Latest News

ജോര്‍ജ് കുട്ടിയുടെ കഥ തീര്‍ന്നിട്ടില്ല;ദൃശ്യം 3 വരുന്നു; ഭൂതകാലത്തെ നിശബ്ദമാക്കാനാകില്ല' എന്ന ക്യാപ്ഷനോടെ ചിത്രങ്ങള്‍ പങ്ക് വച്ച് മോഹന്‍ലാല്‍

Malayalilife
 ജോര്‍ജ് കുട്ടിയുടെ കഥ തീര്‍ന്നിട്ടില്ല;ദൃശ്യം 3 വരുന്നു; ഭൂതകാലത്തെ നിശബ്ദമാക്കാനാകില്ല' എന്ന ക്യാപ്ഷനോടെ ചിത്രങ്ങള്‍ പങ്ക് വച്ച് മോഹന്‍ലാല്‍

ലോകത്തെമ്പാടുമുള്ള സിനിമാപ്രേമികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിച്ച ചിത്രമായിരുന്നു ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം. മികച്ച തിരക്കഥയുടെയും അഭിനയ മുഹൂര്‍ത്തങ്ങളുടെയും പിന്‍ബലത്തില്‍ സിനിമാസ്വാദകരുടെ ഇഷ്ടം പിടിച്ചുപറ്റിയ സിനിമക്ക് ഒരു രണ്ടാം ഭാഗവുമുണ്ടായി. 

ചിത്രത്തിന്റെ മൂന്നാം ഭാഗമൊരുങ്ങുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പല സമയങ്ങളിലായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ ഒരു ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുകയാണ്. നടന്‍ മോഹന്‍ലാല്‍ ആണ് ദൃശ്യം 3 ഒഫീഷ്യല്‍ ആയി പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

'ഭൂതകാലത്തെ നിശബ്ദമാക്കാനാകില്ല' എന്ന ക്യാപ്ഷനോടെയാണ് മോഹന്‍ലാല്‍ പോസ്റ്റ് പങ്കുവെച്ചത്. നിമിഷ നേരങ്ങള്‍ കൊണ്ട് മോഹന്‍ലാലിന്റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ആദ്യ രണ്ടു ഭാഗങ്ങളെപ്പോലെ ഈ മൂന്നാം ഭാഗവും പ്രേക്ഷകരെ ഞെട്ടിക്കുമെന്നാണ് പ്രേക്ഷക പ്രതീക്ഷ. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു ദൃശ്യം. 2013 ഡിസംബര്‍ 19 ന് പുറത്തിറങ്ങിയ ചിത്രം അന്നുവരെയുള്ള എല്ലാ റെക്കോര്‍ഡുകളുമാണ് തകര്‍ത്തെറിഞ്ഞത്. 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററില്‍ നിന്നും നേടിയത്.

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ ഹസന്‍, ആശാ ശരത്, സിദ്ദിഖ്, എസ്തര്‍ അനില്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോണ്‍ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉള്‍പ്പടെ നിരവധി ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

Read more topics: # ദൃശ്യം 3
drishyam 3 jeethu joseph

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES