Latest News

ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും നല്ല മനുഷ്യനാണ് നീ; നിനക്കു ഇഷ്ടമുളള കാര്യങ്ങള്‍ ചെയ്യുന്നുണ്ട്; അതു ഞങ്ങള്‍ക്കും അഭിമാനമാണ്;നിമിഷ് രവിക്ക് പിറന്നാള്‍ ആശംസ അറിയിച്ച് അഹാന കുറിച്ചത്

Malayalilife
topbanner
 ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും നല്ല മനുഷ്യനാണ് നീ; നിനക്കു ഇഷ്ടമുളള കാര്യങ്ങള്‍ ചെയ്യുന്നുണ്ട്; അതു ഞങ്ങള്‍ക്കും അഭിമാനമാണ്;നിമിഷ് രവിക്ക് പിറന്നാള്‍ ആശംസ അറിയിച്ച് അഹാന കുറിച്ചത്

യുവ ഛായാഗ്രഹകനും തന്റെ ആത്മാര്‍ത്ഥ സുഹൃത്തുമായ നിമിഷ് രവിയ്ക്കു പിറന്നാളാശംസിച്ചു കൊണ്ട് അഹാന ഷെയര്‍ ചെയ്ത ചിത്രമാണ് ശ്രദ്ധ നേടുന്നത്.

എന്റെ ആത്മാര്‍ത്ഥ സുഹൃത്തിനു പിറന്നാളാശംസകള്‍. ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും നല്ല മനുഷ്യനാണ് നീ. നിനക്കു ഇഷ്ടമുളള കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അതു ഞങ്ങള്‍ക്കും അഭിമാനമാണ്. എന്നും ഇങ്ങനെയായിരിക്കുകഅഹാന കുറിക്കുന്നു. ഇരുവരും കാശ്മീരില്‍ പോയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് കുറിപ്പിനൊപ്പം അഹാന പങ്കുവച്ചിരിക്കുന്നത്.

അഹാന, ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ലൂക്ക7; ആണ് നിമിഷ് ഛായാഗ്രഹകനായി എത്തിയ ആദ്യ ചിത്രം. പിന്നീട് സാറാസ് കുറുപ്പ് റോഷാക്ക് എന്നിവയിലും നിമിഷ് ക്യാമറ ചലിപ്പിച്ചു. കിങ്ങ് ഓഫ് കൊത്ത ആണ് നിമിഷിന്റെ പുതിയ ചിത്രം. അഹാനയുടെ സംവിധാനത്തില്‍ ഒരുങ്ങിയ തോന്നല്‍എന്ന മ്യൂസിക്ക് ആല്‍ബത്തിന്റെ ഛായാഗ്രഹകന്‍ നിമിഷായിരുന്നു.

അടി ,നാന്‍സി റാണി; എന്നിവയാണ് അഹാനയുടെ പുതിയ ചിത്രങ്ങള്‍. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്റര്‍ ഫിലിംസിന്റെ ചിത്രമായ അടിയില്‍ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈന്‍ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത് .ചിത്ത്രിന്റെ പോസ്റ്റര്‍ അഹാനയുടെ പിറന്നാള്‍ ദിനത്തില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.മൈസെല്‍ഫ് ആന്‍ഡ് ഐഎന്ന ഒരു വെബ് സീരീസിലും അഹാന അഭിനയിച്ചിരുന്നു. യൂട്യുബിലൂടെ പുറത്തിറങ്ങിയ സീരീസ് നല്ല പ്രതികരണങ്ങളാണ് നേടിയത്.നിമിഷ് രവി തന്നെയായിരുന്നു സീരീസിന്റെയും ഛായാഗ്രഹകന്‍.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ahaana Krishna (@ahaana_krishna)

Read more topics: # അഹാന കൃഷ്ണ
nimish ravi birthday wishes by ahana

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES