Latest News

ജഗതി അഭിനയിച്ചതില്‍ 99 ശതമാനവും പാഴ്വേഷങ്ങളായിരുന്നു; ഭരത് ഗോപി കണ്‍ചലനങ്ങള്‍ കൊണ്ട് പോലും അഭിനയിക്കുന്ന അസാമാന്യ പ്രതിഭയായിരുന്നു; മനസു തുറന്ന് നെടുമുടി

Malayalilife
 ജഗതി അഭിനയിച്ചതില്‍ 99 ശതമാനവും പാഴ്വേഷങ്ങളായിരുന്നു; ഭരത് ഗോപി കണ്‍ചലനങ്ങള്‍ കൊണ്ട് പോലും അഭിനയിക്കുന്ന അസാമാന്യ പ്രതിഭയായിരുന്നു; മനസു തുറന്ന് നെടുമുടി

ലയാള സിനിമയുടെ അഭിനയപ്രതിഭയും അച്ഛന്‍ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരം നെടുമുടി വേണു മനസ് തുറന്ന് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സിനിമാ ലോകത്തും സമൂഹ മാധ്യമത്തിലും ചര്‍ച്ചയായിരിക്കുന്നത്. താന്‍ അഭിനയിച്ച അഞ്ഞൂറിലധികം സിനിമകളില്‍ കെട്ടിയാടിയത് പാഴ് വേഷങ്ങളായിരുന്നുവെന്നാണ് നെടുമുടി ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. മാതൃഭൂമി അന്തര്‍ദേശീയ അക്ഷേരത്സവത്തിലാണ് നെടുമുടി തന്റെ സിനിമാ ജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ചത്.

അഭിനയ ജീവിതത്തെ പറ്റി പറയുമ്പോഴാണ് അദ്ദേഹം വാചാലനാവുന്നത്. കുട്ടനാട്ടിലെ ഓട്ടേറെ കഥാപാത്രങ്ങള്‍ ഉള്ളിലുണ്ട്. ഓരോ വേഷം വരുമ്പോഴും അവര്‍ എന്നെയെടുക്കൂ എന്ന് പറഞ്ഞ് എന്നിലേക്ക് വരാറുണ്ടെന്നും നമ്മളല്ലാത്ത മറ്റൊരാളായി നാം മാറിത്തീരുന്നതാണ് അഭിനയത്തില്‍ നിന്നും ലഭിക്കുന്ന സന്തോഷമെന്നും നെടുമുടി പറയുന്നു. മലയാള സിനിമ കണ്ട മഹാരഥന്മാരുമായി തന്റെ അഭിനയ ജീവിതം തുടങ്ങാന്‍ കഴിഞ്ഞതാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്നും അദ്ദേഹം സന്തോഷപൂര്‍വ്വം പങ്കുവയ്ക്കുന്നു.

ഒപ്പം അഭിനയിച്ച നടന്മാരില്‍ തിലകനേയും ജോണിനേയും, ജഗതിയേയും ഭരത് ഗോപിയേയും പറ്റി പറയുമ്പോള്‍ അദ്ദേഹം വാ തോരാതെയാണ് സംസാരിക്കുന്നത്. ജഗതിയെപ്പോലെ ഇങ്ങനെയൊരു നടനില്ല. എന്നാല്‍ അദ്ദേഹം ചെയ്ത 99 ശതമാനവും തൊട്ടിപ്പടങ്ങളാണെന്നും എന്നാല്‍ അവിസ്മരണീയമാക്കും വിധം തന്റെ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ശേഷി അദ്ദേഹത്തിനുണ്ടെന്നും നെടുമുടി പറയുന്നു.

ഒരു സിനിമാ പ്രവര്‍ത്തകന് വേണ്ട അച്ചടക്കം ജോണിനില്ലെന്നും ഇങ്ങനെയൊന്നും ആകേണ്ട ആളായിരുന്നില്ല അദ്ദേഹമെന്നും നെടുമുടി കൂട്ടിച്ചേര്‍ത്തു. തിലകനെ പറ്റി പറയുമ്പോഴും മലയാളത്തിന്റെ പ്രിയതാരത്തിന് നൂറു നാവ് തന്നെ. നാടകത്തില്‍ ശരീരം മുഴുവന്‍ ഉപയോഗിച്ച് വേണം അഭിനയിക്കാന്‍. എന്നാല്‍ സിനിമയ്ക്ക് അതാവശ്യമില്ല. രണ്ട് മേഖലയില്‍ തിലകന് വിജയിക്കാന്‍ സാധിച്ചുവെന്നും ശബ്ദനിയന്ത്രണത്തിലും അഭിനയത്തിലും തിലകന്‍ ഏറെ കഴിവുള്ളയാളായിരുന്നെന്നും അദ്ദേഹം പറയുന്നു.

ഗോപിയുമായുള്ള കോമ്പിനേഷന്‍ സീനുകളുള്ള സിനിമകള്‍ പല പ്രമുഖ സംവിധായരുടെയും അണിയറയില്‍ ഒരുങ്ങുമ്പോഴാണ് അദ്ദേഹം പോയത്. ഒരു ഭാഗംതന്നെ തളര്‍ന്നപോലെയായി. നിസ്സാരമായ കണ്‍ചലനങ്ങള്‍ കൊണ്ടുപോലും അഭിനയിക്കുന്ന അസാമാന്യ പ്രതിഭയായിരുന്നു അദ്ദേഹം. പുതു തലമുറയിലെ നടിമാര്‍ സൗന്ദര്യ സംരക്ഷണത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും ബുദ്ധിയും ശ്രദ്ധയും ഉപയോഗിച്ച് അഭിനയശേഷിയെ പുഷ്ടിപ്പെടുത്താന്‍, കൂടുതല്‍ പഠിക്കാന്‍ അവര്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

nedumudi-venu-about-jagathy-and-bharath gopi-characters-in-cinema

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES