മലയാളികളുടെ അഭിമാനമാണ് അഭിനയ റാണി ലേഡി സൂപ്പർസ്റ്റാർ നയൻതാര. തമിഴകത്തെ പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. നാനും റൗഡി താന്‍ സമയം മുതല്‍ പ്രണയത്തിലായ ഇവരുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ എല്ലാവരും കാത്തിരിക്കാറുണ്ട്. നയന്‍താരയുമൊത്തുളള വിശേഷങ്ങള്‍ എപ്പോഴും വിഘ്‌നേഷ് ശിവന്‍ പങ്കുവെക്കാറുണ്ട്. നയന്‍സും വിക്കിയും ഒരുമിച്ചുളള ചിത്രങ്ങളെല്ലാം നിമിഷ നേരംകൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുളളത്. ഇരുവരും എവിടെ പോയാലും ചിത്രങ്ങളൊക്കെ എടുത്ത് പോസ്റ്റ് ചെയ്യാറും മറ്റുമുണ്ട്. ഇതൊക്കെ ആരാധകർ നിമിഷങ്ങൾക്കകമാണ് ഏറ്റെടുക്കാറുള്ളത്. നയന്‍ സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തത് കൊണ്ട് വിഘ്‌നേഷിന്റെ പോസ്റ്റുകളിലൂടെ ലേഡീ സൂപ്പര്‍സ്റ്റാര്‍ സമൂഹ മാധ്യമങ്ങളില്‍ നിറയാറുണ്ട്.
വിഘ്‌നേശ് ശിവന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരുന്നു നാനും റൗഡി താൻ. അതിലൂടെയാണ് വിഘ്‌നേഷും നയൻസും അടുത്തതും. ആ ചിത്രത്തിലെ ജോഡി ആയിരുന്നു നയൻതാരയും മക്കൾ സെൽവൻ വിജയ് സേതുപതിയും. ഇത് ആരാധകർ ഏറ്റെടുത്തത് നെഞ്ചിലേക്കാണ്. ആ ചിത്രത്തിൽ നയൻതാര റൊമാൻസ് കാണിക്കുമ്പോൾ എനിക്ക് അസ്സൂയ തോനീല എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. വിജയ് സേതുപതിയാണ് അദ്ദേഹത്തിന് അസൂയ തോന്നാത്ത നയൻസിന്റെ നായകന്മാരിൽ ഒരാൾ എന്നാണ് അദ്ദേഹം പറയുന്നത്. എന്റെ തങ്കം മറ്റൊരാള്‍ക്കൊപ്പം റൊമാന്‍സ് ചെയ്തപ്പോള്‍ ആദ്യമായി എനിക്ക് അസൂയ തോന്നിയില്ല എന്നാണ് വിഘ്‌നേഷ് ശിവന്‍ കുറിച്ചത്. നയന്‍താര വിജയ് സേതുപതിയുടെ ജോഡിയായി അഭിനയിച്ചതിനെ കുറിച്ചാണ് വിഘ്‌നേഷ് ശിവന്‍ കുറിച്ചത്. പുതിയ ചിത്രത്തെ കുറിച്ചുളള വിഘ്‌നേഷ് ശിവന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇത്. വിഘ്‌നേഷ് ശിവന്റെ എറ്റവും പുതിയ ചിത്രത്തിലും നായികയായി നയന്‍താര തന്നെയാണ് അഭിനയിക്കുന്നത്. വിജയ് സേതുപതി നായകനാവുന്ന സിനിമയില്‍ സാമന്തയും നായികയായി എത്തുന്നു. കാത്തുവാക്കുളെള രണ്ട് കാതല്‍ എന്ന് പേരിട്ട സിനിമയുടെ ചിത്രീകരണം അടുത്തിടെ ഹൈദരാബാദില്‍ ആരംഭിച്ചിരുന്നു.
ത്രികോണ പ്രണയകഥ പറയുന്ന വിഘ്‌നേഷ് ശിവന്‍ ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നയനും വിഘ്‌നേഷും ചേര്‍ന്ന് തന്നെയാണ് സിനിമ നിര്‍മ്മിക്കുന്നത്. വിജയ് സേതുപതി നയൻതാര ജോഡികളുടെ മൂന്നാമത്തെ ചിത്രമാണ് ഇത്. നാനും റൗഡി താന്‍, ഇമൈകനൊടികള്‍ എന്നീ സിനിമകളിലാണ് നയന്‍താരയും വിജയ് സേതുപതിയും മുന്‍പ് ജോഡികളായത്. നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹത്തിനായി ആകംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. വിവാഹത്തെ കുറിച്ച് ഇതുവരെയും ഇരുവരും പ്രതികരിച്ചിട്ടില്ല. മുന്‍പ് ഒരുമിച്ച് ക്ഷേത്ര ദര്‍ശനം നടത്തിയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു താരജോഡികള്‍. കഴിഞ്ഞ ഓണത്തിന് അമ്മയ്‌ക്കൊപ്പം ഏറെ നാളുകള്‍ക്ക് ശേഷം ഓണം ആഘോഷിച്ച സന്തോഷം ഇരുവരും പങ്കുവെച്ചിരുന്നു.