Latest News

 96 കിലോയില്‍ നിന്നും 74 കിലോയിലേക്ക് എത്തി; ദാവിദിനായി കുറച്ചത്  18 കിലോ; ചിത്രങ്ങളുമായി ആന്റണി വര്‍ഗീസ് 

Malayalilife
  96 കിലോയില്‍ നിന്നും 74 കിലോയിലേക്ക് എത്തി; ദാവിദിനായി കുറച്ചത്  18 കിലോ; ചിത്രങ്ങളുമായി ആന്റണി വര്‍ഗീസ് 

ങ്കമാലി ഡയറീസ്' എന്ന ഒറ്റ ചിത്രം കൊണ്ടുതന്നെ മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത താരമാണ് ആന്റണി വര്‍ഗീസ് പെപ്പെ. അവിടിന്ന് ഇങ്ങോട്ട് ചെയ്ത എല്ലാ കഥാപാത്രങ്ങളും ഹിറ്റായെങ്കിലും വിന്‍സെന്റ് പെപ്പെ എന്ന കഥാപത്രത്തിന്റെ പേരിലാണ് ആന്റണി അറിയപ്പെടുന്നത്. താരത്തിന്റെ പുതിയ ചിത്രത്തിനായി വരുത്തിയ രൂപമാറ്റം ഇപ്പോള്‍ ആളുകളെ ഞെട്ടിച്ചിരിക്കുകയാണ്.

'ദാവീദ്' എന്ന ചിത്രത്തിനായാണ് താരം രൂപമാറ്റം വരുത്തിയത്. ബോക്‌സിങ് താരത്തിന്റെ വേഷത്തിലാണ് താരം ചിത്രത്തില്‍ എത്തിയത്. ഇതിനായി 18 കിലോ ശരീരഭാരമാണ് ആന്റണി കുറച്ചത്. വര്‍ക്കൗട്ട് ദിനങ്ങളിലെ ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്.

പഴയ കുടവയര്‍ ഉള്ള രൂപവും ചിത്രത്തിനായി നടത്തിയ മേക്കോവറും അതിശയത്തോടെയാണ് ഏവരും കണ്ടിരിക്കുന്നത്. 96 കിലോയില്‍ നിന്നും 74 കിലോയിലേക്ക് എത്തിയെന്നും അതിനായി ഒപ്പം നിന്ന പരിശീലകര്‍ക്ക് പ്രത്യേക നന്ദിയുണ്ടെന്നും താരം പറഞ്ഞു. ചിത്രങ്ങള്‍ പങ്കുവച്ചതോടെ സൈജു കുറുപ്പ്, വിനീത് വിശ്വം, സിജു വില്‍സണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ കമന്റുമായി എത്തിയിട്ടുണ്ട്.

വേള്‍ഡ് ബോക്‌സിങ് കൗണ്‍സലിന്റെ ഇന്ത്യയിലെ ഔദ്യോഗിക ഘടകമായ ഇന്ത്യന്‍ ബോക്‌സിങ് കൗണ്‍സിലും കേരള ബോക്‌സിങ് കൗണ്‍സിലും സംയുക്തമായി നടത്തുന്ന 'ഡി' ഫൈറ്റ് നൈറ്റിനു മുന്നോടിയായി പ്രഫഷനല്‍ ബോക്‌സിങ് ലൈസന്‍സ് പെപ്പെയ്ക്കു ലഭിച്ചിരുന്നു. ഇതോടെ ഇന്ത്യന്‍ സിനിമയില്‍ പ്രഫഷനല്‍ ബോക്‌സിങ് ലൈസന്‍സ് ഉള്ള ആദ്യ താരമായി ആന്റണി മാറുകയായിരുന്നു. 'ദാവീദ്' എന്ന ചിത്രത്തിനു വേണ്ടി ഏഴ് മാസത്തിലധികം നടന്‍ ബോക്‌സിങ് പരിശീലിച്ചിരുന്നു. അവയെല്ലാം ചിത്രത്തിന്റെ വിജയത്തെ സഹായിച്ചിട്ടുണ്ട്.

 

antony pepe daveed makeover

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES