Latest News

വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത് അമ്മ;  സോഷ്യല്‍മീഡിയയുടെ തെറി കേള്‍ക്കേണ്ടി വരുന്നത് താനും; ഹണി റോസ്;  ക്യാമറയില്‍ ഉമ്മ നല്‍കുന്ന നടിയുടെ പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

Malayalilife
വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത് അമ്മ;  സോഷ്യല്‍മീഡിയയുടെ തെറി കേള്‍ക്കേണ്ടി വരുന്നത് താനും; ഹണി റോസ്;  ക്യാമറയില്‍ ഉമ്മ നല്‍കുന്ന നടിയുടെ പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ആരാധകരുള്ള താരമാണ് ഹണി റോസ്. ഉദ്ഘാട വേദികളിലെ സ്ഥിരം സാന്നിധ്യമായ താരം ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും പങ്കുവക്കുന്ന വീഡിയോകളും ഫോട്ടോകളും സ്ഥിരം വൈറല്‍ കാഴ്ചയാണ്. ഏറ്റവും ഒടുവിലായി നടി പങ്ക് വച്ച വീഡിയോം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

ക്യാമറയില്‍ നോക്കി ഐ ലവ് യൂ പറഞ്ഞ് കാണികള്‍ക്ക് ചുംബനം നല്‍കുന്നതായാണ് വിഡിയോ പകര്‍ത്തിയിട്ടുള്ളത്. 'ലവ് യൂ...' എന്ന കുറിപ്പോടെ ഹണി പോസ്റ്റ് ചെയ്ത വിഡിയോ ഇതിനോടകം വൈറലാണ്.

വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് ക്യൂട്ട് മറുപടി കമന്റുകള്‍ പങ്കുവച്ചിരിക്കുന്നത്. 'ഹൈറ്റ് വച്ച് അമിതാഭ് ബച്ചന്‍ ആവാന്‍ ആണ് സാദ്ധ്യത, എനിക്കും ഇഷ്ടമാണ് കല്യാണം കഴിക്കാന്‍ സമ്മതവും ആണ്, ഒന്നു പോ കള്ളി, അത്രക്ക് ആയോ.... എന്നാല്‍ ഇന്നാ പിടിച്ചോ ' എന്നതടക്കമാണ് കമന്റുകള്‍. ഏതായാലും താരത്തിന്റെ പുതിയ റീല്‍സും ഏറ്റെടുക്കുകയാണ് ആരാധകര്‍.

എന്നും ബോഡി ഷെയ്മിങ് കമന്റുകള്‍ക്ക് ഇരയായിട്ടുള്ള താരത്തിന്റെ വസ്ത്രധാരണവും ശ്രദ്ധ നേടാറുണ്ട്. പരിഹാസങ്ങളും നടിക്കെതിരെ ഉയരാറുണ്ട്. ഇപ്പോളിതാ അമ്മയാണ് തന്റെ വസ്ത്രം തിരഞ്ഞെടുക്കുന്നതെന്നുംസാമൂഹ്യമാധ്യമങ്ങളില്‍ പലപ്പോഴും വസ്ത്രത്തിന്റെ പേരില്‍ തെറി കേള്‍ക്കേണ്ടി വരുന്നത് താനാണെന്നും ഹണി റോസ്  തമാശരൂപേണ പറയുന്നു.  കഷ്ടപ്പെട്ട് വസ്ത്രം വാങ്ങുന്നത് താനാണെന്നും എന്നാല്‍ ഒരിക്കല്‍പോലും തന്റെ പേര് ഹണി  പറയാറില്ലെന്നും അമ്മ പറയുന്നു. 'സാമൂഹിക മാധ്യമങ്ങളില്‍ പലപ്പോഴും ഹണി  അധിക്ഷേപങ്ങള്‍ക്ക് ഇരയാകാറുണ്ട്. വസ്ത്രത്തിന്റെ പേരിലും ട്രോളുകള്‍ പതിവാണെന്ന് റോസ് തോമസ് പറഞ്ഞു.

അതേസമയം, മറ്റുള്ളവര്‍ പറയുന്നത് കേട്ട് നിന്നാല്‍ നമുക്ക് ജീവിതം ഉണ്ടാകില്ലെന്നാണ് താരത്തിന്റെ അമ്മ പറയുന്നത്. 'ഓരോരുത്തരും അവരവരുടെ സൗകര്യം അനുസരിച്ച് പറയുന്നു, എഴുതുന്നു. നമ്മള്‍ അതിലേക്ക് ശ്രദ്ധിക്കാന്‍ പോകേണ്ടതില്ല. മറ്റുള്ളവര്‍ പറയുന്നത് കേട്ടുനിന്നാല്‍ ജീവിതവും സന്തോഷവും ഉണ്ടാകില്ല. മറ്റുള്ളവരെ മറ്റുള്ളവരായിത്തന്നെ കാണാനുള്ള ബോധം വേണം' - ഹണി റോസിന്റെ അമ്മ അഭിപ്രായപ്പെടുന്നു...

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Honey Rose (@honeyroseinsta)

Read more topics: # ഹണി റോസ്
honeyrose DRESS purchase

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക