Latest News

ഒടിയനില്‍ ലാലേട്ടനൊപ്പം മമ്മൂട്ടിയു; അണിയറ രഹസ്യം അങ്ങാടി പാട്ടായതില്‍ അമ്പരന്ന് സംവിധായകന്‍; മമ്മൂട്ടി എത്തുന്നത് ശബ്ദവിവരണവുമായി; ഒടിയന്‍ മാണിക്യനില്‍ സസ്‌പെന്‍സുകള്‍ ഏറെ..!!

Malayalilife
ഒടിയനില്‍ ലാലേട്ടനൊപ്പം മമ്മൂട്ടിയു; അണിയറ രഹസ്യം അങ്ങാടി പാട്ടായതില്‍ അമ്പരന്ന് സംവിധായകന്‍; മമ്മൂട്ടി എത്തുന്നത് ശബ്ദവിവരണവുമായി; ഒടിയന്‍ മാണിക്യനില്‍ സസ്‌പെന്‍സുകള്‍ ഏറെ..!!

പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. ചിത്രത്തിന്റ ടീസര്‍ ഇതിനോടകം തന്നെ വൈറലായിരുന്നു. ഒടിയന്‍ മാണിക്യന്റെ ഒടിവിദ്യകള്‍ കാണാന്‍ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍. എന്നാല്‍ സിനിമയിലെ അതീവ സസ്‌പെന്‍സ് ആയ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തില്‍ ഒടിയനായി ലാലേട്ടനെത്തുമ്പോള്‍ ഉറ്റതോഴന്‍ മമ്മൂട്ടിയും ലാലേട്ടനൊപ്പമുണ്ടെന്നതാണ് പുതിയ വാര്‍ത്ത. ഒടിയന്‍ മാണിക്യനെ അവതരിപ്പിക്കുന്ന രംഗത്തില്‍ വിവരണങ്ങള്‍ മ്മൂട്ടിയാണ് നല്‍കുന്നതെന്ന തരത്തിലാണ് വാര്‍ത്ത പ്രചരിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടി മറ്റേതെങ്കിലും റോളില്‍ എത്തിയേക്കുമോ എന്നും അറിയാനായിട്ടില്ല.

അതീവ സസ്‌പെന്‍സായി അണിയറ പ്രവര്‍ത്തകര്‍ കൊണ്ടു നടന്ന ഈ നീക്കം ഇപ്പോള്‍ എങ്ങനെയോ ചോര്‍ന്നിരിക്കുകയാണ്. ഇതോടെ സംനിമയെ കുറിച്ച് പ്രേക്ഷകര്‍ക്കും ആകാംഷ ഏറിയിരിക്കുകയാണ്. മോഹന്‍ലാല്‍ സിനിമകളില്‍ ഗസ്റ്റ് രോളില്‍ മമ്മൂട്ടി എത്തിയതോ മമ്മൂട്ടി സാന്നിധ്യം കണ്ടതോ ആയ സിനിമകള്‍ വന്‍ വിജയമാണ് നേടിയിട്ടുള്ളത്. അത്തരത്തില്‍ സസ്‌പെന്‍സ് നിറഞ്ഞതായിരുന്നു നരസിംഹം എന്ന ചിത്രം. അതേ സമയം മ്മൂട്ടിയുടെ മനു അങ്കിള്‍ സിനിമയില്‍ ലാലേട്ടന്റെ രംഗപ്രവേശനും തീയറ്ററുകളെ ഇളക്കിമറിച്ചിരുന്നു, 

പരസ്യരംഗത്തുനിന്നും സിനിമയിലേക്കെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച സംവിധായകന്‍ ശ്രീകരമാര്‍ മോനോന്‍ സംവിധായകനാകുന്ന ചിത്രം പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന പ്രോജക്ടാണ്.  മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഒടിയന്‍ അവസാനഘട്ട ജോലികള്‍ പൂര്‍ത്തിയാക്കി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ്. സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ദേശീയ അവാര്‍്ഡ് ജേതാവായ ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മഞ്ജു വാര്യര്‍, പ്രകാശ് രാജ്, നരേന്‍ തുടങ്ങി വന്‍ാതരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയിരുന്നു.


മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമയുടെ റിലീസിനായി. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഒടിവിദ്യ ചെയ്യുന്ന ഒടിയന്‍ മാണിക്കനെ കാണാനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. മലയാളികള്‍ ഇന്നുവരെ കാണാത്തത രൂപഭാവത്തില്‍ മോഹന്‍ലാല്‍ എത്തുമ്പോള്‍ സാങ്കേതികമികവിലും ചിത്രം മുന്നിട്ട് നില്‍ക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. സിനിമയുടെ ട്രെയിലര്‍ പുറത്തുവിടുന്നത് മോഹന്‍ലാലായിരിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പ്രചരിച്ചത്. എന്നാല്‍ പിന്നീട് അത് തെറ്റാണെന്ന് വ്യക്തമായിരുന്നു. ഒടിയനില്‍ ശബ്ദസാന്നിധ്യമായി മമ്മൂട്ടിയും എത്തുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

odiyan movie mammotty and mohanlal combination

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES