സിനിമയിലെപ്പോലെ തന്നെ ജീവിതത്തിലും കെമിസ്ട്രി വര്‍ക്കൗട്ട് ചെയ്യ്ത് മുന്നേറുന്ന താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. നസ്രിയയുമായുള്ള വിവാഹ ജീവിതം തന്നെ ഒരുപാട് മാറ്റി എന്ന് ഫഹദ് വെളിപ്പെടുത്തിയിരുന്നു. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന സിനിമയില്‍ ഒന്നിച്ചഭിനയിക്കുന്നതിന് ഇടയിലാണ് നസ്രിയയും ഫഹദ് ഫാസിലും തമ്മില്‍ പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തത്. ദമ്പതികള്‍ ഒന്നിച്ച് എത്തുന്ന ട്രാന്‍സ് എന്ന ചിത്രത്തിന് വേണ്ടിയാണ് ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോള്‍ ഒരു വിവാഹചടങ്ങില്‍ എത്തിയ താരദമ്പതികളുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.
2014ലായിരുന്നു ഫഹദിന്റെയും നസ്രിയയുടെയും താര വിവാഹം. ഇതിന് ശേഷം നസ്രിയ കൂടെ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയരംഗത്തേക്ക് തിരികേ എത്തിയിരുന്നു. ഫഹദ് ഫാസിലിനൊപ്പം ട്രാന്‍സ് എന്ന ചിത്രത്തിലും നസ്രിയ അഭിനയിച്ചിരുന്നു. വിവാഹം കഴിഞ്ഞ് അഞ്ചുവര്‍ഷം ആകുമ്പോഴും ദമ്പതികള്‍ ഇനിയും ഒരു കുഞ്ഞിനെ പറ്റി ചിന്തിച്ചിട്ടില്ല. ഇപ്പോള്‍ 37 വയസ് പൂര്‍ത്തിയായിരിക്കുകയാണ് ഫഹദിന്. നസ്രിയയ്ക്ക് 24ഉം. തിരുവനന്തപുരത്താണ് നസ്രിയ പഠിച്ചതും വളര്‍ന്നതുമെന്നാണ്. ഇപ്പോള്‍ ഒരു വിവാഹത്തിന് ഫഹദുമൊന്നിച്ച് എത്തിയ നസ്രിയയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. നസ്രിയയുടെ കൂട്ടുകാരിയാണ് വധു എന്നാണ് സൂചന. വളരെ സാധാരണവിവാഹമായിരുന്നു ഇത്. കൂട്ടുകാരിയെ കാണാന്‍ ഭര്‍ത്താവ് ഫഹദുമൊന്നിച്ചാണ് നസ്രിയ എത്തിയത്. കൂട്ടുകാരിയെ കെട്ടിപ്പിടിച്ചാണ് നസ്രിയ സന്തോഷം അറിയിച്ചത്. വീഡിയോകള്‍ വൈറലായി മാറുകയാണ്. തല മറയ്ക്കുന്ന രീതിയില്‍ ഹുഡി അണിഞ്ഞാണ് ഹഹദ് ഉള്ളത്. കല്യാണച്ചെക്കനും പെണ്ണിനും ഷെയ്ക്ക് ഹാന്‍ഡ് നല്‍കി ഫഹദ് ആശംസകള്‍ അറിയിച്ചു. ചിത്രങ്ങളും പകര്‍ത്തിയാണ് ഇവര്‍ യാത്രയായത്. ഇത്രയും ഉയരത്തിലെത്തിയിട്ടും തിരക്കിനിടയില്‍ കൂട്ടുകാരിയുടെ വിവാഹം ഓര്‍ത്ത് വച്ച് എത്തിയ നസ്രിയയ്ക്ക് അഭിനന്ദനം അറിയിക്കുകയാണ് ആരാധകര്‍.