സംഘടനയിലെ അംഗമെന്ന നിലയിൽ 'എ.എം.എം.എയുടെ തീരുമാനങ്ങളെ താൻ അംഗീകരിക്കുന്നു; എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമല്ലാത്തതിനാൽ ഇക്കാര്യത്തിൽ കൂടുതൽ അഭിപ്രായം പറയാൻ ആവില്ല; ദീലിപിനെ തിരിച്ചെടുത്ത തീരുമാനത്തിൽ ഒടുവിൽ നയം വ്യക്തമാക്കി നിവിൻ പോളി

Malayalilife
സംഘടനയിലെ അംഗമെന്ന നിലയിൽ 'എ.എം.എം.എയുടെ തീരുമാനങ്ങളെ താൻ അംഗീകരിക്കുന്നു; എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമല്ലാത്തതിനാൽ ഇക്കാര്യത്തിൽ കൂടുതൽ അഭിപ്രായം പറയാൻ ആവില്ല; ദീലിപിനെ തിരിച്ചെടുത്ത തീരുമാനത്തിൽ ഒടുവിൽ നയം വ്യക്തമാക്കി നിവിൻ പോളി

നടി അക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിക്കൂട്ടിലായ ദിലീപിനെ തിരിച്ചെടുക്കാനുള്ള എ.എം.എം.എയുടെ തീരുമാനം സംഘടനയിലെ ഒരു അംഗമെന്ന നിലയിൽ താൻ അംഗീകരിക്കുന്നതായി നിവിൻ പോളി.

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം വിവാദമായ സാഹചര്യത്തിൽ പിന്നീട് നടന്ന ചർച്ചകളിൽ നിന്നൊഴിഞ്ഞു നിന്നതിനെപ്പറ്റി ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തിലാണ് നിവിൻ പോളി തന്റെ നയം വ്യക്തമാക്കിയത്. 

ഞാൻ ''എ.എം.എം.എ'യുടെ ഒരു അംഗമാണ്. മീറ്റിംഗുകളിലെല്ലാം പങ്കെടുക്കാറുമുണ്ട്. ഒരു അംഗമെന്ന നിലയിൽ അവരുടെ തീരുമാനങ്ങളെ അംഗീകരിക്കുകയും അത് ശരിയാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ഞാൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഒരു അംഗമല്ല. അതിനാൽ തന്നെ ഇക്കാര്യത്തിൽ കൂടുതൽ അഭിപ്രായം പറയാൻ തനിക്കാവില്ലെന്നും നിവിൻ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ അമ്മയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കിയിരുന്നു. എന്നാൽ പിന്നീട് കഴിഞ്ഞ മാസം കൂടിയ ജനറൽ ബോഡി അദ്ദേഹത്തെ പുറത്താക്കിയ തീരുമാനം റദ്ദാക്കിയെന്നറിയിച്ചു. ഇതാണ് വിവാദമായത്. ഡബ്ല്യൂസിസി ഇതിനെതിരെ ശക്തമായി രംഗത്തു വന്നു.

ആക്രമിക്കപ്പെട്ട നടി, റിമ കല്ലിങ്കൽ, രമ്യാ നമ്പീശൻ, തുടങ്ങിയ താരങ്ങൾ അമ്മയിൽ നിന്ന് രാജിവെയ്ക്കുകയും ചെയ്തു. തങ്ങൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യൂസിസി അംഗങ്ങൾ നൽകിയ കത്തിൽ ഈ മാസം 7ന് അമ്മ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

nivin pauly says about AMMA decisions were right in dileep issue

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES