2017ല്‍ മിസ് കേരള ഫിറ്റ്നസ് പട്ടം സ്വന്തമാക്കിയ താരമാണ് കൊല്ലം കാരിയായ നൂറിന് ഷെരീഫ്. എന്നിരുന്നാലും ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അടാര്ലൗവാണ് താരത്തിന് കൂടുതല്‍ ശ്രദ്ധ നേടിക്കൊടുത്തത്. ഒമര്‍ ലുലുവിന്റെ തന്നെ ചിത്രമായ ചങ്ക്സിലൂടെയാണ് നൂറിന് സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയത്. മോഡലിങ്ങും, അഭിനയവും കൂടാതെ നല്ലൊരു നര്‍ത്തകി കൂടിയാണ് താനെന്നും താരം തെളിയിച്ചിരുന്നു. പങ്കെടുക്കുന്ന പരിപാടികളിലെല്ലാം ആരാധകര്‍ താരത്തോട് നൃത്തം ചെയ്യാന്‍ ആവശ്യപ്പെടാറുണ്ട്.
അമൃതാ ടിവിയില്‍ സംപ്രേക്ഷണം ചെയുന്ന കേരള ഡാന്‍സ് ലീഗില്‍ നൂറിന് അതിഥിയായി എത്തിയതിന്റെയും അഡാര്‍ ലൗവിലെ എടി പെണ്ണേ എന്ന ഗാനത്തിന് ഡാന്‍സ് മാസ്റ്റര്‍ അനീഷുമൊത്ത് ചുവടുവെച്ചതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു താരം. സംസാരിക്കുന്നതിനിടെ ഈ ചാനലിന്റെ പ്രൊഡക്ടാണെന്ന് നൂറിന് പറഞ്ഞു. അത് അധികമാര്‍ക്കും അറിയില്ലെന്നും മുന്‍പ് ഇതേ ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഡാന്‍സ് പരിപാടിയായ സൂപ്പര്‍ ഡാന്‍സില്‍ താന്‍ പങ്കെടുത്തിരുന്നതായും എന്നാല്‍ മല്‍സരത്തില്‍ ആദ്യ എലിമിനേഷനിലൂടെ താന്‍ പുറത്തേക്ക് പോവുകയായിരുന്നുവെന്നും താരം പറഞ്ഞു. അന്ന് ഒരുപാട് സങ്കടം തോന്നിയിരുന്നെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം അതേ വേദിയില്‍ അതിഥിയായി എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. കോറിയോഗ്രാഫറായ ശ്രീധര്‍ മാസ്റ്റര്‍, ഭരത്, കനിഹ തുടങ്ങിയവരാണ് ഡികെഡിയുംടെ വിധികര്‍ത്താക്കള്‍.
സിനിമയില്‍ എത്തും മുന്‍പ് ടിക്ടോക്കില്‍ സജീവയായിരുന്നു നൂറിന്. ഉപ്പും മുളകും എന്ന പ്രശസ്ത ടെലിവിഷന്‍ സീരിയല്‍ അതിഥി താരമായും എത്തിയിരുന്നു. ചിത്രീകരവേള മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമാണ് അടാര്ലൗ.സിനിമാ പിന്നീട് തിയേറ്ററുകളിലേക്കെത്തിയപ്പോള്‍ സമ്മിശ്ര പ്രതികരണമായിരുന്നു നേടിയത്. സിനിമയുടെ ക്ലൈമാക്സിനെ വിമര്‍ശിച്ച് നിരവധി പേരാണ് എത്തിയത്.ഇതേ തുടര്‍ന്ന് ചിത്രത്തിന്റെ അവസാന രംഗം മാറ്റിയിയിരുന്നു. ചി്ത്രത്തിന്റെ റിലീസിനു ശേഷം പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചത് നൂറിനായിരുന്നു. അഡാര്‍ ലവിന് ശേഷമുള്ള താരത്തിന്റെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയാണ് നൂറിന്റെ ആരാധകര്‍.