Latest News

ഷാരൂഖ് ഖാന്‍ ചിത്രം ജവാനിലേക്ക് വിളിച്ചിരുന്നു, ഒന്നും ചെയ്യാനില്ലാത്ത കഥാപാത്രമായതിനാല്‍ നിരസിച്ചു: ചാന്‍സ് ചോദിക്കാന്‍ ബുദ്ധിമുട്ടള്ളയാളാണ് ഞാന്‍; നീരജ് മാധവ് 

Malayalilife
 ഷാരൂഖ് ഖാന്‍ ചിത്രം ജവാനിലേക്ക് വിളിച്ചിരുന്നു, ഒന്നും ചെയ്യാനില്ലാത്ത കഥാപാത്രമായതിനാല്‍ നിരസിച്ചു: ചാന്‍സ് ചോദിക്കാന്‍ ബുദ്ധിമുട്ടള്ളയാളാണ് ഞാന്‍; നീരജ് മാധവ് 

അറ്റ്ലിയുടെ സംവിധാനത്തില്‍ ഷാരൂഖ് ഖാന്‍ നായകനായി 2023ല്‍ പുറത്തിറങ്ങിയ ഹിന്ദി ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ജവാന്‍. 1150 കോടിക്ക് മുകളിലായിരുന്നു ജവാന്‍ ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്. ദീപിക പദുക്കോണ്‍, നയന്‍താര, വിജയ് സേതുപതി, പ്രിയാമണി, സന്യ മല്‍ഹോത്ര തുടങ്ങി വന്‍ താരനിരയായിരുന്നു ചിത്രത്തില്‍ ഒന്നിച്ചത്. 'ജവാനി'ല്‍ അഭിനയിക്കാന്‍ തനിക്ക് ഓഫര്‍ വന്നിരുന്നുവെന്ന് പറയുകയാണ് നടന്‍ നീരജ് മാധവ്.

ചെറിയ കഥാപാത്രമായിരുന്നു അതെന്നും എന്നാല്‍ തനിക്കതില്‍ ചെയ്യാന്‍ ഒന്നുമില്ലാത്തതുകൊണ്ട് ഒഴിവാക്കുകയിരുന്നുവെന്നും നീരജ് മാധവ് പറയുന്നു. ഷാരൂഖ് ഖാന്റെ സിനിമയില്‍ വെറുതെ നില്‍ക്കാനുള്ള കഥാപാത്രമാണെങ്കില്‍ പോലും പൊയ്ക്കൂടേ എന്ന് ചോദിക്കുന്നവര്‍ ഉണ്ടെന്നും എന്നാല്‍ ആ സമയത്ത് അന്യഭാഷാ സിനിമകള്‍ ചെയ്യാനുള്ള ആവേശവും തനിക്കില്ലായിരുന്നുവെന്നും നീരജ് പറഞ്ഞു. 

ഫാമിലി മാന്‍ എന്ന സീരീസിന് ശേഷം പുറത്ത് നിന്നും കൂടുതല്‍ ഓഫറുകള്‍ വന്നിരുന്നു. തെലുങ്കില്‍ നിന്നും വന്ന ഓഫറുകള്‍ ഒന്നും ഞാന്‍ സ്വീകരിച്ചിരുന്നില്ല. കാരണം എനിക്ക് ആ ഭാഷ ഇതുവരെ പഠിക്കാന്‍ പറ്റിയിരുന്നില്ല. ?ഹിന്ദിയിലെ മുഖ്യധാ?ര സിനിമകളില്‍ നിന്ന് വരെ എനിക്ക് കോളുകള്‍ വന്നിരുന്നു. ഷാരൂഖ് ഖാന്റെ ജവാന്‍ എന്ന സിനിമയിലേക്ക് എന്നെ വിളിച്ചിരുന്നു. ആ സിനിമയിലെ കഥാപാത്രം എനിക്ക് വലുതായിട്ട് ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് ഞാന്‍ വേണ്ടെന്ന് വെച്ചതാണ്. ചെറിയൊരു കഥാപാത്രമായിരുന്നു അത്

ഷാരൂഖ് ഖാന്റെ പടത്തില്‍ വെറുതെ നില്‍ക്കാനാണെങ്കിലും പോയ്ക്കൂടെ എന്ന് ചോദിക്കുന്നവരുണ്ട്. ഇതൊരു അഹങ്കാരമായി കാണുന്നവരുമുണ്ടാകാം. പക്ഷേ അന്ന് അന്യഭാഷ സിനിമകളോടുള്ള എന്റെ ആവേശം കുറഞ്ഞ സമയം കൂടിയായിരുന്നു. പിന്നെ അവിടെ എപ്പോഴും നമുക്ക് ക്യാരക്ടര്‍
ആര്‍ട്ടിസ്റ്റ് ആയി മാത്രമേ നില്‍ക്കാന്‍ സാധിക്കുകയുള്ളൂ. സൗത്ത് ഇന്ത്യന്‍ എന്നൊരു ടാ?ഗിലാണ് നമ്മള്‍ നില്‍ക്കുന്നത്. ഒരു സൗത്ത് ഇന്ത്യന്റെ കഥയിലേ നമുക്ക് ലീഡ് ആയി അഭിനയിക്കാന്‍ സാധിക്കുകയുള്ളൂ,' നീരജ് മാധവ് പറഞ്ഞു

ചാന്‍സ് ചോദിക്കാന്‍ ബുദ്ധിമുട്ടുള്ളയാളാണ് താനെന്നും, ഒന്നും ഓഫര്‍ ചെയ്യാത്ത ആളുടെയടുത്ത് തനിക്കെന്തെങ്കിലും താ എന്ന് പറയുന്നത് ബുദ്ധിമുട്ടാണെന്നും നീരജ് മാധവ് പറയുന്നു. ഫാമിലി മാന്‍ കഴിഞ്ഞ് വന്നപ്പോള്‍ തനിക്ക് പണിയില്ലായിരുന്നുവെന്നും പറയുന്നുണ്ട് നീരജ്

ഒന്നും ഓഫര്‍ ചെയ്യാനില്ലാതെ ഒരാളുടെയടുത്ത് പോയിട്ട് ബ്ലൈന്റ് ആയി എനിക്കെന്തെങ്കിലും താ എന്ന് പറയുന്നതിനകത്ത് എനിക്കൊരു ഉള്‍വലിവുണ്ടാകും. ഈഗോ അല്ലത്.ഫാമിലി മാന്‍ കഴിഞ്ഞ് അത് ഇറങ്ങുന്നതിന് മുന്നേയുള്ള ഒരു പിരീഡ് ഉണ്ടായിരുന്നു. ഒരു വര്‍ഷത്തോളം വെറുതെയിരുന്നു. ഇവിടെയില്ല, തിരിച്ച് വന്നപ്പോള്‍ പണിയില്ല എന്നുള്ള സിറ്റുവേഷനായിരുന്നു. അവന്‍ ഔട്ടായി എന്നൊക്കെ പറഞ്ഞിട്ടുണ്ട്,നീരജ് പറഞ്ഞു.

ആമസോണ്‍ പ്രൈം വീഡിയോയ്ക്കു വേണ്ടി രാജ് ഡികെ അവതരിപ്പിച്ച ഫാമിലി മാന്‍ എന്ന ഹിന്ദി പരമ്പരയിലും നീരജ് അഭിനയിച്ചിട്ടുണ്ട്. ജിയോ ഹോട്ട്സ്റ്റാര്‍ അവതരിപ്പിച്ച ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്ന പരമ്പരയിലെ പ്രധാന കഥാപാത്രമാണ് നീരജ്.
 

Read more topics: # നീരജ് മാധവ്.
neeraj madhav about a role

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES