അഡാര്‍ ലൗ പുറത്തിറങ്ങിയതിന് പിന്നാലെ ഏറ്റവും കൂടുതല്‍ കൈയടി നേടുന്ന താരമാണ് നൂറിന്‍ ഷെരീഫ്. ചിത്രത്തിലെ പാട്ടുകള്‍ ഇറങ്ങിയതിന് പിന്നാലെ ഹിറ്റായത് പ്രിയാ വാര്യര്‍ ആയിരുന്നെങ്കില്‍ ചിത്രം റിലീസ് ആയതിന് ശേഷം പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത് നൂറിനെയാണ്. സുന്ദരിയായ ഈ പെണ്‍കുട്ടി ഇത്രയും നാള്‍ എവിടെയായിരുന്നു എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. എന്നാല്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ ഉപ്പും മുളകിലും താരം മുന്‍പ് എത്തിയിരുന്നു. ചുരുണ്ട മുടിയും മനോഹരമായ ചിരിയുമായി ആരാധകരുടെ മനസ്സു കീഴടക്കിയ താരത്തിനെ പഴയ ഉപ്പും മുളകിലെ പഴയ ഒരു എപ്പിസോഡില്‍ കണ്ട് ഞെട്ടിയിരിക്കയാണ് ആരാധകര്‍.
അഡാര്‍ ലൗവിലെ അഭിനയത്തിലൂടെയും ഡബ്‌സ്മാഷിലൂടെയും ഒക്കെ താരമായതോടെയാണ് നൂറിന്റെ പഴയ അഭിനയവും ലുക്കുമൊക്കെ ആരാധകര്‍ കുത്തിപൊക്കിക്കൊണ്ട് വന്നിരിക്കുന്നത്. ചിത്രങ്ങളും വീഡിയോകളും കണ്ട് ഇത് നൂറിന്‍ തന്നെയാണോ എന്ന അമ്പരിപ്പിലാണ് നൂറിന്റെ ആരാധകര്‍. ബാലുവിന്റെ ഏറ്റവും ഇളയ അനിയത്തി സൂസുവായിട്ടാണ് താരം അന്ന് എത്തിയത്. മെലിഞ്ഞ് സോഡാകുപ്പി കണ്ണാടിയുമൊക്കെ വച്ചുളള താരത്തിന്റെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കയാണ്. . ഉപ്പുമുളകിലെ നൂറിന്റെ അഭിനയവും വേഷവും ഒക്കെ കണ്ട് ആരാധകര്‍ അമ്പരന്നിരിക്കയാണ്. കൊല്ലം കുണ്ടറ സ്വദേശിനിയാണ് നൂറിന്‍ ഷെരീഫ്. ഷെരീഫിന്റെയും ഹസീനയുടെയും മകളായി വാറുവിള വീട്ടിലാണ് 1999ല്‍ നൂറിന്‍ ജനിച്ചത്. കൊല്ലം ടികെഎം സ്‌കൂളില്‍ നിന്നും പ്ലസ് ടു കഴിഞ്ഞിറങ്ങിയ നൂറിന്‍ ഇപ്പോള്‍ ചവറയില്‍ ബിരുദ വിദ്യാര്‍ഥിയാണ്. നൃത്തമാണ് നൂറിന് ഏറെ ഇഷ്ടമുള്ള വിനോദം. സരിനന്‍സ് ഡാന്‍സ് കമ്ബനിയുടെ പ്രൊഫണഷല്‍ ഡാന്‍സറാണ് നൂറിന്‍. ഡബ്‌സ്മാഷിനൂടെയാണ് നൂറിനെ ആദ്യം മലയാളികള്‍ ശ്രദ്ധിച്ച് തുടങ്ങിയത്. പിന്നിട് മിസ് കേരള 2017 പട്ടം സ്വന്തമാക്കിയതോടെ നൂറിന്‍ ശ്രദ്ധേയയായി. മോഡലിങ്ങിലൂടെ താരം പിന്നെ സിനിമയിലെത്തി. മിസ് ക്വയിലോണും ആയിട്ടുണ്ട് നൂറിന്‍. സാധാരണ മുസ്ലീം സുന്ദരികള്‍ അധികം കൈവയ്ക്കാത്ത സൗന്ദര്യ മത്സരങ്ങളില്‍ തിളങ്ങാന്‍ നൂറിന് കൂട്ടായത് കുടുംബമാണ്.
അരോറ ഫിലിം കമ്ബനി നടത്തിയ ബ്യൂട്ടി അന്റ് ഫിറ്റ്‌നസ് കോണ്ടസ്റ്റിലാണ് നൂറിന്‍ 2017ലെ മിസ് കേരളയായത്. ഒമര്‍ ലുലുവിന്റെ തന്നെ'ചങ്ക്‌സ്' എന്ന ചിത്രത്തിലൂടെയാണ് നൂറിന്‍ അഭിനയ രംഗത്തെത്തുന്നത്. മോഡലിംങും അഭിനയവുമാണ് ഈ 19കാരിയുടെ ഇഷ്ടങ്ങള്‍. ഇതിനൊപ്പം തന്നെ കലാ-കായിക മേഖലകളിലും നൂറിന്‍ സജീവമായിരുന്നു എന്നത് അധികം ആര്‍ക്കുമറിയാത്ത കാര്യമാണ്. മിസ് കേരള മത്സരത്തില്‍ നൂറിന്‍ വിജയിയായത് ചുരുണ്ടമുടികൊണ്ടും നിഷ്‌കളങ്കമായ ചിരിയും കൊണ്ടും മാത്രമല്ലായിരുന്നു. ബുദ്ധിക്കും സൗന്ദര്യത്തിനും എന്നത് പോലെതന്നെ ആരോഗ്യ ക്ഷമതയും മത്സരത്തിന്റെ മാനദണ്ഡമായിരുന്നു.സംസ്ഥാന കായികോത്സവത്തില്‍ മാത്രമല്ല, കലോത്സവത്തിലും മികവ് തെളിയിച്ചിട്ടുണ്ട് നൂറിന്‍. തുടര്‍ച്ചയായി കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ മാര്‍ഗം കളിക്ക് സമ്മാനം നേടിയത് നൂറിനും സംഘവുമായിരുന്നു. ഇതിന് പുറമെ ഒപ്പന, കഥാപ്രസംഗം ,മിമിക്രി എന്നിവയിലും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാറ്റുരച്ചിട്ടുണ്ട് ഈ മിടുക്കി. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരത്തിന്റെ പഴയ ലുക്കും ഉപ്പുമുളകിലെ സീനുകളും വൈറലാകുകയാണ്.