Latest News

മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചു; അതിക്രമം ഉണ്ടായത് ദുബൈയില്‍; തന്നെ അറിയില്ലെന്ന വാദം കള്ളം; നിവിനെ പരിചയപ്പെടുത്തിയത് നിര്‍മാതാവ് എ കെ സുനില്‍; പരാതിയിലുറച്ച് നിവിന്റെ വാദം തള്ളി യുവതി; പോരാടാനുറച്ച് നിവിനും;  മീ ടു ആരോപണം പുതുതലമുറ നടന് നേരേയും

Malayalilife
topbanner
മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചു; അതിക്രമം ഉണ്ടായത് ദുബൈയില്‍; തന്നെ അറിയില്ലെന്ന വാദം കള്ളം; നിവിനെ പരിചയപ്പെടുത്തിയത് നിര്‍മാതാവ് എ കെ സുനില്‍; പരാതിയിലുറച്ച് നിവിന്റെ വാദം തള്ളി യുവതി; പോരാടാനുറച്ച് നിവിനും;  മീ ടു ആരോപണം പുതുതലമുറ നടന് നേരേയും

ന്നെ അറിയില്ലെന്ന നടന്‍ നിവിന്‍ പോളിയുടെ വാദം കള്ളമെന്നും മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്നും പരാതിക്കാരി. നിര്‍മാതാവ് എ കെ സുനിലാണ് നിവിനെ പരിചയപ്പെടുത്തിയത്. ദുബൈയില്‍ വെച്ചാണ് അതിക്രമം ഉണ്ടായത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചത്. നേരത്തെ പരാതി നല്‍കിയതാണ്. ലോക്കല്‍ പൊലീസ് അന്വേഷിച്ചിട്ട് നടപടി ഉണ്ടായില്ല. ശ്രേയ എന്നയാളാണ് ഈ സംഘത്തെ പരിചയപ്പെടുത്തിയതെന്നും പരാതിക്കാരി പറയുന്നു.

പീഡനത്തിന് പുറമേ നിരന്തരം ഭീഷണി ഉയര്‍ന്നിരുന്നു. ഭര്‍ത്താവിനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഗുണ്ടകളെ വിട്ട് ആക്രമിക്കുമെന്ന് നിരന്തരം ഭീഷണി ഉണ്ടായിരുന്നതായി യുവതി പറഞ്ഞു. സിനിമയില്‍ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. മയക്കുമരുന്നുകള്‍ നല്‍കി അബോധാവസ്ഥയിലാണ് തന്നെ ദുബായില്‍ നിര്‍ത്തിയിരുന്നതെന്ന് യുവതി പറഞ്ഞു.

ഭര്‍ത്താവിനെയും മകനെയും വണ്ടി ഇടിപ്പിച്ച് കൊല്ലുമെന്നും പാമ്പിനെകൊണ്ട് കൊത്തിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായാണ് യുവതി പറയുന്നത്. നിവിന്‍ പോളിയുടെ ഗ്യാങ്ങാണ് ഭീഷിണിപെടുത്തിയതെന്ന് പരാതിക്കാരിയായ യുവതി പറഞ്ഞു. തിരുവനന്തപുരത്ത് പരാതി നല്‍കിയതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം നടത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന് യുവതി പറയുന്നു. ഹണിട്രാപ്പ് പ്രതികളാണെന്നും കഞ്ചാവ് ദമ്പതികളെന്നും പറഞ്ഞായിരുന്നു വ്യാജ പ്രചാരണം നടത്തിയതെന്ന് യുവതി പറഞ്ഞു.


റൂമില്‍ പൂട്ടിയിട്ടെന്നും പീഡിപ്പിച്ചെന്നും പരാതിക്കാരി പറയുന്നു.നടന്‍ നിവിന്‍ പോളി ശരീരികമായും മാനസികമായും ഉപദ്രവിച്ചെന്ന് പരാതിക്കാരി പറയുന്നു. കുറ്റം ചെയ്തവര്‍ ചെയ്തുവെന്ന് പറയില്ലല്ലോ എന്നും സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും യുവതി പറയുന്നു.

പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായി യുവതി വ്യക്തമാക്കി. നേരത്തെ പരാതി നല്‍കിയതാണെന്നും ലോക്കല്‍ പൊലീസ് അന്വേഷിച്ചിട്ട് നടപടി ഉണ്ടായില്ല. തെളിവില്ലെന്ന് പറഞ്ഞാണ് നടപടിയെക്കാതിരുന്നത്. തുടര്‍ന്നാണ് തിരുവനന്തപുരത്ത് പരാതി നല്‍കിയത്. കേസ് കൊടുത്തതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം നടത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന് യുവതി പറഞ്ഞു. കുംടുംബത്തിന് സംരക്ഷണം ആവശ്യപ്പെട്ട് കഴിഞ്ഞമാസം പരാതിക്കാരി പോലീസിനെ സമീപിച്ചിരുന്നു.

അതേസമയം തനിക്കെതിരെ ഉയര്‍ പീഡന ആരോപണം തള്ളി നടന്‍ നിവിന്‍ പോളി. പരാതിക്കാരിയെ കണ്ടിട്ടില്ലെന്നും അറിയില്ലെന്നും നിവിന്‍ പോളി മാധ്യമങ്ങളോട് പറഞ്ഞു. അറിഞ്ഞ് സമയത്ത് തന്നെ നിഷേധിച്ചെന്ന് താരം വ്യക്തമാക്കി. അടിസ്ഥാനരഹിതമായ ആരോപണമാണ് തനിക്കെതിരെ ഉയര്‍ന്നതെന്ന് നിവിന്‍ പോളി പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ നേരിടുന്നത് ആദ്യമാണെന്നും നിയമത്തിന്റെ എല്ലാ വഴികളും സ്വീകരിക്കുമെന്നും നിവിന്‍ പോളി വ്യക്തമാക്കി.

പീഡിപ്പിച്ചെന്ന യുവതിയുടെ പരാതില്‍ ആറാം പ്രതിയാക്കിയാണ് നടന്‍ നിവിന്‍ പോളിക്കെതിരെ കേസെടുത്തിരിക്കുന്നത്. അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍ വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. നിര്‍മാതാവ് എ കെ സുനില്‍ അടക്കം കേസില്‍ ആറ് പ്രതികളാണുള്ളത്. നിവിന്‍ പോളി ആറാം പ്രതിയാണ്. എന്നാല്‍, ആരോപണം നിവിന്‍ പോളി നിഷേധിച്ചു. പരാതി അടിസ്ഥാനരഹിതമാണെന്നും ഈ പെണ്‍കുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും നിവിന്‍ പോളി പറഞ്ഞു.

പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. കരുതിക്കൂട്ടി അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന ശ്രമമാണ്. അന്വേഷണവുമായി സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും നിവിന്‍ പോളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഒന്നരമാസം മുന്പ് കേസിന്റെ കാര്യം പറഞ്ഞ് ഒരു സിഐ വിളിച്ചിരുന്നെന്നും പരാതി വായിച്ചു കേള്‍പ്പിച്ചിരുന്നെന്നും നിവിന്‍ പോളി പറഞ്ഞു. എന്നാല്‍ പരാതിക്കാരിയെ അറിയില്ലെന്ന് താന്‍ പൊലീസിനോട് പറഞ്ഞു. വ്യാജ പരാതിയാകാമെന്ന് പൊലീസ് തന്നെ തന്നോട് പറഞ്ഞെന്നും നിവിന്‍ പോളി പ്രതികരിച്ചു.

സിനിമ സുഹൃത്തുക്കള്‍ ഒരുപാട് പേര്‍ വിളിച്ച് പിന്തുണച്ചു. ഏത് ശാസ്ത്രീയമായ അന്വേഷണത്തിനും സഹകരിക്കാന്‍ തയ്യാറാണ്. താന്‍ ഇവിടെ തന്നെയുണ്ടാകും. ഇനിയും മാധ്യമങ്ങളെ കാണേണ്ടി വന്നാല്‍ കാണും. സംസാരിച്ച് അധികം ശീലമില്ല. വാര്‍ത്ത സത്യമല്ലെന്ന് തെളിഞ്ഞാല്‍ ഇപ്പോള്‍ വാര്‍ത്ത കൊടുക്കുന്ന അതേ രീതിയില്‍ തന്നെ മാധ്യമങ്ങള്‍ കൂടെ നില്‍ക്കണമെന്നും നിവിന്‍ പറഞ്ഞു.

ഒരു മാസം മുമ്പാണ് ഊന്നുകല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും വിളിച്ചത്. സി ഐ വിളിച്ചു, ആളുടെ പേര് ഓര്‍ക്കുന്നില്ല. ഒരു ആരോപണം ഉണ്ടെന്ന് പറഞ്ഞു. എന്നാല്‍ അങ്ങനെ ഒരു പെണ്‍കുട്ടിയെ കണ്ടിട്ടില്ലെന്ന് മറുപടി നല്‍കി. വാസ്തവമില്ലാത്ത വ്യാജ കേസാണെന്ന് പറഞ്ഞ് അത് അവസാനിപ്പിക്കുകയാണ് ചെയ്തത്.

എല്ലാ ആരോപണവും തെറ്റാണ്. താന്‍ എവിടേയും പോകുന്നില്ല. എല്ലാം നിയമരീതികളോടും സഹകരിക്കാന്‍ തയ്യാറാണ്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വിശ്വസിക്കുന്നു. ഇന്നുവന്ന പരാതി വായിച്ചിട്ടില്ല. ഒന്നര മാസം മുമ്പ് നല്‍കിയ പരാതിയിലും നിലവിലെ പരാതിയില്‍ പറയുന്ന ആരോപണങ്ങളോട് സാമ്യമുള്ള ആരോപണങ്ങളാണ് യുവതി പറഞ്ഞതെന്നും നിവിന്‍ വ്യക്തമാക്കി.

പീഡന ആരോപണം വന്നെയുടന്‍ തന്നെ നിവിന്‍ സോഷ്യല്‍മീഡിയ വഴി ആരോപണം നിഷേധിച്ച് രംഗത്തെത്തിയിരുന്നു. പിന്നീട് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ എത്തി വിശദീകരണം നല്കുകയുമായിരുന്നു. സോഷ്യല്‍മീഡിയയില്‍ പങ്ക് വച്ചത് ഇങ്ങനെയാണ്.

ഒരു പെണ്‍കുട്ടിയെ ഞാന്‍ ലൈംഗിക ചൂഷണം ചെയ്തതായി ആരോപിച്ചുള്ള വ്യാജ വാര്‍ത്താ റിപ്പോര്‍ട്ട് ശ്രദ്ധയില്‍ പെട്ടു. ഇത് തീര്‍ത്തും അസത്യമായ ആരോപണമാണ്. ആ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കാനും, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്ത് കൊണ്ടുവരാനും ഏതറ്റം വരെയും പോകാന്‍ ഞാന്‍ തയ്യാറാണ്. നിങ്ങളുടെ ആശങ്ക അറിയിച്ചതിന് നന്ദി. മറ്റു കാര്യങ്ങള്‍ നിയമപരമായി കൈകാര്യം ചെയ്യും', തന്റെ ഫേസ്ബുക്ക് പേജില്‍ നിവിന്‍ പോളി കുറിച്ചു.

അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയോട് വിദേശത്തേക്ക് വരാന്‍ ആവശ്യപ്പെടുകയും വിദേശത്തെ ഹോട്ടല്‍ മുറിയില്‍ വെച്ച് നിവിന്‍പോളി അടക്കമുള്ളവര്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്.

 
എറണാകുളം റൂറല്‍ എസ്.പിക്ക് ലഭിച്ച പരാതി പിന്നീട് ഊന്നുകല്‍ പോലീസിന് കൈമാറി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. പ്രാഥമികാന്വേഷണം പൂര്‍ത്തിയായതോടെയാണ് നിവിനെതിരെ കേസെടുത്തത്. ആകെ ആറ് പ്രതികളാണ് ഉള്ളത്. ഇതില്‍ ആറാം പ്രതിയാണ് നിവിന്‍.

ശ്രേയ എന്ന സ്ത്രീയാണ് അവസരം വാഗ്ദാനം ചെയ്ത് യുവതിയെ വിദേശത്തേക്ക് കൊണ്ടുപോയത്. ശ്രേയയാണ് ഒന്നാം പ്രതി.
നിര്‍മാതാവ് എ.കെ സുനിലാണ് രണ്ടാം പ്രതി. ബിനു, ബഷീര്‍, കുട്ടന്‍ എന്നിവരാണ് മൂന്നും നാലും അഞ്ചും പ്രതികള്‍. പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുക്കും.

ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവയാണ് ചുമത്തിയിട്ടുള്ളത്. രണ്ട് മാസം മുമ്പാണ് യുവതി പരാതി നല്‍കിയത്. മലയാള സിനിമയില്‍ പ്രമുഖ നടന്മാര്‍ക്കെതിരെ ലൈംഗിക പീഡന പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് നിവിന്‍ പോളിക്കുമെതിരെ പരാതി ഉയരുന്നത്.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമുള്ള വെളിപ്പെടുത്തലുകളില്‍ എറണാകുളത്ത് റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 11 ആയി.


 

nivin pauly says all accusations are untrue

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES