Latest News

മെട്രോ സിരീഷ്, ബോബി സിംഹ, യോഗി ബാബു ചിത്രം 'നോണ്‍ വയലന്‍സ്; ചിത്രം ഉടന്‍ റിലീസിന്

Malayalilife
 മെട്രോ സിരീഷ്, ബോബി സിംഹ, യോഗി ബാബു ചിത്രം 'നോണ്‍ വയലന്‍സ്; ചിത്രം ഉടന്‍ റിലീസിന്

മെട്രോ, കൊടുവില്‍ ഒരുവന്‍ എന്ന ചിത്രങ്ങള്‍ക്ക് ശേഷം അനന്ത കൃഷ്ണന്‍ സംവിധാനം ചെയ്ത് സിംഹ, മെട്രോ സിരീഷ്, യോഗി ബാബു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന നോണ്‍ വയലന്‍സിന്റെ റിലീസ് ഉടന്‍. എ കെ പിക്‌ചേഴ്സിന്റെ ബാനറില്‍ ലേഖ നിര്‍മിക്കുന്ന ചിത്രത്തില്‍ ബി ശിവകുമാറാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍. പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തില്‍ മികച്ച കഥയോട് കൂടിയാണ് ചിത്രം എത്തുന്നത്. 

90കളിലെ മധുരൈ കാലഘട്ടമാണ് ചിത്രം സംസാരിക്കുന്നത്. മധുരൈ ജയിലില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് പ്രധാനമായും കാണിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം വിജയത്തിന് അരികെയാണ് സംവിധായകന്‍ അനന്ത കൃഷ്ണന്‍. പ്രേക്ഷകര്‍ക്ക് മികച്ച ഒരു സിനിമ അനുഭവം തന്നെ ചിത്രം സമ്മാനിക്കും.

അദിതി ബാലന്‍, ഗരുഡ രാം, ആദിത്യ കതിര്‍ ഉള്‍പ്പെടെ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രീകരണം അവസാന ഘട്ടത്തില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ടീസര്‍, ട്രെയിലര്‍ വിവരങ്ങള്‍ ഉടന്‍ പുറത്ത് വരും. തമിഴ്, തെലുഗു, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിനെത്തും. 

യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം - എന്‍ എസ് ഉദയകുമാര്‍, എഡിറ്റര്‍ - ശ്രീകാന്ത് എന്‍ ബി, കലാസംവിധാനം - പപ്പനാടു സി ഉദയകുമാര്‍, ആക്ഷന്‍ - മഹേഷ് മാത്യു, വരികള്‍ - വിവേക്, സൂപ്പര്‍ സുബു, പി ആര്‍ ഒ - ശബരി

non violence release

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES