സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ വിവാഹിതനായിരുന്നു ദുല്‍ഖര്‍ സല്മാന്. പഠനം കഴിഞ്ഞ് വിദേശത്ത് ജോലി ചെയ്ത് വരുന്നതിനിടയിലാണ് അഭിനയമെന്ന മോഹം സഫലീകരിക്കാനായി സിനിമയിലെത്തിയത്. എന്നാല്‍ ആദ്യ ചിത്രം റിലീസ് ആകുംമുമ്പ് താരം 2011ല്‍ ആര്‍ക്കിടെക് ആയ അമാല്‍ സൂഫിയയെ വിവാഹം ചെയ്തു. ദുല്‍ഖറിന്റെ ഭാര്യ അമാലും മലയാളത്തിലെ മിന്നും താരം നസ്രിയയും അടുത്ത സുഹൃത്തുകള്‍ കൂടിയാണ്. ഇപ്പോഴത്തെ ഇവരുടെ ഏറ്റവും പുതിയ ചിത്രമാണ് സോഷ്യല്‍മീഡിയ കീഴടക്കുന്നത്
ലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. വിവാഹ ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ താരം കൂടെ എന്ന ചിത്രത്തിന് ശേഷം ഭര്‍ത്താവും നടനുമായ ഫഹദിന്റെ നായികയായി ട്രാന്‍സ് എന്ന ചിത്രത്തിലൂടെ വീണ്ടുമെത്താനൊരുങ്ങുകയാണ്. നടനും സുഹൃത്തുമായ ദുല്‍ഖറിന്റെ ഭാര്യ അമാലുമായി നസ്രിയ അടുത്ത സൗഹൃദത്തിലാണ്. പലപ്പോഴും അഭിമുഖങ്ങളിലായി നസ്രിയയും ദുല്‍ഖറും ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. ഇരുവരും തമ്മിലുള്ള സൗഹൃദം കുടുംബാംഗങ്ങള്‍ തമ്മിലും നിലനില്‍ക്കുന്നുണ്ട്. അടുത്തിടെ നസ്രിയയുടെയും ഫഹദിന്റെയും വീടിന് ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തതും അമാലായിരുന്നു. അമാലിനെ നസ്രിയ വിളിക്കുന്നത് അമ്മു എന്നാണ്. ദുല്‍ഖറും അമാലും നസ്രിയയെ സ്നേഹപൂര്‍വ്വം വിളിക്കുന്നത് കുഞ്ഞി എന്നാണ്.
നസ്രിയയും അമാലും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ വൈറലാകുകയാണ്. സമൂഹ മാധ്യമങ്ങളില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇടക്കിടെ ഇരുവരും പങ്കുവെക്കാറുമുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ രണ്ടു പേരുടെയും ചില 'ഫണ്‍ ടൈം' ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. ആരാധകരുടെ മുന്നിലെത്തിയ നസ്രിയയുടെ ചിത്രങ്ങള്‍ ഞൊടിയിടയിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആപ്പ് വച്ച് ക്രിയേറ്റ് ചെയ്ത ചിത്രങ്ങളും നേരത്തെ പുറത്തുവന്നിട്ടുണ്ട്. റെസ്റ്ററന്റില്‍ വെയ്റ്റ് ചെയ്യുന്നുവെന്ന് തോന്നിക്കും പോലുള്ള ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. അമാല്‍ കാര്യമായി എന്തോ നോക്കുമ്പോള്‍ ക്യാമറ നോക്കി ഗോഷ്ടി കാണിക്കുന്ന ചിത്രമാണ് ഇത്. തികച്ചും അപ്രതീക്ഷിതമായിരുന്നു എന്ന അടിക്കുറിപ്പൊടെയാണ് നസ്രിയ ചിത്രം പങ്കുവച്ചത്.
RECOMMENDED FOR YOU: