Latest News

ആ നക്ഷത്രകണ്ണുള്ള രാജകുമാരന്‍റെ രാജകുമാരി ഇന്ന് എവിടെയാണ്; നടിയായും കോറിയോഗ്രാഫറായും തിളങ്ങിയിരുന്നു ഗായത്രി രഘുറാമിന്റെ വിശേഷങ്ങൾ അറിയാം

Malayalilife
ആ നക്ഷത്രകണ്ണുള്ള രാജകുമാരന്‍റെ രാജകുമാരി ഇന്ന് എവിടെയാണ്;  നടിയായും കോറിയോഗ്രാഫറായും തിളങ്ങിയിരുന്നു ഗായത്രി രഘുറാമിന്റെ വിശേഷങ്ങൾ അറിയാം

പൃഥ്വിരാജ് നായക വേഷത്തിൽ  2002 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമായ 'നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി' എന്ന ചിത്രത്തിലെ നായികയായി എത്തിയ ഗായത്രി രഘുറാം ഏവർക്കും സുപരിചിതയാണ്. തമിഴിലും കന്നഡയിലും തെലുങ്കിലും നിരവധി ചിത്രങ്ങളിൽ തിളങ്ങിയ താരം മലയാളത്തിൽ ആകെ ഒരു ചിത്രത്തിൽ മാത്രമാണ് അഭിനയിച്ചിരിക്കുന്നത്.  അശ്വതി എന്ന കഥാപാത്രമായാണ് താരം രാജസേനൻ ഒരുക്കിയ സിനിമയിൽ വേഷമിട്ടത്. അതേ സമയം  താരം സിനിമയിൽ  താരം നടിയായും കോറിയോഗ്രാഫറായും തിളങ്ങുകയും ചെയ്‌തിരുന്നു. തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ സജീവമായ ഗായത്രി  നൃത്ത സംവിധായകനായ രഘുറാമിന്റെ മകൾ കൂടിയാണ്.  

2002 ൽ പുറത്തിറങ്ങിയ ചാർളി ചാപ്ലിൻ എന്ന തമിഴ് ചിത്രത്തിലൂടെ ഗായത്രി അഭിനയ ലോകത്തേക്ക് ചുവട് വയ്ച്ചിരുന്നത്. പിന്നാലെ 2002 ൽ മൂന്ന് ചിത്രങ്ങളിൽ താരം വേഷമിടുകയും ചെയ്‌തിരിക്കുന്നു. മനസെല്ല നീനെ,സ്റ്റൈൽ, നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്നിവയായിരുന്നു ആ മൂന്ന് ചിത്രങ്ങൾ. അതിന് പിന്നാലെ ഗായത്രി ചലച്ചിത്ര രംഗത്ത്  ജയം കൊണ്ടൻ (2008), പോ സോല പൊറാം (2008) തുടങ്ങിയ ചിത്രങ്ങളിലൂടെ നൃത്ത സംവിധായകയായി മാറുകയും ചെയ്‌തു. അതോടൊപ്പം മദ്രാസപ്പട്ടണം (2010), ദൈവതിരുമകൾ (2013), ഒസ്തി (2011), അഞ്ജാൻ (2014) തുടങ്ങിയ വലിയ ബജറ്റ് പ്രൊഡക്ഷൻ ചിത്രങ്ങളിലും ഗായത്രി  കോറിയഗ്രാഫറാകുകയും ചെയ്‌തു.

താരത്തിന്റെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ച്ച ചിത്രങ്ങളായിരുന്നു ക്രൈം ത്രില്ലറായ കാന്തസ്വാമി (2009), തമിഴ് പദം (2010) എന്നിവ. അതേസമയം താരം 2014-ൽ നൂറോളം  സിനിമകളിൽ നൃത്തസംവിധാനം നിർവഹിക്കുകയും ചെയ്‌തിരുന്നു. അതോടൊപ്പം താരം .2016 ൽ യാദുമഗി നിന്ധ്രായ് എന്ന സിനിമയുടെ സംവിധാനാവും നിർവഹിച്ചിരുന്നു.  2017 ൽ കമല ഹാസൻ അവതരിപ്പിക്കുന്ന തമിഴ് റിയാലിറ്റി ഷോ ബിഗ് . ബോസിലും ഗായത്രി മത്സരാർത്ഥിയായ എത്തുകയും ചെയ്‌തിരുന്നു. ഇത് കൂടാതെ ഗായത്രി ടെലിവിഷൻ പരിപാടിയായ ശ്രീമതി ചിന്നത്തറായിലും പങ്കെടുത്തിരുന്നു.

 ബിജെപി അനുഭാവിയായി ഗായത്രി 2015 നവംബറിൽ പാര്‍ട്ടിയുടെ കലാ സെക്രട്ടറിയായിരുന്നു. അതോടൊപ്പം ഗായത്രിയുടെ വിശ്വാസമില്ലാത്ത സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കുന്നതിനെതിരെയുള്ള ട്വീറ്റും ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു.  ഒരു ലക്ഷത്തിലേറെ  ഫോളോവേഴ്സും ഇൻസ്റ്റയിൽ വൈറലായ ഗായത്രിക്ക് ഉണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ഇടയ്ക്കിടെ ഡാൻസ് വീഡിയോകളടക്കം പങ്കുവയ്ക്കാറുമുണ്ട്. ചെന്നൈ സ്വദേശിയായ താരം  ഇതോടൊപ്പം കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും ചിത്രങ്ങളും താരം പങ്കുവയ്ക്കാറുമുണ്ട്.




 

Actress Gayathri Raghram new instagram pictures goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES