ചരിത്രം സൃഷ്ടിച്ച് പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ്. ഗോള്‍ഡന്‍ ഗ്ലോബ് 2025-ലെ മികച്ച സംവിധായകന്‍, മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചലചിത്ര വിഭാഗങ്ങള്‍ ഉള്‍പ്പെടെ രണ്ട് നോമിനേഷനുകള്‍ ഈ ചിത്രം നേടിയി. മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രത്തിനുള്ള വിഭാഗത്തില്‍ ഫ്രഞ്ച് ചിത്രമായ എമിലിയ പെരസുമായി (82ാമത് ഗോള്‍ഡന്‍ ഗ്ലോബില്‍ ഏറ്റവും ഉയര്‍ന്ന നോമിനേഷനുകള്‍ നേടിയ), ദി ഗേള്‍ വിത്ത് ദ നീഡില്‍, ഐ ആം സ്റ്റില്‍ ഹിയര്‍, ദി സീഡ് ഓഫ് ദി സീഡ് എന്നിവയുമായാണ് പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാന്‍ ആസ് ലൈറ്റ് മത്സരിക്കുക. 82-ാമത് ഗോള്‍ഡന്‍ ഗേ്ളബിനുള്ള നോമിനേഷനുകള്‍ തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്.
സംവിധാനത്തിന് ആദ്യമായാണ് ഒരാള്‍ക്ക് ഇന്ത്യയില്‍ നിന്ന് ഗോള്‍ഡന്‍ ഗേ്ളാബ് നോമിനേഷന്‍ ലഭിക്കുന്നത്. മികച്ച സംവിധായികയായി (ചലച്ചിത്രം), പായല്‍ കപാഡിയ, എമിലിയ പെരസിന്, ജാക്വസ് ഓഡിയാര്‍ഡ്, അനോറയ്ക്ക് ഷോണ്‍ ബേക്കര്‍, കോണ്‍ക്ലേവിന് എഡ്വേര്‍ഡ് ബെര്‍ഗര്‍, ദി ബ്രൂട്ടലിസ്റ്റിന് ബ്രാഡി കോര്‍ബറ്റ്, ദ സബ്സ്റ്റാന്‍സിന് കോറലി ഫാര്‍ഗെറ്റ് എന്നിവര്‍ക്കൊപ്പം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. നവംബര്‍ 22 ന് ഇന്ത്യയില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്ത ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് നേരത്തെ അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം നേടിയിരുന്നു.
2024-ലെ കാന്‍ ഗ്രാന്‍ഡ് പ്രിക്സ് നേടിയ ആദ്യ ഇന്ത്യന്‍ ചിത്രമായി ഈ ചിത്രം മാറി. ഏഷ്യാ പസഫിക് സ്‌ക്രീന്‍ അവാര്‍ഡിലെ ജൂറി ഗ്രാന്‍ഡ് പ്രൈസ്, ഗോതം അവാര്‍ഡിലെ മികച്ച ഇന്റര്‍നാഷണല്‍ ഫീച്ചര്‍, ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്‌സ് സര്‍ക്കിളിന്റെ മികച്ച അന്താരാഷ്ട്ര ചലച്ചിത്ര അവാര്‍ഡ് എന്നിവയും ഇതിന് ലഭിച്ചിട്ടുണ്ട്. സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തുന്നത് മലയാളി നടിമാരായ കനി കുസൃതി, ദിവ്യപ്രഭ എന്നിവരാണ്. സിനിമയിലെ വളരെ ബോള്‍ഡായ സീനുകളും ഏറെ ശ്രദ്ധനേടിയിരുന്നു.