മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ 2024 ലെ പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഇടം നേടി പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'. ഔദ്യോഗിക പേജിലൂടെയാണ് ഒബാമ ഇക്കാര്യം പങ്കുവെച്ചത്.
ബറാക് ഒബാമയുടെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതിയും ദിവയ പ്രഭയും ഈ സന്തോഷം ആരാധകരെ അറിയിച്ചത്. '2024 ലെ ബറാക് ഒബാമയുടെ പ്രിയപ്പെട്ട സിനിമകളില്‍ ഞങ്ങളുടെ സിനിമയും ഇടംനേടിയതില്‍ അഭിമാനിക്കുന്നു. ഈ സ്നേഹത്തിനും അംഗീകാരത്തിനും നന്ദി' കനിയും ദിവ്യ പ്രഭയും കുറിച്ചു. കാന്‍ ചലച്ചിത്രമേളയിലെ ഗ്രാന്‍ പ്രി പുരസ്‌കാരം നേടിയതോടെയാണ് ചിത്രം ആഗോളതലത്തില്‍ ശ്രദ്ധനേടിയത്.
മുംബൈയില്‍ ജോലി ചെയ്യുന്ന പ്രഭ, അനു എന്നീ മലയാളി നഴ്സുമാരുടെ കഥ പറയുന്ന സിനിമ ഇന്ത്യ-ഫ്രഞ്ച് സംരംഭമാണ്. ഛായ കദം, ഹൃദു ഹാറൂണ്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലുണ്ട്.
ഏഷ്യാ പസഫിക് സ്‌ക്രീന്‍ അവാര്‍ഡിലെ ജൂറി ഗ്രാന്‍ഡ് പ്രൈസ്, ഗോതം അവാര്‍ഡിലെ മികച്ച ഇന്റര്‍നാഷനല്‍ ഫീച്ചര്‍, ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്സ് സര്‍ക്കിളില്‍ മികച്ച രാജ്യാന്തര ചിത്രം എന്നീ നേട്ടങ്ങളും ചിത്രം നേടിയിരുന്നു.