Latest News

എന്റെ ക്യാരക്ടറിനെക്കുറിച്ച് മോശം പറയുന്നവരെ പ്രതിരോധിക്കുന്നത് നേരിട്ട് അറിയുന്നുണ്ടായിരുന്നു: സുഹൃത്തുക്കള്‍ എന്നെ പ്രൊട്ടക്ട് ചെയ്യുന്നത് പോലെയാണ് ആളുകള്‍ കൂടെ നിന്നത്; വിവാദത്തില്‍ കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞ് അഹാന; പിന്തുണച്ചെത്തി നിമിഷ് രവി

Malayalilife
എന്റെ ക്യാരക്ടറിനെക്കുറിച്ച് മോശം പറയുന്നവരെ പ്രതിരോധിക്കുന്നത് നേരിട്ട് അറിയുന്നുണ്ടായിരുന്നു: സുഹൃത്തുക്കള്‍ എന്നെ പ്രൊട്ടക്ട് ചെയ്യുന്നത് പോലെയാണ് ആളുകള്‍ കൂടെ നിന്നത്; വിവാദത്തില്‍ കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞ് അഹാന; പിന്തുണച്ചെത്തി നിമിഷ് രവി

നാന്‍സി റാണി മൂവി പ്രമോഷനില്‍ നിന്നും അഹാന കൃഷ്ണ മാറി നിന്നത് വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രമായിട്ടും എന്താണ് ഇങ്ങനെ ചെയ്യുന്നതെന്നായിരുന്നു ചോദ്യങ്ങള്‍. സംവിധായകന്റെ അപ്രതീക്ഷിത വിയോഗം കാരണം ഭാര്യയായിരുന്നു പിന്നീടുള്ള കാര്യങ്ങള്‍ നിയന്ത്രിച്ചത്. മാനുഷിക പരിഗണന നല്‍കിയെങ്കിലും അഹാനയ്ക്ക് പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാമായിരുന്നു എന്നും അവര്‍ പറഞ്ഞിരുന്നു. ഇത് നിസാര പ്രശ്നമല്ലെന്നും അഹാന ഇങ്ങനെയൊരു തീരുമാനം എടുക്കണമെങ്കില്‍ അതിന് പിന്നില്‍ തക്കതായ കാരണം കാണുമെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്.

രണ്ട് ദിവസം മുന്‍പായിരുന്നു മുഴുനീള പോസ്റ്റിലൂടെയായി അഹാന കാര്യങ്ങള്‍ വിശദീകരിച്ചത്്. സംവിധായകന്റെ മദ്യപാനവും, പ്ലാനിംഗിലെ വീഴ്ചയും, ഡബ്ബിംഗ് ആര്‍ടിസറ്റിനെ വെച്ചതും, തന്നെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതുമെല്ലാം അഹാന അക്കമിട്ട് പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ ആദ്യത്തെയും അവസാനത്തെയും പ്രതികരണമായിരിക്കും ഇതെന്നും താരം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്നെ പിന്തുണച്ചവരോട് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് അഹാന.

എനിക്ക് പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കും മുന്‍പെ തന്നെ ആളുകള്‍ എന്നെ പിന്തുണയ്ക്കുന്നുണ്ടായിരുന്നു. രണ്ടാഴ്ചയായി കമന്റ് ബോക്സുകളിലൂടെയായി ആ സ്നേഹവും പിന്തുണയും ഞാന്‍ കാണുന്നുണ്ടായിരുന്നു. എന്റെ ക്യാരക്ടറിനെക്കുറിച്ച് മോശം പറയുന്നവരെ പ്രതിരോധിക്കുന്നത് ഞാന്‍ നേരിട്ട് അറിയുന്നുണ്ടായിരുന്നു. എന്റെ സുഹൃത്തുക്കള്‍ എന്നെ പ്രൊട്ടക്ട് ചെയ്യുന്നത് പോലെയാണ് ആളുകള്‍ കൂടെ നിന്നത്. അക്കാര്യത്തിലെനിക്ക് സന്തോഷമുണ്ട്.ഈ യാത്രയില്‍ എനിക്ക് ഇത്രയേറെ പിന്തുണ തരുന്നതിന് നന്ദിയെന്നുമായിരുന്നു കുറിപ്പ്.

ലില്ലിയാണ് ഇത് എഡിറ്റ് ചെയ്തത്. എന്റെ ലില്ലി ആരാണെന്ന് നിങ്ങള്‍ക്കെല്ലാം അറിയാമല്ലോയെന്നും അഹാന ചോദിച്ചിരുന്നു. പോസ്റ്റിന് താഴെയായി ആദ്യം സ്നേഹം അറിയിച്ചെത്തിയത് നിമിഷ് രവിയായിരുന്നു. നീ എന്നും ദയയുള്ള കുട്ടിയാണെന്നായിരുന്നു നിമിഷ് കുറിച്ചത്. കമന്റിന് താഴെയായി സ്നേഹം അറിയിച്ച് അഹാന എത്തിയിരുന്നു. നിമിഷും അഹാനയും പ്രണയത്തിലാണെന്ന തരത്തിലുള്ള വിവരങ്ങളായിരുന്നു നേരത്തെ പ്രചരിച്ചത്. അഹാന ഇന്നുവരെ അതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

നിങ്ങള്‍ തെറ്റൊന്നും ചെയ്യാത്തിടത്തോളം കാലം ഭയക്കേണ്ട കാര്യമില്ല. അനാവശ്യ ആരോപണങ്ങളുമായി വന്നത് അവരാണ്, അവര്‍ തന്നെ കാര്യങ്ങള്‍ വിശദീകരിക്കട്ടെ എന്നായിരുന്നു കമന്റുകള്‍. അഹാനയെ പിന്തുണച്ചുള്ള കമന്റുകളായിരുന്നു പോസ്റ്റിന് താഴെയുള്ളതെല്ലാം. വിശദീകരണവുമായി അഹാന എത്തിയപ്പോഴും ആരാധകര്‍ പിന്തുണ അറിയിച്ചിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റ് വൈറലായി മാറിയത്.

Read more topics: # അഹാന കൃഷ്ണ
ahaana krishna thanks for support

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES