മലയാളത്തിന്റെ ഭാവ ഗായകന്‍ ആണ് പി ജയചന്ദ്രന്‍.കാലത്തിന് സ്പര്‍ശിക്കാനാവാത്ത നിത്യഹരിതശബ്ദമാണ് .ജയചന്ദ്രന്റേത്. ശബ്ദമാധുര്യം കൊണ്ടും ആലാപനവൈഭവവും കൊണ്ടും കാലത്തെ അതിജീവിച്ച ദേവഗായകന്‍ ഒരാഴ്ച മുമ്പ് തൃശൂരില്‍ കുട്ടനെല്ലൂര്‍ സാംസ്‌കാരിക സംഗീത കാരുണ്യ വേദി സംഘടിപ്പിച്ച പരിപാടിയില്‍ മോഹം കൊണ്ടു ഞാന്‍..... എന്ന ഗാനം വീണ്ടും ആലപിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
പി ജയചന്ദ്രന്റെ ആരോഗ്യനിലയെ കുറിച്ച് അടുത്തിടെ നിരവധി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് വീഡിയോയും പുറത്തെത്തിയത്. മാച്ചില്‍ എണ്‍പതാം പിറന്നാള്‍ ആഘോഷിച്ച പി ജയചന്ദ്രന്‍ വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം വീട്ടില്‍ വിശ്രമജീവിതത്തിലായിരുന്നു.
ജോണ്‍സണ്‍ മാസ്റ്റര്‍ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് പ്രസംഗിക്കുന്നതിന് ഇടയിലാണ് വീണ്ടും പി.ജയചന്ദ്രന്‍ പാടിയത്. അദ്ദേഹത്തിന്റെ എവര്‍ഗ്രീന്‍ ഹിറ്റായ മോഹം കൊണ്ടു ഞാന്‍ എന്ന ഗാനം പാടി എല്ലാവരും വിസ്മയിപ്പിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
ഇരുന്നുകൊണ്ടുള്ള മറുപടി പ്രസംഗത്തിനു ശേഷം പെട്ടെന്ന് അദ്ദേഹം പാടുകയായിരുന്നു. ജോണ്‍സനെയും ഔസേപ്പച്ചനെയും ദേവരാജന് പരിചയപ്പെടുത്തിയതു താനാണെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുമെന്നും എന്നാല്‍, അവര്‍ ഉണ്ടാക്കിയ വളര്‍ച്ച അവരുടെ കഴിവുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഗാനരചയിതാവ് ബി.കെ. ഹരിനാരായണന്‍ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ പങ്കിട്ട വീഡിയോയ്‌ക്കൊപ്പം കുറിച്ചത് ഇങ്ങനെയാണ്... കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ജയട്ടനോട് അടുത്തുനില്‍ക്കുന്നവര്‍ എല്ലാരും അഭിമുഖീകരിച്ച ഒരു ചോദ്യമായിരുന്നു. അല്ല ജയേട്ടന്‍... ആശുപത്രീലാണല്ലെ... സീരിയസ്സാന്നൊക്കെ..? ഉടന്‍ നമ്മള്‍ പരിഭ്രമിച്ച് ജയേട്ടന്റെയോ മനോഹരേട്ടന്റേയോ നമ്പറിലേക്ക് വിളിക്കുമ്പോള്‍ അറിയും... ജയേട്ടന്‍ വീട്ടില്‍ തന്നെയുണ്ട് പ്രശ്‌നമൊന്നുമില്ല. ആ സമയത്ത് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു ജയേട്ടന്. പ്രായത്തിന്റേതായ ബുദ്ധിമുട്ടുകളും.
പുറത്തറങ്ങിയിരുന്നില്ല. വിശ്രമത്തിലുമായിരുന്നു. ആരുടേയും ഫോണും എടുത്തിരുന്നില്ല. എന്നാല്‍ അത് ഈ പറയുന്നരീതിയില്‍ ഗുരുതരാവസ്ഥയിലുമായിരുന്നില്ല. ഈ അനുഭവം ജയേട്ടനോട് അടുത്ത് നില്‍ക്കുന്ന പലര്‍ക്കും ഉണ്ടായിട്ടുണ്ടാവും. അവരെ വിളിക്കുന്നത് ജയേട്ടനോട് അത്രമേല്‍ ഇഷ്ടമുള്ളവരായിരിക്കും അല്ലങ്കില്‍ മാധ്യമപ്രവര്‍ത്തകരായിരിക്കും. ആയിടയ്ക്കാണ് ജയേട്ടന്‍ വളരെ ക്രിട്ടിക്കലാണെന്ന ഒരു വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി പരക്കുന്നത്. ആ ദിവസം പങ്കജാക്ഷേട്ടനൊപ്പം ജയേട്ടനെ വീട്ടില്‍ പോയി കണ്ടു. ക്ഷീണമുണ്ട് പക്ഷെ പറയത്തക്ക പ്രശ്‌നങ്ങളൊന്നുമില്ല. ഈ വാര്‍ത്ത ഇങ്ങനെ പരക്കുന്നതിലെ വിഷമം സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു. അതോടൊപ്പം വീണ്ടും പാടണം എന്ന ആഗ്രഹവും. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അത് നടന്നു. ബാലുച്ചേട്ടനിലൂടെ... എന്നാണ് ബി.കെ ഹരിനാരായണന്‍ കുറിച്ചത്. ഏഷ്യാനെറ്റ് ന്യൂസിനുവേണ്ടി പി.ജയചന്ദ്രനെ കഴിഞ്ഞ ദിവസം ഹരിനാരായണന്‍ അഭിമുഖം ചെയ്തിരുന്നു.
അവിടെ വെച്ച് പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ സമൂഹ?മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്. ബി.കെ ഹരിനാരായണന്‍ പങ്കിട്ട പുതിയ വീഡിയോ വൈറലായതോടെ പി.ജയചന്ദ്രനെ ആരോ?ഗ്യം ക്ഷയിച്ച അവസ്ഥതയില്‍ കാണേണ്ടി വരുന്നതിന്റെ വേദനയാണ് സം?ഗീതപ്രേമികള്‍ കമന്റിലൂടെ പങ്കിട്ടത്. ആ മീശയൊക്കെ പിരിച്ചുവെച്ച ഗൗരവമുള്ള ആ മുഖം അത് അങ്ങിനെ തന്നെ മനസില്‍ നില്‍ക്കട്ടെ, ഈ അടുത്ത് ഒരു റീല്‍ വീഡിയോ കണ്ടിരുന്നു. ഒരു സ്റ്റേജ് ഷോയില്‍ മീശ പിരിച്ചുവെച്ച് എന്തേ ഇന്നും വന്നീല എന്ന ?ഗാനം പാടുന്നത്. ഇപ്പോള്‍ ഈ വീഡിയോ ലാസ്റ്റ് മൊമെന്റ് വരെ കണ്ടപ്പോഴാണ് പുള്ളി തന്നെയാണ് വീഡിയോയില്‍ ഉള്ളതെന്ന് വിശ്വാസം വന്നത്. പുള്ളിക്ക് മാത്രം അല്ല നമുക്കും പ്രായമായിതുടങ്ങി എന്നുള്ളതിനുള്ള ഓര്‍മപ്പെടുതലായിരിക്കാം ഇതൊക്കെ, ആള് നന്നായ് മാറിട്ടുണ്ട്, എത്ര സുന്ദരനായിരുന്നു ഐശ്വര്യമായിരുന്നു ആ മുഖത്ത്.
വാര്‍ധക്യം അത് മായ്ച്ച് കളഞ്ഞു. പക്ഷെ അദ്ദേഹം പാടിവെച്ച വരികളെ ഒരിക്കലും വാര്‍ധക്യത്തിന് മായ്ക്കാന്‍ പറ്റില്ല. ഇത് അദ്ദേഹം ആണെന്ന് എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല, ഇങ്ങനെ കാണാന്‍ തോന്നുന്നില്ല. എത്ര സുന്ദരന്‍ ആയിരുന്നു, വല്ലാത്ത ഒരു വിഷമം... എത്രയോ പാട്ടുകള്‍ നമുക്കായ് പാടിയ സാറിന് ഈശ്വരന്‍ ആരോഗ്യവും സന്തോഷവും നല്‍കാന്‍ പ്രാര്‍ത്ഥിക്കാം എന്നിങ്ങനെ എല്ലാമാണ് ആരാധകര്‍ പ്രിയ ഗായകനെ കുറിച്ച് കുറിച്ചത്.
മികച്ച ഗായകനുള്ള ദേശീയ സംസ്ഥാന പുരസ്‌കാരം നേടിയിട്ടുള്ള ജയചന്ദ്രന്‍ മലയാളം തമിഴ് തെലുങ്ക് കന്നട ഹിന്ദി എന്നീ ഭാഷകളിലും നല്ല അസ്സലായി പാടി എല്ലാത്തരം പാട്ടും തനിക്ക് സ്വന്തമാക്കാന്‍ സാധിക്കും എന്ന് തെളിയിച്ച വ്യക്തിയാണ്. പാടിയ ഗാനങ്ങളും അത് വന്ന സമയവും ഒക്കെ തന്നെയും വളരെയധികം ഹിറ്റാണ്.
1965 ല്‍ പുറത്തിറങ്ങിയ 'കുഞ്ഞാലി മരയ്ക്കാര്‍' എന്ന ചിത്രത്തില്‍ 'മുല്ലപ്പൂമാലയുമായി' എന്ന ഗാനം പാടികൊണ്ടാണ് ജയചന്ദ്രന്‍ പിന്നണിഗാനരംഗത്തേക്ക് ചുവടു വച്ചത്. 1985 ല്‍ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരവും അഞ്ചുതവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2021 ല്‍ ജെ സി ഡാനിയേല്‍ പുരസ്‌കാരവും ലഭിച്ചു.