Latest News

ഒളിച്ചോടിപ്പോരുമ്പോള്‍ ഭാര്യ എല്‍എല്‍ബി വിദ്യാര്‍ത്ഥിനി;വീട്ടില്‍ കറന്റ് പോലുമില്ലാത്ത കാലത്താണ്  വന്നത്'; എനിക്ക് വേറെ ഭാര്യമാരുണ്ടെന്ന് ആരോ അവരുടെ വീട്ടുകാരോട് പറഞ്ഞ് കൊടുത്തു;ഇപ്പോള്‍ നിയമപഠനം പൂര്‍ത്തിയാക്കി വഞ്ചിയൂരില്‍ പ്രാക്ടീസ് ചെയ്യുന്നു; നോബി മാര്‍ക്കോസിന്റെ വിശേഷമിങ്ങനെ

Malayalilife
 ഒളിച്ചോടിപ്പോരുമ്പോള്‍ ഭാര്യ എല്‍എല്‍ബി വിദ്യാര്‍ത്ഥിനി;വീട്ടില്‍ കറന്റ് പോലുമില്ലാത്ത കാലത്താണ്  വന്നത്'; എനിക്ക് വേറെ ഭാര്യമാരുണ്ടെന്ന് ആരോ അവരുടെ വീട്ടുകാരോട് പറഞ്ഞ് കൊടുത്തു;ഇപ്പോള്‍ നിയമപഠനം പൂര്‍ത്തിയാക്കി വഞ്ചിയൂരില്‍ പ്രാക്ടീസ് ചെയ്യുന്നു; നോബി മാര്‍ക്കോസിന്റെ വിശേഷമിങ്ങനെ

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായ കലാകാരനാണ് നോബി മാര്‍ക്കോസ്. സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലും നിറഞ്ഞുനില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. പ്രത്യേകിച്ച് സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ കൂടുതല്‍ ജനപ്രീതി നേടിയ അദ്ദേഹം, ബിഗ് ബോസ് മലയാളത്തിലും പങ്കെടുത്തിട്ടുണ്ട്

ഇപ്പോള്‍ തന്റെ പ്രിയതമയുടെ സ്വപ്നം സാക്ഷാത്കരിച്ചതിനെക്കുറിച്ചും മനസ്സ് തുറക്കുകയാണ് നട. എല്‍എല്‍ബി വിദ്യാര്‍ത്ഥിയായിരിക്കെ തന്നോടൊപ്പം ഇറങ്ങിവന്ന ഭാര്യ വര്‍ഷങ്ങള്‍ക്ക് ശേഷം നിയമപഠനം പൂര്‍ത്തിയാക്കി വക്കീലായതിന്റെ സന്തോഷമാണ് നോബി പങ്കുവെച്ചത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. തങ്ങളുടേത് പ്രണയിച്ച് ഒളിച്ചോടിയുള്ള വിവാഹമായിരുന്നുവെന്ന് നോബി ഓര്‍ക്കുന്നു. 

'ഭാര്യയുടേത് ആവശ്യത്തിന് സൗകര്യങ്ങളുള്ള കുടുംബമായിരുന്നു. എന്നാല്‍ അവള്‍ എന്നോടൊപ്പം വരുമ്പോള്‍ എന്റെ വീട്ടില്‍ വൈദ്യുതി പോലും ഉണ്ടായിരുന്നില്ല. ഇന്റര്‍കാസ്റ്റ് വിവാഹമായതുകൊണ്ടും ഒളിച്ചോടി വന്നതുകൊണ്ടുമുള്ള ബുദ്ധിമുട്ടുകള്‍ അന്നുണ്ടായിരുന്നു. എല്‍എല്‍ബി പഠിച്ചുകൊണ്ടിരിക്കെയാണ് അവള്‍ വന്നത്. പിന്നീട് പഠനം തുടരാന്‍ അവള്‍ തയ്യാറായില്ല. അത് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.' നോബി പറഞ്ഞു. 

ഒരാളുടെയും ജീവിതം നശിപ്പിക്കരുതെന്ന നിര്‍ബന്ധം തനിക്കുണ്ടായിരുന്നുവെന്നും പഠിക്കാന്‍ മിടുക്കിയായ ഭാര്യയുടെ ആഗ്രഹം വൈകിയാണെങ്കിലും നടപ്പിലായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടക്കത്തില്‍ പഠിക്കാന്‍ നിര്‍ബന്ധിച്ചിട്ടും വഴങ്ങാതിരുന്ന ഭാര്യ പിന്നീട് സ്വന്തം താല്പര്യപ്രകാരം പഠനം തുടരാമെന്ന് അറിയിക്കുകയായിരുന്നു. ആ സമയത്ത് അവളെ പഠിപ്പിക്കാനുള്ള സാമ്പത്തിക ചുറ്റുപാട് തനിക്കുണ്ടായിരുന്നുവെന്നും നോബി പറയുന്നു. 

'ഇപ്പോള്‍ അവള്‍ നിയമപഠനം പൂര്‍ത്തിയാക്കി വഞ്ചിയൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നു. ഇപ്പോഴും പല പരീക്ഷകളും എഴുതുന്നുണ്ട്. എന്റെ വീട്ടുകാര്‍ക്ക് എന്നെ വലിയ നിലയില്‍ പഠിപ്പിക്കണമെന്നുണ്ടായിരുന്നു, പക്ഷേ എനിക്ക് പഠിക്കാന്‍ അത്ര ബുദ്ധിയില്ലായിരുന്നു. 'വാഴ'യിലെ കഥാപാത്രത്തിന്റെ അതേ സ്വഭാവമാണ് എനിക്ക്.'- നോബി തമാശ കലര്‍ത്തി പറഞ്ഞു. തുടക്കത്തില്‍ എതിര്‍പ്പുകളുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ രണ്ട് കുടുംബങ്ങളും വലിയ സ്‌നേഹത്തിലും സഹകരണത്തിലുമാണ് മുന്നോട്ട് പോകുന്നതെന്നും താരം വ്യക്തമാക്കി.

പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അവള്‍ എന്നോടൊപ്പം വന്നത്. അതിനാല്‍ അവള്‍ പഠനം നിര്‍ത്തിയെന്ന വസ്തുത എന്നെ വിഷമിപ്പിച്ച ഒന്നായിരുന്നു. സ്റ്റേജ് ഷോകളായിരുന്നു എന്റെ ആശ്രയം. ഒരു ഘട്ടത്തില്‍, അതും നിലച്ചു. ദൈവകൃപ കൊണ്ട് മാത്രമാണ് എനിക്ക് ടിവിയിലും സിനിമയിലും അവസരങ്ങള്‍ ലഭിച്ചത്.

എന്റെ വരുമാനം നിലച്ചാലും അവള്‍ക്ക് ഒരു വരുമാനം ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അവള്‍ ഇപ്പോഴും പലതരം പരീക്ഷകള്‍ എഴുതുന്നുണ്ട്. മിശ്ര വിവാഹമായിരുന്നെങ്കിലും, രണ്ട് മാസത്തിന് ശേഷം, അവളുടെ കുടുംബത്തില്‍ നിന്നുള്ള എല്ലാ എതിര്‍പ്പുകളും മാറി. ഇപ്പോള്‍ രണ്ട് കുടുംബങ്ങളും വലിയ സ്‌നേഹത്തോടെയും സഹകരണത്തോടെയും മുന്നോട്ട് പോകുകയാണ്.
ഞാന്‍ ആരാണെന്ന് പോലും അറിയാത്ത അവളുടെ ബന്ധുക്കളുണ്ടായിരുന്നു. എനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് ആരോ അവളുടെ അച്ഛനോടും അമ്മയോടും പറഞ്ഞു. എനിക്ക് സഹോദരങ്ങളില്ല. അതുകൊണ്ടാണ് ഞാന്‍ എന്റെ സുഹൃത്തുക്കളെ വളരെയധികം സ്‌നേഹിക്കുന്നത്. എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്. ആ ബന്ധങ്ങളെല്ലാം ഞാന്‍ ഇപ്പോഴും വിലമതിക്കുന്നു' എന്നാണ് നോബി പറഞ്ഞത്.

വാഴ എന്ന സിനിമയിലെ നടന്റെ പ്രകടനം വളരെ മികച്ച സ്വീകാര്യത നേടിയിരുന്നു. കോമഡി ഷോകളാണ് നോബിക്ക് സിനിമയിലേക്ക് പ്രവേശിക്കാനുള്ള വഴി തുറന്നത്. അദ്ദേഹം ഇതിനകം നിരവധി ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.


 

nobY marcose About his wife

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES