ബോളിവുഡിന്റെ പ്രിയ താരമാണ് മാധുരി ദീക്ഷിത്ത്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളതും. നായികയായും നർത്തകിയായും എല്ലാം തന്നെ താരത്തിന് ആരാധകരുടെ മുന്നിൽ തിളങ്ങാൻ ഉള്ള ഭാഗ്യയും സിദ്ധിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ വീട്ടില്‍ വന്ന ഇലക്ട്രീഷന്മാരില് ഒരാളോട് ഇറങ്ങി പോവാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം എങ്ങനെയായിരുന്നു എന്നതാണ് സഞ്ജയ് കപൂറിനും മാനവ് കൗളിനും ഒപ്പം കപില്‍ ശര്മ്മുടെ ഷോ യില്‍ കൂടി വെളിപ്പെടുത്തിയത്. ദി ഫെയിം ഗെയിം എന്ന പേരില്‍ ഒരുക്കുന്ന പുതിയ വെബ് സീരിസിന്റെ പ്രൊമോഷന് എത്തിയതാണ് നടി.
'ഒരിക്കല്‍ എന്റെ വീട്ടില്‍ ഒരു സ്വിച്ച് ബോര്‍ഡ് കേടായി. അത് ശരിയാക്കാന്‍ നാല് പേര് വന്നു. ഏതാണ് നന്നാക്കേണ്ടത് എന്നവര്‍ ചോദിച്ചു. താനത് കാണിച്ച് കൊടുക്കുകയും ചെയ്തു. ഒരാള്‍ അത് ഓപ്പണ്‍ ചെയ്തപ്പോള്‍ മറ്റേയാള്‍ അതിന്റെ കുഴപ്പം നോക്കുകയും ചെയ്തു. അത് നന്നാക്കിയതിന് ശേഷം ഇനി നിങ്ങളെല്ലാവര്‍ക്കും പോകാം എന്ന് ഞാന്‍ അവരോട് പറഞ്ഞു. ടെക്നീഷ്യന്മാര് എന്റെ വാക്ക് കേട്ട് പുഞ്ചിരിക്കുകയും തലയാട്ടുകയും ചെയ്തു. എന്നാല്‍ പോവുന്നതിനിടയില്‍ അവര്‍ പറഞ്ഞ കാര്യമാണ് നടി വെളിപ്പെടുത്തിയത്.
എല്ലാവരും പുറത്തേക്ക് പോയെങ്കിലും കൂട്ടത്തിലെ ഒരാള്‍ മാത്രം പോവാതെ പിന്നില്‍ നിന്നു. അദ്ദേഹത്തോട് പോവുന്നില്ലേന്ന് ഞാന്‍ ചോദിച്ചപ്പോള്‍ 'ഞാന്‍ അവരുടെ കൂടെ വന്ന ആളല്ല. ഞാന്‍ വന്നത് നിങ്ങളെ കാണാന്‍ വേണ്ടി മാത്രമാണ്' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അയാളുടെ പ്രതികരണം കേട്ട് എല്ലാവരും പൊട്ടിച്ചിരിക്കുകയാണ് ചെയ്തതെന്നും മാധൂരി ദിക്ഷീത് പറയുന്നു. ദി ഫെയിം ഗെയിം എന്ന സീരിസാണ് മാധൂരിയുടേതായി വരാനിരിക്കുന്നത്. അനാമിക ആനന്ദ് എന്ന കഥാപാത്രത്തെയാണ് മാധൂരി അവതരിപ്പിക്കുന്നത്.