ആദ്യം സംവിധായകന് അപകടം പിന്നാലെ നായികക്കും...! ഒടിയന്‍ തിയേറ്ററുകളിലെത്താന്‍ ദിവസങ്ങള്‍ മാത്രം നില്‍ക്കെ അപകടം സംഭവിക്കുന്നത് ഒടിയന്‍ ഇഫക്‌റ്റെന്ന് ആരാധകര്‍

Malayalilife
topbanner
ആദ്യം സംവിധായകന് അപകടം പിന്നാലെ നായികക്കും...! ഒടിയന്‍ തിയേറ്ററുകളിലെത്താന്‍ ദിവസങ്ങള്‍ മാത്രം നില്‍ക്കെ അപകടം സംഭവിക്കുന്നത് ഒടിയന്‍ ഇഫക്‌റ്റെന്ന് ആരാധകര്‍

ഒടിയന്‍ തിയേറ്ററുകളിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിയുളളപ്പോള്‍ സംവിധായകനു പിന്നാലെ നായികയ്ക്കും പരിക്കേറ്റതിന്റെ ഞെട്ടലാലാണ് ആരാധകര്‍. ഒടിയന്റെ അവസാനഘട്ട മിനുക്കുപണികല്‍ പൂര്‍ത്തിയാകുന്നതിനിടെ എസ്‌കലേറ്ററില്‍ നിന്നും വീണ്  സംവിധായകന്‍ ശ്രീകുമാര്‍ മോനോന് അപകടം സംഭവിച്ചത് വാര്‍ത്തയായിരുന്നു. അതിനുപിന്നാലെയാണ് തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ മഞ്ജുവിന് അപകടം സംഭവിച്ചിരിക്കുന്നത്. ഇതോടെ ഒടിയന്‍ ജൂനിയര്‍ മാന്‍ഡ്രേക്ക് ആണോ എന്നാണ് ആരാധകരുടെ സംശയം. 

ആടിനെ പുലിയാക്കുകയും എലിയെ ആടാക്കുകയും രാത്രിയെ പകലാക്കുകയും ചെയ്യാനറിയുന്ന ഒടിവേല അഭ്യസിച്ചവര്‍ ഒരുകാലത്ത് ജീവിച്ചിരുന്നുവെന്നാണ് പഴങ്കഥ. സാക്ഷാല്‍ മോഹന്‍ലാല്‍ ഒടിയനാകുന്ന ചിത്രത്തിന്റെ ട്രെയിലറുകളും പോസ്റ്ററുകളും ഗാനവുമെല്ലാം നിമിഷനേരം കൊണ്ടാണ് കോടിക്കണക്കിന് ആരാധകര്‍ കാണുന്നത്. ഒടിയന്‍ ആയി എത്തുന്ന മോഹന്‍ലാല്‍ ആലപിക്കുന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തു വന്നതും വൈറലായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ അവസാനപണികള്‍ പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ എസ്‌കലേറ്ററില്‍ നിന്നും വീണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന് പരിക്കേറ്റത് വലിയ ഞെട്ടലായിരുന്നു ഉണ്ടാക്കിയത്. അപകടത്തില്‍ താടിയെല്ല് പൊട്ടിയതിനെത്തുടര്‍ന്ന് ശസ്ത്രക്രിയ പോലും ആവശ്യമായി വന്നിരുന്നു. 

ആ അപകടത്തിന്റെ വാര്‍ത്ത തീരും മുന്‍പേയാണ് ചിത്രത്തിലെ നായികയായ മഞ്ജുവാര്യര്‍ക്കും അപകടം സംഭവിച്ചിരിക്കുന്നത്. സന്തോഷ് ശിവന്‍ ഒരുക്കുന്ന ജാക്ക് & ജില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം. ഹരിപ്പാട് നടന്നുവരുന്ന ചിത്രീകരണത്തില്‍ ഒരു ആക്ഷന്‍ സീന്‍ എടുക്കുന്നതിനിടെയാണ് മഞ്ജുവിന് പരുക്കേറ്റത്. തലയില്‍ പരിക്കേറ്റ താരത്തിന്  സ്റ്റിച്ചുകള്‍ വേണ്ടി വന്നെന്നും ഭാഗ്യവശാല്‍ വലിയ അപകടമൊന്നും സംഭവിച്ചില്ലെന്നുമാണ് അണിയറ വര്‍ത്തമാനം.  മഞ്ജുവിന്റെ പരുക്ക് മൂലം ജാക്ക് ആന്‍ഡ് ജില്‍ ന്റെ ചിത്രീകരണം ഏതാനും ദിവസത്തേക്ക് ദീര്‍ഘിപ്പിച്ചിരിക്കുകയാണ്. മഞ്ജുവിനൊപ്പം കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍ എന്നിവരും ചേരുന്ന സസ്‌പെന്‍സ് ത്രില്ലറാണ് ജാക്ക് & ജില്‍. ഉറുമിക്ക് ശേഷം സന്തോഷ് ശിവന്‍ ഇതുവഴി മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. ജാക്ക് & ജില്ലിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിലാകും മഞ്ജു അഭിനയിക്കുക. ഒടിയന്‍ പോലുളള ചിത്രങ്ങള്‍ തിരശ്ശീലയില്‍ എത്തിക്കുമ്പോള്‍ ഇത്തരത്തിലുളള സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. 

Read more topics: # odiyan,# accident,# director,# manju warrier
odiyan,accident,director,manju warrier

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES