Latest News

കഥകള്‍ പറഞ്ഞു അവസാനിക്കും മുന്‍പ് അച്ഛന്‍ പോയി; പിന്നീട് ഒരിക്കലും തിരിച്ചു വന്നിട്ടില്ല; കതകു പുരാണം കേട്ട് മടുത്തിട്ടുണ്ട്; ഇന്ന്     ഒരു വാക്ക് എവിടെയെങ്കിലും കേട്ടിരുന്നെങ്കില്‍ എന്ന് വ്യാമോഹിക്കുന്നു;പോസ്റ്റുമായി അഭയ ഹിരണ്‍മയി

Malayalilife
കഥകള്‍ പറഞ്ഞു അവസാനിക്കും മുന്‍പ് അച്ഛന്‍ പോയി; പിന്നീട് ഒരിക്കലും തിരിച്ചു വന്നിട്ടില്ല; കതകു പുരാണം കേട്ട് മടുത്തിട്ടുണ്ട്; ഇന്ന്     ഒരു വാക്ക് എവിടെയെങ്കിലും കേട്ടിരുന്നെങ്കില്‍ എന്ന് വ്യാമോഹിക്കുന്നു;പോസ്റ്റുമായി അഭയ ഹിരണ്‍മയി

ഗായിക അഭയ ഹിരണ്‍മയി സോഷ്യല്‍ മീഡിയയിലൂടെയും എന്നും തന്റെ വിശേഷങ്ങള്‍ പങ്കിടാറുണ്ട്.ഇപ്പോഴിതാ തന്റെ അച്ഛനെക്കുറിച്ചും വീടിനെക്കുറിച്ചും അഭയ ഹിരണ്‍മയി പങ്കിട്ട പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. തന്റെ അച്ഛനുണ്ടായിരുന്ന കാലത്തോളം വീടിന്റെ വാതിലിന് ഒരുപാട് കഥകള്‍ പറയാനുണ്ടായിരുന്നുവെന്നും അച്ഛന്‍ പോയ ശേഷം ഒരു വാക്കെങ്കിലും കേള്‍ക്കാന്‍ കൊതിക്കുന്നുവെന്നുമാണ് അഭയ ഹിരണ്‍മയി കുറിച്ചിരിക്കുന്നത്.

''അച്ഛനും അച്ഛന്റെ കതകിനും നൂറായിരം കഥകള്‍ ഉണ്ടായിരുന്നു... ആരും വിളിക്കാതെ തന്നെ ബന്ധുക്കളും കൂട്ടുകാരും നാട്ടുകാരും ആ വാതില്‍ കടന്നു വരുമായിരുന്നു... രാത്രി പോലും അച്ഛന്‍ മുറ്റത്തു ഒരു പായ വിരിച്ചു കിടക്കാറുണ്ട് ..ഒരിക്കലും അടഞ്ഞിരുന്നില്ല... കഥകള്‍ പറഞ്ഞു അവസാനിക്കും മുന്‍പ് അച്ഛന്‍ പോയി... പിന്നീട് ഒരിക്കലും തിരിച്ചു വന്നിട്ടില്ല മരിച്ചിട്ടു പോലും...കതകു പുരാണം കേട്ട് മടുത്തിട്ടുണ്ട്. ഇന്ന് ഒരു വാക്ക് എവിടെയെങ്കിലും കേട്ടിരുന്നെങ്കില്‍ എന്ന് വ്യാമോഹിക്കുന്നു...
തിരുവനന്തപുരം ....വീട് ....1/09/2026...'' എന്നാണ് അഭയഹിരണ്‍മയി കുറിച്ചിരിക്കുന്നത്.


 

abhayaa hiranmayi about father

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES