Latest News

ഒരേ ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ചെയ്യുന്ന ഒരാളില്‍ നിന്ന് ഇങ്ങനെയൊരു കമന്റ് കാണുമ്പോള്‍ വിഷമം; ഒരു പ്രോജക്റ്റ് ചെയ്തെടുക്കാന്‍ എത്ര കഷ്ടപ്പാടും അധ്വാനവും വേണമെന്ന് നന്നായി അറിയാവുന്നവര്‍; ജയസൂര്യ ചിത്രം ഓപ്പറേഷന്‍ ത്രാള്‍' വീഡിയോയ്ക്ക് അധിക്ഷേപ കമന്റിട്ട സൗണ്ട് ഡിസൈനര്‍ അജയനെതിരെ സംവിധായകന്‍ രതീഷ് വേഗ

Malayalilife
 ഒരേ ഇന്‍ഡസ്ട്രിയില്‍  വര്‍ക്ക് ചെയ്യുന്ന ഒരാളില്‍ നിന്ന് ഇങ്ങനെയൊരു കമന്റ് കാണുമ്പോള്‍ വിഷമം; ഒരു പ്രോജക്റ്റ് ചെയ്തെടുക്കാന്‍ എത്ര കഷ്ടപ്പാടും അധ്വാനവും വേണമെന്ന് നന്നായി അറിയാവുന്നവര്‍; ജയസൂര്യ ചിത്രം ഓപ്പറേഷന്‍ ത്രാള്‍' വീഡിയോയ്ക്ക് അധിക്ഷേപ കമന്റിട്ട സൗണ്ട് ഡിസൈനര്‍ അജയനെതിരെ സംവിധായകന്‍ രതീഷ് വേഗ

ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജയസൂര്യയെ നായകനാക്കി രതീഷ് വേഗ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പാന്‍ ഇന്ത്യന്‍ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ 'ഓപ്പറേഷന്‍ ത്രാള്‍'-ന്റെ ടീസര്‍ സൗണ്ട് ഡിസൈന്‍ വീഡിയോയ്ക്ക് താഴെ അധിക്ഷേപ കമന്റുമായെത്തിയ സൗണ്ട് ഡിസൈനര്‍ അജയന്‍ അടാട്ടിനെതിരെ സംവിധായകന്‍ രതീഷ് വേഗ രംഗത്ത്. ഒരേ ഇന്‍ഡസ്ട്രിയില്‍ തന്നെ വര്‍ക്ക് ചെയ്യുന്ന ഒരാളുടെ ഇത്തരത്തിലുള്ള കമന്റ് ഏറെ വിഷമിപ്പിച്ചുവെന്ന് ഇന്‍സ്റ്റഗ്രാമില്‍ രതീഷ് വേഗ കുറിച്ചു.
സിനിമയുടെ സൗണ്ട് ഡിസൈനറായ ആര്‍. എസ്. വിക്കി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ടീസര്‍ സൗണ്ട് ഡിസൈന്‍ ഗ്ലിംപ്‌സ് വീഡിയോയ്ക്ക് താഴെ സൗണ്ട് ഡിസൈനറായ അജയന്‍ അടാട്ടാണ് വിവാദ കമന്റുമായി എത്തിയത്.ചിത്രം ആര്‍.എസ്.എസ് അനുഭാവ സിനിമയാണെന്ന തരത്തിലായിരുന്നു അജയന്‍ അടാട്ടിന്റെ കമന്റ്. 

'ഒരേ ഇന്‍ഡസ്ട്രിയില്‍ തന്നെ വര്‍ക്ക് ചെയ്യുന്ന ഒരാളില്‍ നിന്ന് ഇങ്ങനെയൊരു കമന്റ് കാണുമ്പോള്‍ വലിയ വിഷമം തോന്നുന്നു. ഒരു പ്രോജക്റ്റ് ചെയ്തെടുക്കാന്‍ എത്രത്തോളം കഷ്ടപ്പാടും അധ്വാനവും വേണമെന്ന് നിങ്ങള്‍ക്ക് നന്നായി അറിയാവുന്നതല്ലേ. വിമര്‍ശനങ്ങള്‍ എപ്പോഴും സ്വാഗതം ചെയ്യുന്നു, പക്ഷേ സഹപ്രവര്‍ത്തകരായ ക്രിയേറ്റേഴ്സിനോട് കുറച്ചുകൂടി ബഹുമാനം കാണിക്കാമായിരുന്നു എന്ന് വിശ്വസിക്കുന്നു. ഇത് കാണുമ്പോള്‍ ശരിക്കും സങ്കടമുണ്ട്', എന്നാണ് രതീഷ് വേഗ കമന്റിന് മറുപടിയായി കുറിച്ചിരിക്കുന്നത്.

'നിങ്ങളില്‍ നിന്ന് ഇത് കണ്ട് ഞാന്‍ ശരിക്കും ഞെട്ടിപ്പോയി, ഈ ഇന്‍ഡസ്ട്രിയിലെ ഏറ്റവും മികച്ച ഒരു ടെക്നീഷ്യനില്‍ നിന്ന് ഇങ്ങനെയാണോ ഒരു പ്രതികരണം ഉണ്ടാകേണ്ടത്?.. ഇതിന് പിന്നിലെ കാരണം എന്താണെന്ന് എനിക്ക് അറിയണം', എന്നാണ് അജയന്‍ അടാട്ടിന്റെ കമന്റിനെതിരെ സൗണ്ട് ഡിസൈനറും റീ-റെക്കോര്‍ഡിംഗ് മിക്സറുമായ എം ആര്‍ രാജാകൃഷ്ണന്‍ പ്രതികരിച്ചിരിക്കുന്നത്. ''മോനെ വളരെ മോശം'' എന്നാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ് തടത്തില്‍ ഇതിനെതിരെ പ്രതികരിച്ചിരിക്കുന്നത്. 'നിങ്ങളുടെ കൂടെ ജോലി ചെയ്യുന്ന ഒരാളുടെ വര്‍ക്കിന് മറുപടി നല്‍കുന്നത് ഇങ്ങനെയാണോ?' എന്നാണ് ആര്‍എസ് വിക്കിയുടെ മറുപടി.

ജയസൂര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും രതീഷ് വേഗയാണ് നിര്‍വഹിക്കുന്നത്. റിതിക സിംഗ്, കാവ്യ ഷെട്ടി, ആന്‍സണ്‍ പോള്‍, നന്ദലാല്‍ കൃഷ്ണമൂര്‍ത്തി, വിനയ് റായ്, സിദ്ധിഖ്, സായ് കുമാര്‍, മുരളി ശര്‍മ്മ ,സിറാജുദ്ദീന്‍ തുടങ്ങിയവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read more topics: # രതീഷ് വേഗ
ratheesh vega against ajayan adat

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES