അമ്മയുടെ പൊതിച്ചോറ് കഴിക്കാൻ പേളിക്ക് അതിയായ മോഹം; ഇല വെട്ടാന്‍ ഇറങ്ങി പേര്‍ളി മാണി;കൊതിയോടെ പൊതിച്ചോറുണ്ട് താരം

Malayalilife
അമ്മയുടെ പൊതിച്ചോറ് കഴിക്കാൻ പേളിക്ക് അതിയായ മോഹം; ഇല വെട്ടാന്‍ ഇറങ്ങി പേര്‍ളി മാണി;കൊതിയോടെ പൊതിച്ചോറുണ്ട് താരം

വതാരകയായി എത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന ആളാണ് പേളി മാണി. ബിഗ്‌ബോസിലും മാറ്റുരച്ചതോടെ പേളിയുെ ആരാധക പിന്തുണ വര്‍ധിച്ചു. ബിഗ്‌ബോസിലെ മറ്റൊരു മത്സരാര്‍ഥിയായിരുന്ന ശ്രീനിഷിനെ ഷോയില്‍ മത്സരിക്കവേയാണ് പേളി പ്രണയിച്ചതും വിവാഹം കഴിച്ചതും. പേളിഷ് പ്രണയമായിരുന്നു മലയാളം ബിഗ്‌ബോസിനെ ഇത്രമേല്‍ ജനപ്രിയമാക്കി മാറ്റിയത്. ഷോ അവസാനിച്ച ശേഷം ഇരുവരും വിവാഹിതര്‍ ആവുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ പേളി പങ്കുവയ്ക്കാറുണ്ട്.   ഗര്‍ഭകാലത്തെ വിശേഷങ്ങള്‍ പങ്കുവെച്ച് ഇരുവരും രംഗത്തെത്താറുണ്ട്. 

 ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് പേളിയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും സുപരിചിതമാണ്.  താരം തന്നെ ആരാധകരുമായി തന്റെ ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തങ്ങളെല്ലാം പങ്കുവെയ്ക്കാറുമുണ്ട്.  പേളി ഇപ്പോള്‍ അത്തരത്തില്‍ മറ്റൊരു വിശേഷമാണ് പങ്കുവെച്ചിരിക്കുന്നത്. പല ആഗ്രഹങ്ങളും ഗര്‍ഭിണി ആകുമ്പോള്‍  തോന്നാറുണ്ട്, അതുപോലെ പേളിക്കും ഉണ്ടായിരുന്നു ഒരു ആഗ്രഹം. മറ്റൊന്നുമല്ല,  താരത്തിന് പൊതിച്ചോറ് കഴിക്കണം എന്നായിരുന്നു ആഗ്രഹം. അതും അമ്മയുടെ പൊതിച്ചോറ്.

പിന്നീട് ഒന്നും നോക്കിയില്ല ഒരു കത്തിയുമായി  പേളി തന്നെ പുറത്തിറങ്ങി. ആദ്യഘട്ടം പോതിച്ചോറിനായി  വാഴയില മുറിക്കല്‍. വീഡിയോയുടെ ആരംഭത്തിൽ തന്നെ പേര്‍ളി പറയുന്നുണ്ട്, വഴയില അയല്‍പക്കത്തെ പറമ്പില്‍ നിന്നാണ് എന്ന്, ഒപ്പം ചോദിച്ചിട്ടാണ് എന്നും പറയുന്നുണ്ട്.  പൊതിച്ചോറ് തയ്യാറാക്കിയിരിയ്ക്കുന്നത് യൂറോപ്പിന്റെ ഭൂപടം മാതിരിയുള്ള മുട്ട പൊരിച്ചതും ചേര്‍ത്താണ്.  പൊതിച്ചോറ് തയ്യാറാക്കുന്ന വിധം പേര്‍ളിയുടെ പുതിയ ഫുഡ് വ്‌ളോഗിലാണ് പങ്കുവെച്ചിരിക്കുന്നത്.


 

Actress pearle maaney wish to eat pothichoru

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES