Latest News

കൊല്ലംകാരിയായ അഡാര്‍ ലൗ നായിക   നൂറിന്‍ ഷെരീഫിന്റെ വിശേഷങ്ങള്‍

Malayalilife
കൊല്ലംകാരിയായ അഡാര്‍ ലൗ നായിക   നൂറിന്‍ ഷെരീഫിന്റെ വിശേഷങ്ങള്‍

ഡാര്‍ ലൗ പുറത്തിറങ്ങിയതിന് പിന്നാലെ ഏറ്റവും കൂടുതല്‍ കൈയടി നേടുന്ന താരമാണ് നൂറിന്‍ ഷെരീഫ്. ചിത്രത്തിലെ പാട്ടുകള്‍ ഇറങ്ങിയതിന് പിന്നാലെ ഹിറ്റായത് പ്രിയാ വാര്യര്‍ ആയിരുന്നെങ്കില്‍ ചിത്രം റിലീസ് ആയതിന് ശേഷം പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത് നൂറിനെയാണ്. സുന്ദരിയായ ഈ പെണ്‍കുട്ടി ഇത്രയും നാള്‍ എവിടെയായിരുന്നു എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. മലയാളികളുടെ പ്രിയങ്കരിയായി മാറിയ നൂറിന്‍ ഷെറീഫിന്റെ നിങ്ങള്‍ക്ക് അറിയാത്ത കാര്യങ്ങളുമായിട്ടാണ് മലയാളി ലൈഫ് ഇന്ന് എത്തിയിരിക്കുന്നത്.

കൊല്ലം കുണ്ടറ സ്വദേശിനിയാണ് നൂറിന്‍ ഷെരീഫ്. ഷെരീഫിന്റെയും ഹസീനയുടെയും മകളായി വാറുവിള വീട്ടിലാണ് 1999ല്‍ നൂറിന്‍ ജനിച്ചത്. കൊല്ലം ടികെഎം സ്‌കൂളില്‍ നിന്നും പ്ലസ് ടു കഴിഞ്ഞിറങ്ങിയ നൂറിന്‍ ഇപ്പോള്‍ ചവറയില്‍ ബിരുദ വിദ്യാര്‍ഥിയാണ്. നൃത്തമാണ് നൂറിന് ഏറെ ഇഷ്ടമുള്ള വിനോദം.  സരിനന്‍സ് ഡാന്‍സ് കമ്പനിയുടെ പ്രൊഫണഷല്‍ ഡാന്‍സറാണ് നൂറിന്‍. ഡബ്സ്മാഷിനൂടെയാണ് നൂറിനെ ആദ്യം മലയാളികള്‍ ശ്രദ്ധിച്ച് തുടങ്ങിയത്. പിന്നിട് മിസ് കേരള 2017 പട്ടം സ്വന്തമാക്കിയതോടെ നൂറിന്‍ ശ്രദ്ധേയയായി. മോഡലിങ്ങിലൂടെ താരം പിന്നെ സിനിമയിലെത്തി. മിസ് ക്വയിലോണും ആയിട്ടുണ്ട് നൂറിന്‍. സാധാരണ മുസ്ലീം സുന്ദരികള്‍ അധികം കൈവയ്ക്കാത്ത സൗന്ദര്യ മത്സരങ്ങളില്‍ തിളങ്ങാന്‍ നൂറിന് കൂട്ടായത് കുടുംബമാണ്.

അരോറ ഫിലിം കമ്പനി നടത്തിയ ബ്യൂട്ടി അന്റ് ഫിറ്റ്നസ് കോണ്ടസ്റ്റിലാണ് നൂറിന്‍ 2017ലെ മിസ് കേരളയായത്. ഇതിന് മുമ്പേ തന്നെ നൂറിന്റെ ഡബ്സ് മാഷുകള്‍ സോഷ്യല്‍മീഡിയയില്‍ ഹിറ്റായിരുന്നു. ഒമര്‍ ലുലുവിന്റെ തന്നെ'ചങ്ക്സ്'  എന്ന ചിത്രത്തിലൂടെയാണ് നൂറിന്‍ അഭിന രംഗത്തെത്തുന്നത്. മോഡലിംങും അഭിനയവുമാണ് ഈ 19കാരിയുടെ ഇഷ്ടങ്ങള്‍. ഇതിനൊപ്പം തന്നെ കലാ-കായിക മേഖലകളിലും നൂറിന്‍ സജീവമായിരുന്നു എന്നത് അധികം ആര്‍ക്കുമറിയാത്ത കാര്യമാണ്. ഹൈ ജംപ് ഇനത്തില്‍ നിരവധി സമ്മാനങ്ങള്‍ നൂറിന്‍ വാങ്ങിയിട്ടുണ്ട്.

മിസ് കേരള മത്സരത്തില്‍ നൂറിന്‍ വിജയിയായത് ചുരുണ്ടമുടികൊണ്ടും നിഷ്‌കളങ്കമായ ചിരിയും കൊണ്ടും മാത്രമല്ലായിരുന്നു. ബുദ്ധിക്കും സൗന്ദര്യത്തിനും എന്നത് പോലെതന്നെ ആരോഗ്യ ക്ഷമതയും മത്സരത്തിന്റെ മാനദണ്ഡമായിരുന്നു. ഇവ അളക്കാനായി പ്രത്യേക റൗണ്ട് മത്സരങ്ങളുമുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന തല ഹൈ ജംബ് പെര്‍ഫോമര്‍ കൂടിയായ നൂറിന് ഇതൊക്കെ എളുപ്പമായി മാറി.

സംസ്ഥാന കായികോത്സവത്തില്‍ മാത്രമല്ല, കലോത്സവത്തിലും മികവ് തെളിയിച്ചിട്ടുണ്ട് നൂറിന്‍. തുടര്‍ച്ചയായി കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ മാര്‍ഗം കളിക്ക് സമ്മാനം നേടിയത് നൂറിനും സംഘവുമായിരുന്നു. ഇതിന് പുറമെ ഒപ്പന, കഥാപ്രസംഗം ,മിമിക്രി എന്നിവയിലും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാറ്റുരച്ചിട്ടുണ്ട് ഈ മിടുക്കി. 

്താന്‍ തന്നെയാണ് തന്റെ ഗുരു എന്നാണ് നൂറിന്‍ പറയുന്നത്.. എല്ലാം സ്വയം പഠിച്ചെടുത്തതാണ്.  'എല്ലാരുടെ ഉള്ളിലും സൗന്ദര്യമത്സരം എന്ന് പറയുമ്പോള്‍ ശരീര പ്രദര്‍ശനം എന്ന് മാത്രമേ വരുന്നുള്ളൂ. എന്നാല്‍ അതല്ല. ഞാന്‍ എന്റെ ശരീരം അധികവും കവര്‍ ചെയ്തു കൊണ്ടാണ് മത്സരത്തില്‍ പങ്കെടുത്തത്. ഇതൊരു മാറ്റമാണ്. അവിടെ മാര്‍ക്കിടുന്നത് നമ്മുടെ ബുദ്ധിക്കല്ലെ? എത്രമാത്രം ശരീരം കാണിച്ചു എന്ന് നോക്കിയല്ലല്ലോ' എന്നാണ് മത്സരത്തില്‍ വിജയിയായപ്പോള്‍ നൂറിന് ഒരു മാഘ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. .

'മുസ്ലിം പെണ്‍കുട്ടി ആയിരുന്നതിനാല്‍ തന്നെ ആദ്യമൊക്കെ ഒരുപാട് പേര്‍ എതിര്‍ത്തിട്ടുണ്ട്. എന്നാല്‍ വിജയിക്കണം എന്നത് വാശിയായിരുന്നു. തോറ്റുപോയാല്‍ മറ്റുള്ളവര്‍ക്ക് പറയാനുള്ള കാരണങ്ങള്‍ കൂടും. അല്ലെങ്കിലും പര്‍ദ കൊണ്ട് മൂടി വെക്കേണ്ടത് പെണ്ണിന്റെ മോഹങ്ങളല്ലല്ലോ. എല്ലാവരും എതിര്‍ക്കുമ്പോഴും കൂടെ നിന്ന വീട്ടുകാരാണെന്റെ ശക്തി' എന്നും നൂറിന്‍ പറയുന്നു.

Read more topics: # noorin-shereef-life story
noorin-shereef-life story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES