Latest News

രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തില്‍ നിവിന്‍ പോളിക്കൊപ്പം ആദ്യമായി ബിജുമേനോന്‍ എത്തുന്നു

Malayalilife
രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തില്‍ നിവിന്‍ പോളിക്കൊപ്പം ആദ്യമായി ബിജുമേനോന്‍ എത്തുന്നു

ലയാള സിനിമയില്‍ കത്തിനില്‍ക്കുന്ന് രണ്ട് നടന്‍നാരാണ് നിവിന്‍ പോളിയും ബിജുമേനോനും എന്നാല്‍ ഇരുവരും ഒന്നിച്ചെരു സിനിമ മലയാളത്തില്‍ ഇറങ്ങിട്ടില്ല. ഇപ്പോള്‍ നിവിന്‍ പോളിയും ബിജുമേനോനും ഒന്നിക്കുന്നു. രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിലാണ് നിവിന്‍ പോളിക്കൊപ്പം ആദ്യമായി ബിജുമേനോന്‍ അഭിനയിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമയില്‍  നിവിന്‍ പോളി ഇപ്പോള്‍ അഭിനയിച്ച് വരികയാണ്. നിമിഷ സജയനായി ചിത്രത്തില്‍ നായികയായി എത്തുന്നത്. മിഖായേല്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിമാണ് നിവിന്‍ പോളിയുടെ അവസാനമായി പുറത്തിറങ്ങിയ സിനിമ.

നാദിര്‍ഷയുടെ മേരാ നാം ഷാജിയിലഭിനയിച്ച് വരികയാണ് ഇപ്പോള്‍ ബിജുമേനോന്‍. ഈ ചിത്രം പൂര്‍ത്തിയാക്കിയശേഷം ബിജുമേനോന്‍ ലാല്‍ജോസ് ചിത്രത്തില്‍ ഒരു വേഷെ ചെയ്യുന്നുണ്ട്. ജിബു ജേക്കബിന്റെ ആദ്യരാത്രിയാണ് ബിജുമേനോനെ കാത്തിരിക്കുന്ന പ്രോജക്ട്. ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന സത്യം പറഞ്ഞാ വിശ്വസിക്കുവോ ആണ് ബിജുമേനോന്റെ അടുത്ത റിലീസ്.

new-film-thuramugam-nivin-pauly-with-biju-menon-nimisha-sajayan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES