Latest News

പുതുമുഖങ്ങളുടെ  ഫീല്‍ഗുഡ് ആക്ഷന്‍ ത്രില്ലര്‍ 'ഒരു വയനാടന്‍ കഥ'; ടീസര്‍ റിലീസ് ആയി; ചിത്രം നാളെ തീയേറ്റര്‍ റിലീസിന് എത്തും

Malayalilife
 പുതുമുഖങ്ങളുടെ  ഫീല്‍ഗുഡ് ആക്ഷന്‍ ത്രില്ലര്‍ 'ഒരു വയനാടന്‍ കഥ'; ടീസര്‍ റിലീസ് ആയി; ചിത്രം നാളെ തീയേറ്റര്‍ റിലീസിന് എത്തും

പുതുമുഖങ്ങളായ അമീര്‍ ബഷീര്‍, സ്‌നേഹ ഉണ്ണികൃഷ്ണന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കളത്തില്‍ ഫിലിംസിന്റെ ബാനറില്‍ നവാഗതനായ അമീര്‍ ബഷീര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്  'ഒരു വയനാടന്‍ കഥ'. ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ഫീല്‍ഗുഡ് ത്രില്ലര്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രം നവംബര്‍ 14ന് തിയേറ്ററുകളിലേക്ക് എത്തും. സാന്‍ഹ സ്റ്റുഡിയോ ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. 

ഒരു റിയല്‍ സൂപ്പര്‍ ലൈഫ് ഹീറോയുടേതാണ് ചിത്രത്തിന്റെ കഥ. അന്തരിച്ച പ്രിയ താരങ്ങളായ മാമുക്കോയയുടെയും, കലാഭവന്‍ ഹനീഫിന്റെയും അവസാന ചിത്രങ്ങളില്‍ ഒന്നാണ് ഈ ചിത്രമെന്നത് മറ്റൊരു പ്രത്യേകത. ഇവരെ കൂടാതെ ബൈജു എഴുപുന്ന, കിരണ്‍ രാജ്, സിദ്ദിഖ് കൊടിയത്തൂര്‍, അംജത്ത് മൂസ, ദേവി അജിത്ത്, അലീഷ റോഷന്‍ എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിലെ താരനിരയിലുണ്ട്.

സന്തോഷ് മേലത്ത് ആണ് ഛായാഗ്രഹണം. റഫീഖ് അഹമ്മദ്, റഫീഖ് ഇല്ലിക്കല്‍ എന്നിവരുടെ വരികള്‍ക്ക് പ്രമോദ് സാരംഗ് സംഗീതം നല്‍കുന്നു. ബൈജു എഴുപുന്ന, അഖില ആനന്ദ്, അഫ്‌സല്‍, ഭാഗ്യരാജ് എന്നിവരാണ് ചിത്രത്തിലെ ഗായകര്‍. എഡിറ്റര്‍: ഷമീര്‍ ഖാന്‍, അരുണ്‍ രാഘവ്, ആര്‍ട്ട്: സാം ജോസഫ്, മേക്കപ്പ്: എ.പി നാഥ്, കോസ്റ്റ്യൂംസ്: അഫ്‌സല്‍, കൊറിയോഗ്രാഫര്‍: ഷംനാസ്, ആക്ഷന്‍: അംജത്ത് മൂസ & രതീഷ് ശിവരാജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നസീര്‍ ഇബ്രാഹിം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: നിസാര്‍ വടകര, അസോസിയേറ്റ് ഡയറക്ടര്‍: പ്രസൂണ്‍ പ്രകാശ്, മോഹന്‍ സി നീലമംഗലം, സൗണ്ട് ഡിസൈനിംഗ്: ആനന്ദ് ബാബു, മിക്‌സിംഗ്: ഫൈനല്‍ മിക്‌സ് ട്രിവാന്‍ഡ്രം, ഡി.ഐ: മാഗസിന്‍ മീഡിയ, ഡിസ്ട്രിബൂഷന്‍ ഹെഡ്: ഷാനു പരപ്പനങ്ങാടി, പി.ആര്‍.ഒ: പി.ശിവപ്രസാദ്, മനു കെ തങ്കച്ചന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

oru wayanadan katha malayalam movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES