Latest News

ഹോളിവുഡും ബോളിവുഡും കടന്ന് മലയാളത്തില്‍ ബോട്ടില്‍ ക്യാപ് ചലഞ്ചുമായി നീരജ് മാധവ്; നീരജ് മാധവന്റെ അഭ്യാസ പ്രകടനം ഏറ്റെടുത്ത് ആരാധകര്‍

Malayalilife
ഹോളിവുഡും ബോളിവുഡും കടന്ന് മലയാളത്തില്‍ ബോട്ടില്‍ ക്യാപ് ചലഞ്ചുമായി നീരജ് മാധവ്; നീരജ് മാധവന്റെ അഭ്യാസ പ്രകടനം ഏറ്റെടുത്ത് ആരാധകര്‍

സ് ബക്കറ്റ് ചലഞ്ചിനും ഓടുന്ന വാഹനത്തില്‍ നിന്നും ചാടി ഇറങ്ങി ഡാന്‍സ് കളിക്കുന്ന കികി ചലഞ്ചിനും ശേഷം പുതിയതായി എത്തിയ ബോട്ടില്‍ ക്യാപ്   ചലഞ്ചും സോഷ്യല്‍മീഡിയയില്‍ വൈറലായി മുന്നേറുകയാണ് ഹോളിവുഡ് താരം ജേസണ്‍ സ്റ്റാഥമിനും പോപ് ഗായകന്‍ ജോണ്‍ മേയറിനും പിന്നാലെ ബോട്ടില്‍ ക്യാപ് ചലഞ്ച് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ ഏറ്റെടുത്തത് വാര്‍ത്തായായിരുന്നു. എന്നാലിപ്പോള്‍ മലയാളത്തിലും അഭ്യാസ പ്രകടനവുമായി കൈയടി നേടുകയാണ് നടന്‍ നീരജ് മാധവ്.

ജേസണ്‍ സ്റ്റാഥം, അക്ഷയ് കുമാര്‍ എന്നിവരില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് താനിത് ചെയ്തതെന്ന് നീരജ് മാധവ് പറയുന്നു. ബോട്ടില്‍ ക്യാപ് ചലഞ്ചിന്റെ വിഡിയോ തനിക്ക് നേരിട്ട് അയച്ചാല്‍ അതില്‍ ഏറ്റവും മികച്ചവ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്യാമെന്നും ആരാധകരോടായി നീരജ് പറഞ്ഞു.

ഒരു കുപ്പി അടപ്പോടു കൂടി മുന്നില്‍ വച്ച്, കുറച്ചകലെ നിന്ന് ഒരു ബാക്ക് സ്പിന്‍ കിക്കിലൂടെ അടപ്പ് ചവിട്ടി മാറ്റുകയാണ് ചെയ്യുന്നത്. ഈ അഭ്യാസത്തിനിടയില്‍ കുപ്പി വീഴുകയോ പൊട്ടുകയോ ചെയ്താല്‍ ചലഞ്ചില്‍ നിന്ന് പുറത്താകും;

 

ചെറുതായി മുറുക്കിയ കുപ്പിയുടെ ക്യാപ്, ഒരു ബാക്ക് സ്പിന്‍ കിക്കിലൂടെ തുറക്കുകയാണ് ബോട്ടില്‍ ക്യാപ് ചലഞ്ച്. കുപ്പിയില്‍ തൊടുക പോലെ ചെയ്യാതെ അതിന്റെ അടപ്പ് തൊഴിച്ചു പറപ്പിക്കണം. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. മറ്റ് ചലഞ്ചുകളെ പോലെ സാഹസികതയല്ല അല്‍പ്പം കായികക്ഷമത തന്നെയാണ് 'ബോട്ടില്‍ ക്യാപ്' ചലഞ്ചിന് വേണ്ടത്.

neeraj madhav bottlecap challenge

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES