ഒടിയന് സിനിമ ഇറങ്ങുന്നതിനു മുമ്പ് തന്നെ സോഷ്യല്‍ മീഡിയയില്‍ പല വിധത്തിലുള്ള ആഘോഷങ്ങളായിരുന്നു. സിനിമയുടെ ഹൈപ്പ് തന്നെയാണ് അതില്‍ എടുത്ത് പറയേണ്ട ഒന്ന്. സിനിമ ഇറങ്ങിയ ശേഷം വിമര്‍ശകരും ട്രോളന്മാരും ഏറ്റവും കൂടുതല്‍ ആഘോഷിച്ച ഒന്നാണ് 'മാണിക്യന് കുറച്ച് കഞ്ഞി എടുക്കട്ടെ' എന്ന മഞ്ജുവിന്റെ ഡയലോഗ്. എന്നാല്‍ ഇതു സംബന്ധിച്ച ട്രോളുകള്‍ ഒരുപാട് ഇഷ്ടമായെന്ന് മഞ്ജു വാരിയര്‍ പറഞ്ഞു. 'ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചത് എന്നെക്കുറിച്ചുള്ള ട്രോളുകളാണ്. ആറ്റു നോറ്റു കിട്ടിയ 'തഗ്ഗ് ലൈഫാ'ണ്, അത് ഞാന്‍ പൊളിക്കുമെന്ന് എല്ലാവരോടും പറഞ്ഞു. നല്ല ഹ്യൂമര്‍ സെന്‍സുള്ള ആളാണ് ആ ട്രോളിന് പിന്നില്‍, അവര്‍ക്കൊക്കെ എന്റെ അഭിനന്ദനം.' മഞ്ജു പറയുന്നു.
ആ രംഗം ഷൂട്ട് ചെയ്യുമ്പോള്‍ ഇങ്ങനെയൊരു ട്രോള്‍ ആക്രമണം പ്രതീക്ഷിച്ചിരുന്നേ ഇല്ല. അപാര സെന്‍സ് ഓഫ് ഹ്യൂമര്‍ ഉള്ള ആള്‍ക്കെ ഇങ്ങനെയൊരു തമാശ അതില്‍ നിന്നും കണ്ടുപിടിക്കാന്‍ പറ്റൂ. വീട്ടില്‍ വരുന്നവര്‍ക്കും ചായ എടുക്കുന്നതിനു പകരം കുറച്ച് കഞ്ഞി എടുക്കട്ടെ എന്ന് തമാശയോടെ പറയും.'മഞ്ജു പറഞ്ഞു. ഒരു ഡിജിറ്റല്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യം വെളിപ്പെടുത്തിയത്. ഞാന്‍ ചെയ്ത കഥാപാത്രങ്ങളില്‍ ശക്തമായ കഥാപാത്രങ്ങളിലൊന്നാണ് പ്രഭ. സാധാരണ പെണ്‍കുട്ടി. അവള്‍ മൂന്നുകാലഘട്ടത്തില്‍ കൂടി കടന്നുപോകുന്നുണ്ട്. ഒടിയനെക്കുറിച്ച് പറയാനാണെങ്കില്‍ ലാലേട്ടന്‍ എവിടെയൊ പറഞ്ഞ കാര്യമാണ് എനിക്കും ഓര്‍മവരുന്നത്, ഇതൊരു പാവം സിനിമയാണ്.

എല്ലാവരും എന്നെക്കുറിച്ച് കൂടുതലും പറഞ്ഞത് കഥാപാത്രത്തെക്കുറിച്ചല്ല, പ്രഭയുടെ സൗന്ദര്യത്തെക്കുറിച്ചായിരുന്നു. പ്രത്യേകിച്ച് മൂന്നുകാലഘട്ടങ്ങള്‍ കാണിക്കുക ചെയ്യുമ്പോള്‍. മറ്റൊരു സന്തോഷം വയസ്സായുള്ള ഗെറ്റപ്പിലും സുന്ദരിയാണെന്ന് ഒരുപാട് പേര്‍പറഞ്ഞു. ഇനി വയസ്സാലും സുന്ദരിയായി ഇരിക്കുമല്ലോ? ഈ സിനിമയിലെ അറുപതുവയസ്സുള്ള രൂപം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. ഞാനും വയസ്സാകുമ്പോള്‍ അങ്ങനെയിരിക്കണം എന്നാണ് ആഗ്രഹം. പുതിയചിത്രങ്ങളായ കുഞ്ഞാലി മരയ്ക്കാര്‍, ലൂസിഫര്‍ എന്നീ ചിത്രങ്ങളിലെ വിശേഷങ്ങളും മഞ്ജു പങ്കുവച്ചു. രാജുവുമായി അധികം അടുപ്പം ഉണ്ടായിരുന്നില്ല, എന്നാല്‍ സെറ്റില്‍ എത്തി ആദ്യ ദിവസം മാത്രമേ നടന്‍ പൃഥ്വിരാജാണ് സംവിധാനം ചെയ്യുന്നതെന്ന് തോന്നിയുള്ളു. പിന്നീട് പരിചയ സമ്പന്നനായ ഒരാളാണ് സംവിധാനം ചെയ്യുന്നത് എന്നാണ് തോന്നിയത്, മഞ്ജുപറയുന്നു.