Latest News

മണവാളന്‍ എന്ന കഥാപാത്രമായി സലിംകുമാര് നെറ്റ്ഫ്‌ലിക്‌സിലും; കാണികളുടെ ചോദ്യങ്ങള്‍ക്ക് തഗ് മറുപടിയുമായി നടന്‍; ഒടിടി ഭീമന്‍ പുറത്തിറക്കിയ  പുതിയ പരസ്യം കാണാം

Malayalilife
മണവാളന്‍ എന്ന കഥാപാത്രമായി സലിംകുമാര് നെറ്റ്ഫ്‌ലിക്‌സിലും; കാണികളുടെ ചോദ്യങ്ങള്‍ക്ക് തഗ് മറുപടിയുമായി നടന്‍; ഒടിടി ഭീമന്‍ പുറത്തിറക്കിയ  പുതിയ പരസ്യം കാണാം

ലയാളി പ്രേക്ഷകരെ ആകര്‍ഷിക്കുന്നതിനായി നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ ശ്രദ്ധേയവും ഉല്ലാസപ്രദവുമായ ഒരു പ്രൊമോഷണല്‍ സ്‌കെച്ച് പുറത്തിറക്കിയിരിക്കുകയാണ്, നെറ്റ്ഫ്‌ളിക്‌സായി സ്‌റ്റൈലിഷ് ലുക്കിലിരിക്കുന്ന സലിംകുമാറും കാണികളുടെ ചോദ്യത്തിനുള്ള തഗ്ഗ് മറുപടികളും കോര്‍ത്തിണക്കിയ രസകരമായാണ് വീഡിയോ ആണ പുറത്ത് വന്നത്.

600-ലധികം തവണ സീരീസ് കണ്ട 'ഫ്രണ്ട്‌സ്' അഡിക്റ്റും,  ഏത് സിനിമയാണ് കാണേണ്ടതെന്നും അറിയാത്ത യുവാക്കളും ഇതില്‍ ഉള്‍പ്പെടുന്നു.മണവാളന്‍ എന്ന കഥാപാത്രമാണ് സലിംകുമാര് നെറ്റ്ഫ്‌ലിക്‌സിലും എത്തിയിരിക്കുന്നത്.

നെറ്റ്ഫ്‌ലിക്‌സ് സലിംകുമാറാണെങ്കില്‍ എങ്ങനെയിരിക്കും എന്ന കാപ്ഷനോടെ നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. കാണികളുടെ ചോദ്യങ്ങള്‍ക്കുള്ള സലിംകുമാറിന്റെ തഗ് മറുപടികളാണ് വീഡിയോയുടെ ഹൈലൈറ്റ്.പല ഓപ്ഷന്‍സ് ഉണ്ടെങ്കിലും ഒരേ സീരിസ് മാത്രം വീണ്ടും വീണ്ടും കാണുന്ന പ്രേക്ഷകനെയും പുതിയ സിനിമയ്ക്കായി പ്രചോദനം തേടുന്ന സിനിമകള്‍ തേടുന്ന സംവിധായകനെയും വീഡിയോയില്‍ കാണാം. 

മലയാളം സീരിയില്‍ കാണാന്‍് നെറ്റ്ഫ്‌ലിക്‌സില്‍ എത്തുന്ന വീട്ടമ്മമാരുടെ ചോദ്യത്തിനും സലിംകുമാറിന് മറുപടിയുണ്ട്. അനീഷ് ഗോപാല്‍, ഗംഗ മീര തുടങ്ങി മലയാളികള്‍ക്ക് സുപരിചിതരായ താരങ്ങളും സലിം കുമാറിനൊപ്പം വീഡിയോയിലെത്തുന്നുണ്ട്. നര്‍മ്മങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.


 

What If Salim Kumar Was Netflix

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക