അരുണ്‍ ഓടിവന്ന് നായിക നിക്കി ഗല്‍റാണിയെ എടുത്ത് പൊക്കി കറങ്ങിയത് പല തവണ;  രണ്ട് മൂന്ന് വട്ടം കറങ്ങി നിലത്തിറക്കിയതോടെ നടിയുടെ കിളി പോയി; വൈറലാകുന്ന ധമാക്കയുടെ സെറ്റിലെ വീഡിയോ കാണാം

Malayalilife
topbanner
അരുണ്‍ ഓടിവന്ന് നായിക നിക്കി ഗല്‍റാണിയെ എടുത്ത് പൊക്കി കറങ്ങിയത് പല തവണ;  രണ്ട് മൂന്ന് വട്ടം കറങ്ങി നിലത്തിറക്കിയതോടെ നടിയുടെ കിളി പോയി; വൈറലാകുന്ന ധമാക്കയുടെ സെറ്റിലെ വീഡിയോ കാണാം

മര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമായ ധമാക്കയുടെ ലൊക്കേഷനില്‍ നിന്നുള്ള രസകരമായ വീഡിയോകള്‍ മുമ്പും ഒമര്‍ ലുലു പുറത്ത് വിട്ടിട്ടുണ്ട്. ആദ്യ ദിനം നിക്കിയെ വരവേറ്റതടക്കമുള്ള വീഡിയോകള്‍ വൈറലായിരുന്നു. ഇപ്പോള്‍  ഷൂട്ടിങ്ങിനിടെ ചിത്രത്തിലെ നായികയായ നിക്കി ഗല്‍റാണിയെ നടന്‍ അരുണ്‍ കുമാര്‍ എടുത്ത് പൊക്കി കറങ്ങിയാടുന്ന രംഗത്തിലാണ് ഈ സംഭവം നടന്നത്. ഇതിന്റെ വീഡിയോ സംവിധായകന്‍ ഒമര്‍ ലുലു തന്നെ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

അരുണ്‍ ഓടിവന്ന് തന്റെ നായികയെ പൊക്കിയെടുത്ത് കറങ്ങിയ ശേഷം രണ്ടുപേരും തലയ്ക്ക് കൈയും കൊടുത്ത് നില്‍ക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്. രണ്ടു മൂന്നു തവണ വേഗത്തില്‍ കറങ്ങിയതിനാല്‍ തലയ്ക്ക് മന്ദത അനുഭവപെട്ടതിനാലാണ് ഇരുവരും തലയ്ക്ക് കൈ കൊടുത്തത്. ഇതിന് മുന്‍പ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി നടനും എം.എല്‍.യുമായ മുകേഷ് ഇന്ത്യന്‍ സൂപ്പര്‍ഹീറോ ശക്തിമാന്റെവേഷത്തില്‍ നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു.

എം.കെ.നാസര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ 36 ദിവസം നീണ്ടുനിന്ന ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. ചിത്രം നവംബറില്‍ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ പദ്ധതി. ഇതിന് മുന്‍പ് പുറത്തിറങ്ങിയ ഒമര്‍ ലുലു ചിത്രം, പ്രിയാ വാര്യരും റോഷനും നായികാനായകന്മാരായി എത്തിയ ഒരു അഡാര്‍ ലൗ ആയിരുന്നു.

omar lulu shares location video

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES