തെന്നിന്ത്യന്‍ താര സുന്ദരി, ലേഡി സൂപ്പര്‍ സ്റ്റാര്‍ ,വിശേഷണങ്ങള്‍ പലതാണ് നയന്‍താരയ്ക്ക് . 'മനസ്സിനക്കരെ' എന്ന സിനിമയിലൂടെയാണ് നയന്‍താര ചലച്ചിത്ര രംഗത്തേക്ക് കടന്നത് എന്നാല്‍ വിനയന്‍ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാപയ്യനില്‍ നായികയായി ആദ്യം നിശ്ചയിച്ചത് നയന്‍താരയെ ആയിരുന്നുവെന്നാണ് ഇപ്പോള്‍ വിനയന്‍ വെളിപ്പെടുത്തുന്നത് .കഥാപാത്രത്തിന് യോജിക്കില്ലെന്ന് തോന്നിയത് കൊണ്ട് മറ്റൊരു നായികയെ തേടിയപ്പോള്‍ അത് കാവ്യ മാധവനില്‍ എത്തിച്ചെര്‍ന്നതാണെന്നും വിനയന്‍ പറയുന്നു.അന്ന് ഡയാന എന്ന പേരുള്ള നയന്‍താര ഊമപെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന സിനിമയുടെ സ്‌ക്രീന്‍ ടെസ്റ്റില്‍ പങ്കെടുത്തിരുന്നു. പക്ഷെ ഈ കഥാപാത്രം ചെയ്യാന്‍ നയന്‍താരയെ പോലെ ഒരു പുതുമുഖത്തെ പരീക്ഷിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ കാവ്യ മാധവന്‍ ചിത്രത്തിലേക്ക് വരികയായിരുന്നു .വിനയന്‍ പറഞ്ഞു.
ജയസൂര്യ ഇന്ദ്രജിത്ത് തുടങ്ങിയ താരങ്ങള്‍ ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു വിനയന്റെ ഊമപെണ്ണിന് ഉരിയാടപയ്യന്‍. ഊമ വേഷത്തിലാണ് ജയസൂര്യയും നായിക കാവ്യ മാധവനും ചിത്രത്തില്‍ അഭിനയിച്ചത്.