ഷാജി കൈലാസ് നിര്‍മ്മിച്ച് കിരണ്‍ പ്രഭാകര്‍ കഥയും തിരക്കയും രചിച്ച് സംവിധാനം ചെയ്യുന്ന താക്കോലിന്റെ ട്രെയിലര്‍ തരംഗമാകുന്നു. വെള്ളിയാഴ്ചയാണ് താക്കോല്‍ തീയേറ്ററുകളില്‍ എത്തുന്നത്. ഇന്നലെ താക്കോല്‍ ട്രെയിലര്‍ യൂ ട്യൂബില്‍ ഇറക്കിയപ്പോള്‍ രണ്ടര ലക്ഷത്തോളം പേരാണ് ട്രെയിലര്‍ വീക്ഷിച്ചത്. യൂ ട്യൂബിലെ ട്രെന്‍ഡിംഗ് വീഡിയോയായി വളരെ കുറഞ്ഞ സമയം കൊണ്ട് വീഡിയോ മാറുകയും ചെയ്തു. മുരളീ ഗോപിയും ഇന്ദ്രജിത്തും ഒരുമിച്ചഭിനയിക്കുന്ന സിനിമയുടെ ട്രെയിലര്‍ ആണ് പുറത്തിറങ്ങിയിരിക്കുന്നത്.
ഇന്ദ്രജിത്തിന്റെയും മുരളീ ഗോപിയുടെയും ആരാധകര്‍ ഏറ്റെടുത്തതോടെയാണ് ട്രെയിലര്‍ ട്രെന്‍ഡിംഗ് വീഡിയോ ആയി മാറിയത്. യൂ ട്യൂബില്‍ ഹിറ്റായതോടെ ഷാജി കൈലാസ്-കിരണ്‍ പ്രഭാകര്‍ ടീം പ്രതീക്ഷകളോടെ തന്നെ റിലീസിംഗിനെ ഉറ്റുനോക്കുകയാണ്. ''അള്‍ത്താര ചെറുക്കനാക്കിയ അന്ന് തുടങ്ങിയതാ ഈ അടിമ-ഉടമ ബന്ധം'' എന്ന ഇന്ദ്രജിത്തിന്റെ കൊച്ചച്ചന്‍ എന്ന കഥാപാത്രത്തിന്റെ വാക്കുകള്‍ക്ക് സ്വീകാര്യത ലഭിച്ചിട്ടുണ്ട് എന്ന് അണിയറ പ്രവര്‍ത്തകര്‍ അനുമാനിക്കുന്നു. കൊച്ചച്ചനു മീതെ ഉടമസ്ഥാവകാശം ഉന്നയിക്കുന്നത് മുരളീഗോപി അവതരിപ്പിക്കുന്ന റെക്ടര്‍ മാങ്കുന്നത്താണ്. ഇവര്‍ തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളുള്ള ട്രെയിലര്‍ ആണ് പുറത്തിറങ്ങിയത്
സൂക്ഷ്മാര്‍ഥത്തിലുള്ള ഒരു രാഷ്ട്രീയ സിനിമകൂടിയാണിത്.യൂറോപ്യന്‍ ഫീലുള്ള മലയാളം ചിത്രമാണ് താക്കോല്‍. പാരഗണ്‍ സിനിമയുടെ ബാനറില്‍ ഷാജി കൈലാസ് ആണ് നിര്‍മ്മാണം. ഓസ്‌ക്കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ടവിന്യാസം നിര്‍വഹിക്കുന്നത്. എം.ജയചന്ദ്രനാണ് പശ്ചാത്തല സംഗീതവും സംഗീത സംവിധാനവും. ആല്‍ബിയാണ് ഛായാഗ്രഹണം. സിയാന്‍ ശ്രീകാന്ത് എഡിറ്റിംഗ്. വെള്ളിയാഴ്ച താക്കോല്‍ തീയേറ്ററുകളിലേക്ക് എത്തും.