Latest News

7 ഭാഷകളില്‍ പാടി നിത്യ മോനോന്‍ ;തനിക്കിതൊക്കെ സിംമ്പിളാണെന്ന് താരം

Malayalilife
7 ഭാഷകളില്‍ പാടി നിത്യ മോനോന്‍ ;തനിക്കിതൊക്കെ സിംമ്പിളാണെന്ന് താരം

റെ കാലത്തിന് ശേഷം നടി നിത്യ മേനോന്‍ മലയാള സിനിമയിലും അഭിനയിക്കാന്‍ എത്തിയിരിക്കുകയാണ്. ഈ വര്‍ഷം ജനുവരിയിലെത്തിയ പ്രാണ എന്ന ചിത്രത്തില്‍ നിത്യ ആയിരുന്നു നായിക. ശേഷം നിരവധി സിനിമകളില്‍ നിത്യ അഭിനയിച്ച്‌ കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ നിത്യ ട്വിറ്ററിലൂടെ പങ്കുവെച്ച വീഡിയോ തരംഗമായി അറിയാതെ അറിയാതെ ഈ പവിഴ വാര്‍ത്തിങ്കള്‍ അറിയാതെ എന്ന പാട്ടാണ് മലയാളത്തില്‍ നിന്നും നിത്യ പാടിയത്. പിന്നാലെ ഹിന്ദി, തമിഴ്, ഇംഗ്ലീഷ്, കന്നഡ, തെലുങ്ക്, എന്നിങ്ങനെയുള്ള പലഭാഷകളില്‍ നിന്നുമായി ഒത്തിരി പാട്ടുകളും നടി പാടിയിരുന്നു. ഒരു പാട്ട് എനിക്ക് പല ഭാഷകളിലും പാടാന്‍ പറ്റുമെന്ന് പറഞ്ഞ് കൊണ്ടായിരുന്നു നിത്യ വീഡിയോ പോസ്റ്റ് ചെയ്തത്. എല്ലാവരും ഞാന്‍ പാടുന്നത് കേള്‍ക്കണമെന്ന് കുറെ ആയി പറയുന്നു. അതിനാല്‍ നിങ്ങള്‍ക്ക് വേണ്ടി സ്‌പെഷ്യലായി പങ്കുവെച്ചതാണ് ഇതെന്നും നിത്യ പറയുന്നു.

ടി കെ രാജീവ് കുമാര്‍ ഒരുക്കുന്ന കോളാബി ആണ് നിത്യ മേനോന്റെ ആയി മലയാളത്തില്‍ വരാനിരക്കുന്ന സിനിമ. രഞ്ജി പണിക്കര്‍, ദിലീഷ് പോത്തന്‍, അരിസ്‌റ്റോ സുരേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. താന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന തരം കഥാപാത്രമാണ് കോളാബിയിലെ എന്ന് നടി തന്നെ നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.

 

Read more topics: # nithya menon ,# songs
nithya menon songs

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES