നടന്‍ ബിനീഷ് ബാസ്റ്റിനുമായുള്ള പ്രശ്‌നത്തില്‍ അനില്‍ രാധാകൃഷ്ണ മേനോനെ പിന്തുണച്ച് നടന്‍ നിര്‍മല്‍ പാലാഴി. അനിലേട്ടന്‍ നേരിട്ടു പറഞ്ഞതായി കേള്‍ക്കാത്ത ഒരു കാര്യത്തെ പലരും വളച്ചൊടിച്ചതാണെന്നും ഇനിയും അദ്ദേഹത്തെ അധിക്ഷേപിക്കുന്നത് നിര്‍ത്തൂ എന്നും നിര്‍മല്‍ പറഞ്ഞു.
സിനിമയുമായി ബന്ധം ഉള്ള എല്ലാവരും അതില്‍ പല മതത്തില്‍ പെട്ടവരുണ്ട് പല ജാതിയില്‍ പെട്ടവരും ഉണ്ട് ഒരുമിച്ച് മാസങ്ങളോളം അനിലേട്ടന്റെ വീട്ടില്‍ ആണ് ഉണ്ട് ഉറങ്ങി താമസിക്കുന്നത്.
എല്ലാവര്‍ക്കും ഒരേ സ്‌നേഹത്തോടെയാണ് ആ അമ്മയും ചേച്ചിയും വച്ചു വിളമ്പിയിട്ടുള്ളത്. ജാതിയും മതവും പറയുന്ന ആള്‍ക്ക് ഒരിക്കലും അങ്ങനെ ചെയ്യാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.
കമന്റുകള്‍ ഇടുന്നവരോട്. ദയവു ചെയ്തു രണ്ട് ഭാഗത്തും ഉള്ള സത്യാവസ്ഥ അറിയാതെ ഒന്നും അറിയാതെ വീട്ടില്‍ ഇരിക്കുന്നവരെ തെറിപറയുന്ന ഈ പരിപാടി നിര്‍ത്തണം. ഒരു അപേക്ഷയാണ്. പെട്ടന്ന് ശ്രദ്ധ കിട്ടാനും ആളുകള്‍ കൂടെ നില്‍ക്കാനും ഏറ്റവും എളുപ്പമാണ് ജാതി പറയുക. അതു കേള്‍ക്കുമ്പോഴേക്കും സത്യം നോക്കാതെ എടുത്തു ചാടുന്ന ഈ പ്രവണത ഒന്നു നിര്‍ത്തിക്കൂടെ. ഈ പോസ്റ്റ് ഇട്ട ഞാനും ഉന്നതകുലജാതന്‍ ആയിട്ടു അല്ലാട്ടോ, ഇതിനു പിന്നിലെ കുറച്ചു സത്യങ്ങള്‍ അറിയാം, അതുകൊണ്ടു മാത്രമാണ് ഈ പോസ്റ്റ്.