മോഹന്‍ലാല്‍ ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെയാണ് ഒടിയന്റെ റിലീസിനായി കാത്തിരിക്കുകയാണ്. ഡിസംര്‍ 14ന് തിയ്യേറ്ററുകളില്‍ എത്താനൊരുങ്ങുന്ന ചിത്രത്തെ വരവേല്‍ക്കാനുളള തയ്യാറെടുപ്പുകള്‍ എല്ലാവരും തുടങ്ങിക്കഴിഞ്ഞു. ചിത്രത്തിന്റെ ഫാന്‍സ് ഷോ ടിക്കറ്റുകളടക്കം നേരത്തെ ചൂടപ്പം പോലെയായിരുന്നു വിറ്റുതീര്‍ന്നത്. പലരും ചിക്കറ്റ് കിട്ടാതെ വിശമിക്കുന്നവരാണ്. ഒടിയന്‍ എന്ന സിനിമ അര്‍ദ്ധ രാത്രി റിലീസിനെരുങ്ങുന്നു എന്ന വാര്‍ത്തയും വരുന്നു. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റ പ്രൊമോഷന്‍ പരിപാടികളും സജീവമായി തന്നെയാണ് മുന്നോട്ടുപോയികൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്,ലോകമെമ്പാടുമായി ഒരേസമയം വമ്പന്‍ റിലീസായിട്ടാകും ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക. ഒടിയന്‍ റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ലാലേട്ടന്‍ ആരാധകര്‍ക്ക് ഇരട്ടിമധുരം നല്‍കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്തുവന്നിരിക്കുന്നു.
ഒടിയന്‍ തിയ്യേറ്ററുകളില്‍ എത്തുന്ന ദിവസം തന്നെ ലൂസിഫറിന്റെ ടീസറും പുറത്തിറങ്ങുമെന്നുളള റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്. ഒടിയനെ പോലെ തന്നെ മോഹന്‍ലാല്‍ ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ലൂസിഫര്‍. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പളളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായിട്ടാണ് ലാലേട്ടന്‍ എത്തുന്നതെന്നാണ് വിവരം. മോഹന്‍ലാലിന്റെ വില്ലനായി വിവേക് ഒബ്റോയി ചിത്രത്തില്‍ എത്തുന്നു. ലാലേട്ടന്റെ നായകവേഷത്തിനൊപ്പം പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമെന്ന നിലയിലുമാണ് ചിത്രത്തിനുമേല്‍ ആരാധക പ്രതീക്ഷകള്‍ വര്‍ധിച്ചിരിക്കുന്നത്. മുരളി ഗോപിയുടെ തിരക്കഥയിലാണ് പൃഥ്വിരാജ് സുകുമാരന്‍ ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
3000-4000 സ്‌ക്രീനുകളിലായാണ് ഒടിയന്‍ പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തിന്റെ റിലീസിനായുളള കാത്തിരിപ്പിലാണ് കേരളം. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രം പ്രേക്ഷകര്‍ക്ക് ഒരു ദൃശ്യവിസ്മയം തന്നെയായിരിക്കും സമ്മാനിക്കുക. ചിത്രത്തിലെ ഒടിയന്‍ മാണിക്യനായുളള ലാലേട്ടന്റെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് ഏവരും.ചിത്രത്തിന്റെ ട്രെയിലര്‍ വലിയ സ്വീകാര്യതനേടിയിരുന്നു. ഡിസംബറിലെത്തുന്ന സിനിമ കേരളം കണ്ട എറ്റവും റീലിസായിട്ടാവും തിയ്യേറ്ററുകളിലെത്തുക. 500ലധികം സ്‌ക്രീനുകളിലായിരിക്കും ചിത്രം ആദ്യദിനം പ്രദര്‍ശനത്തിനെത്തുക.
ഒടിയന്റെതായി നേരത്തെ പുറത്തിറങ്ങിയ ആദ്യ ഗാനത്തിനും മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. എം.ജയചന്ദ്രന്റെ ഈണത്തില്‍ സുദീപ് കുമാറും ശ്രേയാ ഘോഷാലും ചേര്‍ന്നാലപിച്ച ഗാനമായിരുന്നു പുറത്തിറങ്ങിയിരുന്നത്. പാട്ട് 24 മണിക്കൂര്‍ കൊണ്ട് ഒരു മില്ല്യണ്‍ വ്യൂവേര്‍സിനെയും നേടിയെടുത്തിരുന്നു. കഥാപാത്രത്തിന്റെ മൂന്ന് ജീവിതാവസ്ഥകളിലൂടെയാണ് ഒടിയന്റെ കഥ സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ പറയുന്നത്.