത്ത് നാല് മക്കളേയും ചിത്രം വര പഠിപ്പിക്കുന്നതിന്‍റെ തിരക്കിലാണ് അജു. ചിത്രത്തിന് ചുവടെ ആരാധകർ ലോക് ഡൗണില്‍ കണ്ട മികച്ച ചിത്രമാണ് ഇതെന്ന തരത്തിലുള്ള കമന്‍റുകളായിരുന്നു നൽകിയിരുന്നത്. നിമിഷനേരം കൊണ്ടായിരുന്നു സമൂഹമാധ്യമങ്ങളാകെ താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയത്. ചിത്രത്തിന് ചുവടെ അജു നൽകിയ ക്യാപ്ഷൻ ചിത്രരചന വളരെ സിമ്പിൾ അല്ലെ. ദേ കണ്ടോ. ഇത്രേയുള്ളൂ, എന്നായിരുന്നു.
താരത്തിന്റെ പോസ്റ്റിന് ചുവടെ കമന്റുകളുമായി പേളി മാണി, വിനയ് ഫോര്‍ട്ട്, ശൃന്ദ, നൂറിന്‍ ഷെരീഫ്, പ്രയാഗ മാര്‍ട്ടിന്‍, ഉണ്ണി മുകുന്ദന്‍, ആദില്‍ ഇബ്രാഹിം, അന്‍സണ്‍ പോള്‍ തുടങ്ങി , വിശാഖ് സുബ്രഹ്മണ്യം തുടങ്ങിയവരും എത്തിയിരുന്നു. എന്നാൽ വിശാലിന്റെ ചോദ്യം ഇതാണ് വിളിച്ചിട്ട് കിട്ടാത്തതല്ലേയെന്നായിരുന്നു. അതിന് മറുപടിയായി അളിയാ, ഇപ്പോള്‍ വിളിക്കാമേയെന്നായിരുന്നു അജു കമന്റ് നൽകിയത്. ചിത്രത്തിന് ചുവടെ എല്ലാവരും നല്ല ക്യൂട്ടാണല്ലോയെന്നായിരുന്നു ആരാധകരിൽ ഏറെയും കമന്റ് നൽകിയിരിക്കുന്നത്.
മക്കളെ ചിത്രം വരയ്ക്കാൻ പാടിപികുന്ന വേളയിൽ മക്കളുടെ കൈയ്യില്‍ പെന്‍സിലും ബുക്കുകളുമുണ്ട് എങ്കിലും അജു ചുമരിലാണ് ചിത്രം വരയ്ക്കുന്നത്. ഈ കണ്ടെത്തൽ ശെരി വച്ചിരിക്കുകയാണ് ആരാധകർ. ഇതിനിടയില്‍ ചിലര്‍ അജുവിന് സ്വന്തമായി നഴ്സറി നടത്തുന്ന താരമെന്നുള്ള വിശേഷണങ്ങളും നൽകിയിരുന്നു. അജുവിനും അഗസ്റ്റീനയ്ക്കും ഇരട്ടക്കുട്ടികളാണ്. ഇവരുടെ കുടുംബത്തിലേക്ക്. രണ്ട് തവണയായി നാല് പേരാണ് എത്തിയത്. മൂന്നാണ്‍കുട്ടികളും ഒരു മകളുമാണ് ഈ ദമ്പതികൾക്ക്.
അജുവിന്റെ മക്കളിൽ രണ്ട് പേർ ജേക്കബിന്‍റെ സ്വര്‍ഗരാജ്യത്തില്‍ മുഖം കാണിച്ചിരുന്നു. ചിത്രത്തിലെ സംവിധാന സഹായിയായിരുന്നു അജു വര്‍ഗീസ്. അതിനിടയിലായിരുന്നു മക്കളുടെ സിനിമയിലേക്കുള്ള വരവ്. അജുവിന്‍റെ ഭാര്യ അഗസ്റ്റീന ടൂല ലൂല ബോട്ടീക്കുമായി സജീവമാണ്. കുട്ടികളുടെ വസ്ത്രങ്ങളുമായെത്തിയ ബോട്ടീക്കിന് അജുവാകട്ടെ ശക്തമായ പിന്തുണ നല്‍കുന്നത്.