മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് തെന്നിന്ത്യയിലെ പ്രിയപ്പെട്ട താരദമ്പതികളായ വിഘ്‌നേഷ് ശിവനും നയന്‍താരയും.തങ്ങളുടെ ജീവിതത്തിലെ സുപ്രധാന ദിവസത്തിന്റെ വാര്‍ഷികത്തില്‍ വിഘ്‌നേഷിനു ആശംസകള്‍ നേര്‍ന്ന് നയന്‍താര പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ തേടുന്നത്.
വിഘ്‌നേഷിനോടൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും പോസ്റ്റ് ചെയ്തുകൊണ്ടാണ് നടി കുറിപ്പ് പങ്ക് വച്ചത്.ആരാണ് മറ്റൊരാളെ കൂടുതല്‍ സ്‌നേഹിക്കുന്നതെന്ന് നിങ്ങള്‍ പലപ്പോഴും ചിന്തിച്ചേക്കാം. നിങ്ങളെ എങ്ങനെ വിവരിക്കണമെന്ന് എനിക്കറിയില്ല. എന്റെ ആത്മാവ് ആഗ്രഹിച്ചതെല്ലാം നിന്നെയാണ്. സ്‌നേഹം എങ്ങനെയായിരിക്കണമെന്ന് നീ എനിക്ക് കാണിച്ചുതന്നു. വാര്‍ഷികാശംസകള്‍ പാര്‍ട്ണര്‍. എപ്പോഴും, എപ്പോഴും, എന്നേക്കും സ്‌നേഹിക്കുന്നു.'' എന്നായിരുന്നു നയന്‍താരയുടെ കുറിപ്പ്.
പരസ്പരം പുഞ്ചിരിക്കുന്നതും അലിംഗനം ചെയ്യുന്നതുമായ ചിത്രങ്ങളും നയന്‍താര പങ്കുവെച്ചിട്ടുണ്ട്. 2015-ല്‍ വിഘ്‌നേഷ് സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും ആദ്യമായി കണ്ടുമുട്ടിയത്. 2022 ജൂണിലാണ് ഇവര്‍ വിവാഹിതരായത്